കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരം കിട്ടാത്ത ഒമ്പത് അത്ഭുതങ്ങളിലേക്ക്

Google Oneindia Malayalam News

അജ്ഞാതമായ ഒട്ടേറെ കഥകള്‍ പ്രകൃതിയെ ചുറ്റിപ്പറ്റിയും നാം ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്. അതില്‍ ചിലതൊക്കെ നമ്മുടെ ചരിത്രവും സംസ്‌ക്കാരവുമായി കെട്ടുപിണഞ്ഞുകിടക്കുന്നവയാകാം. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായും പ്രകൃതിയിലെ മാറ്റം കാരണവുമെല്ലാം ഉടലെടുത്ത പ്രതിഭാസങ്ങള്‍ ഉണ്ടായിരിക്കാം. ശാസ്ത്രലോകത്തിന് ഇന്നുവരെ കണ്ടെത്താനാവാത്ത അഥവാ ഒരിക്കലും ഉത്തരം കിട്ടാത്ത ഒട്ടേറെ അദ്ഭുതങ്ങളുണ്ട്. ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായതും ശാസ്ത്രജ്ഞരെ എന്നും ഉത്തരംമുട്ടിക്കുന്നതുമായ കുറേയെറെ ചോദ്യങ്ങള്‍. അത്തരം ചില പ്രതിഭാസങ്ങളിലേക്ക്...

ചുവന്ന മഴ

ചുവന്ന മഴ

കേരളത്തില്‍ 2001ല്‍ പെയ്ത ചുവന്ന മഴയുടെ കാരണം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. ഇതേക്കുറിച്ച് പല വാദപ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പ്രത്യേകതരത്തിലുളള ആല്‍ഗകള്‍ കാരണമാണ് ചുവന്ന മഴ ഉണ്ടായതെന്ന് അവസാനം ശാസ്ത്രലോകം വിധിയെഴുതി.

മീന്‍ മഴ

മീന്‍ മഴ

ചുവന്ന മഴ പോലെതന്നെ ശാസ്ത്രലോകത്തെ കുഴക്കിയ മറ്റൊന്നായിരുന്നു മീന്‍ മഴ. 2009 ഒക്ടോബര്‍ 24ന് ജംനഗറിലാണ് അവസാനമായി മീന്‍ മഴ പെയ്തത്. പ്രദേശവാസികള്‍ക്കിടയിലേക്ക് മഴ പോലെ മീനുകള്‍ പെയ്തിറങ്ങുകയായിരുന്നു.ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഇതുപോലെ മീന്‍ മഴ പെയ്തിട്ടുണ്ടെങ്കിലും ഈയ്യടുത്തുണ്ടായ സംഭവം ഇതാണ്.

മൗസിന്‍ റാമിലെ മഴ

മൗസിന്‍ റാമിലെ മഴ

ലോകത്ത് ഏറ്റവും കുടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സിലെ മൗസിന്‍ റാം എന്ന ഗ്രാമം. ലോകത്തിലെ ഏറ്റവുമധികം ഈര്‍പ്പമുളള പ്രദേശമായ മൗസിന്‍ റാമില്‍ 1985 ലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 26,000 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

ആലിപ്പഴം പെയ്യുന്ന കൊടുങ്കാറ്റ്

ആലിപ്പഴം പെയ്യുന്ന കൊടുങ്കാറ്റ്

ലോകത്തിലെ ഏറ്റവും ഭീരകരമായ ആലിപ്പഴം പെയ്യുന്ന കൊടുങ്കാറ്റുണ്ടായത് 1888ല്‍ ഉത്തര്‍രപ്രദേശിലെ മൊറാദാബാദിലാണ്. 246പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവം ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.

ജീവനൊടുക്കുന്ന പക്ഷികള്‍

ജീവനൊടുക്കുന്ന പക്ഷികള്‍

പക്ഷികള്‍ സ്വയം ജീവനൊടുക്കുമോ ? ആസ്സാമിലെ ജസിംഗയില്‍ എല്ലാ രാത്രികളിലും നൂറോളം പക്ഷികള്‍ ജീവനൊടുക്കുന്നതായാണ് കണക്ക്. പ്രഗത്ഭരായ പക്ഷിനിരീക്ഷകര്‍ക്ക് പോലും ഇതേപ്പറ്റി ഉത്തരമില്ല.

അപ്രത്യക്ഷമാകുന്ന കടല്‍ത്തീരം

അപ്രത്യക്ഷമാകുന്ന കടല്‍ത്തീരം

ഒഡീഷയിലെ ചന്ദിപ്പൂര്‍ ബീച്ചാണ് ഇടയ്ക്ക് അപ്രത്യക്ഷമാകുന്ന ആ കടല്‍ത്തീരം. വേലിയേറ്റമുണ്ടാകുമ്പോള്‍ കടലിലെ വെളളം അഞ്ച് കിലോമീറ്ററോളം അകന്നുപോകുന്നതാണ് കണക്കാക്കുന്നത്. ജൈവവൈവിധ്യങ്ങളാല്‍ അനുഗ്രഹീതമാണ് ഈ ബീച്ച്.

റാന്‍ ഓഫ് കച്ചിലെ ഗോസ്റ്റ് ലൈറ്റ്

റാന്‍ ഓഫ് കച്ചിലെ ഗോസ്റ്റ് ലൈറ്റ്

കച്ചിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് വെളിച്ചത്തിന്റെ ഈ അപൂര്‍വ്വ പ്രതിഭാസം. രാത്രികളില്‍ കാണുന്ന വെളിച്ചത്തിന്റെ ഈ നൃത്തത്തെ ഗ്രാമവാസികള്‍ വിളിക്കുന്നത് എന്തെന്നോ...ചീര്‍ ഭാട്ടി

വെസ്റ്റ് ബംഗാളിലെ ആലേയ

വെസ്റ്റ് ബംഗാളിലെ ആലേയ

കച്ചിലെപ്പോലെ വെളിച്ചം കൊണ്ടുളള ഒരപൂര്‍വ്വ പ്രതിഭാസം വെസ്റ്റ് ബംഗാളിലുമുണ്ട്. ആലേയ അഥവാ ഗോസ്റ്റ് ലൈറ്റ്. ഇത് പിന്തുടര്‍ന്നുപോയ വെസ്റ്റ് ബംഗാളിലെ ചില മീന്‍ പിടുത്തക്കാര്‍ ആരോഗ്യത്തിന് ഹാനികരമായ ഒരു വാതകം ശ്വസിച്ച് കൊല്ലപ്പെട്ടതായും അവരുടെ ഓര്‍മ്മയാണ് ഈ വെളിച്ചമെന്നുമാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്.

ശബ്ദമുളള ഗംഗ

ശബ്ദമുളള ഗംഗ

ഗംഗ-ബ്രഹ്മപുത്ര നദീമുഖത്തെ തുരുത്തിലെ ഇടയ്ക്കുണ്ടാകുന്ന അതിഭീകരമായ ശബ്ദം ബാരിസല്‍ ഗണ്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പോകുമ്പോഴുണ്ടാകുന്ന മുഴങ്ങുന്ന ശബ്ദത്തിന് സമാനമാണിത്.

English summary
India is home to some of the strangest stories.A lot of them stem from the unusual natural occurrences and weather anomalies that occur from time to time. most of which remain unexplained. Have you heard of these?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X