കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തഭൂമിയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നവനും മലയാളികളും

  • By Soorya Chandran
Google Oneindia Malayalam News

നേപ്പാള്‍ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. വീടുകളും കെട്ടിടങ്ങളും എന്തിന് നൂറ്റാണ്ടുകള്‍ പഴക്കമുളള ചരിത്ര സ്മാരകങ്ങള്‍ വരെ നിലംപൊത്തി.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ജീവനോടെ ആരെങ്കിലും ശേഷിയ്ക്കുന്നുണ്ടോ എന്ന് രക്ഷാ പ്രവര്‍ത്തകര്‍ നിരന്തരം പരിശോധനകള്‍ നടത്തുന്നു. എന്നാല്‍ അതിനിടയിലും ചിലരുണ്ട്, ദുരന്തം ആഘോഷിയ്ക്കുന്നവര്‍.

Selfie from Nepal

ഭൂചലനത്തില്‍ തകര്‍ന്ന ചരിത്ര സ്മാരകത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഒരാളുടെ ചിത്രം കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടു. ചിരിയ്ക്കുന്ന മുഖവുമായി എങ്ങനെയാണ് ഒരാള്‍ക്ക് ഇത്തരം ഒരു സെല്‍ഫിയെടുക്കാന്‍ കഴിയുക എന്ന് ആരും ചിന്തിച്ചുപോകും.

അതവിടെ നില്‍ക്കട്ടെ. സ്വന്തം താത്പര്യപ്രകാരം നേപ്പാളില്‍ പോയി ഭൂചലനത്തില്‍ കുടുങ്ങിയ മലയാളികളുണ്ട്. അവരില്‍ ഭൂരിപക്ഷത്തേയും നാട്ടില്‍ എത്തിച്ച് കഴിഞ്ഞു. അപ്പോള്‍ അവരില്‍ ചിലര്‍ക്കും പറയാനുള്ളത് പരാതികള്‍ മാത്രം.

ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയെന്ന ആശ്വാസമല്ല ചിലര്‍ക്ക്. വിമാനത്താവളത്തില്‍ തങ്ങളെ സ്വീകരിയ്ക്കാന്‍ അധികൃതര്‍ എത്തിയില്ലെന്നുളള പരാതിയാണ്. ഒരു രാജ്യത്തിന് അതിന്റെ എല്ലാം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ അവിടെ എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളും സഹായങ്ങളും എത്തിയ്ക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളെ സുരക്ഷിതരായി തിരിച്ചെത്തിയ്ക്കുകയും ചെയ്യുന്നു. എന്നും മലയാളികള്‍ എന്തിനാണിങ്ങനെ പരാതി പറയുന്നത്?

English summary
Man takes selfie in front of the remainingd of historic Dharahar Tower in Nepal. Malayalees escaped from earthquake criticise authorities for not giving good reception in Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X