കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം' ഒരു പ്രശ്‌നം തന്നെയാണ്.... അടൂരിലെ കോളേജിലെ അതിര് വിട്ട ആഘോഷം... ചിത്രങ്ങള്‍

Google Oneindia Malayalam News

അടൂര്‍: തിരുവനന്തപുരം സിഇടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി ജീപ്പ് ഇടിച്ച് മരിച്ച സംഭവം വലിയ വിവാദമായി ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ആ വിവാദത്തിന്റെ സമയത്ത് തന്നെ അടൂരിലെ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷം ആരേയും ഞെട്ടിയ്ക്കും.

തെസ്‌നിയുടെ മൃതദേഹം തിരുവനന്തപുരത്തെ കോളേജില്‍ പൊതു ദര്‍ശനത്തിന് വച്ച സമയത്ത് തന്നെ ആയിരുന്നു അടൂരിലെ ഓണാഘോഷം. ചെകുത്താന്‍ ലോറിയും തുറന്ന ജീപ്പും, ബസ്സും, ജെസിബിയും, ട്രാക്ടറും, ക്രെയിനും, കാറുകളും, ബൈക്കുകളും ഒക്കെ ആയിരുന്നു ഓണാഘോഷത്തിന്റെ ഘോഷയാത്രയില്‍ അണി നിരന്നത്.

ഫയര്‍ഫോഴ്‌സ് വാഹനവും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ നിന്ന് വെള്ളം ചീറ്റിച്ച് നൃത്തവും ചവിട്ടി. ഇതെല്ലാം എങ്ങനെയാണ് നമ്മുടെ കേരളത്തില്‍ സംഭവിയ്ക്കുന്നത്?

പ്രേമം സിനിമ

പ്രേമം സിനിമ

കലാരൂപങ്ങളെല്ലാം തന്നെ സമൂഹത്തെ സ്വാധീനിയ്ക്കുന്നവയാണ്. ആ അര്‍ത്ഥത്തില്‍ പ്രേമം എന്ന സിനിമ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്.

കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും

കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും

പ്രേമം സിനിമയില്‍ നിവിന്‍ പോളിയും കൂട്ടുകാരും ഇട്ട് ഹിറ്റ് ആക്കിയ വസ്ത്രമാണ് കറുത്ത ലിനന്‍ ഷര്‍ട്ടും, കോട്ടണ്‍ മുണ്ടും. അതിപ്പോള്‍ കേരളത്തിലെ കാമ്പസ്സുകളില്‍ ഹരമായി മാറിയിരിയ്ക്കുകയാണ്. ചില സ്ഥലങ്ങളില്‍ മുണ്ടിന്‍റേയും ഷര്‍ട്ടിന്‍റേയും നിറത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെന്ന് മാത്രം

അടൂരില്‍ സംഭവിച്ചത്

അടൂരില്‍ സംഭവിച്ചത്

തിരുവനന്തപുരത്തെ ഓണാഘോഷം കോളേജ് കാമ്പസ്സിന് ഉള്ളില്‍ ആയിരുന്നെങ്കില്‍ അടൂര്‍ ഐഎച്ച്ആര്‍ഡി വിദ്യാര്‍ത്ഥികളുടേത് പൊതു റോഡില്‍ ആയിരുന്നു.

ഫയര്‍ഫോഴ്‌സ് വാഹനം

ഫയര്‍ഫോഴ്‌സ് വാഹനം

പതിനായിരം രൂപ അടച്ചാണ് ഫയര്‍ഫോഴ്‌സിനെ ഇവര്‍ വിളിച്ചത്. എന്നാല്‍ ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങള്‍ ഇവര്‍ ദുരുപയോഗം ചെയ്തത് അല്‍പം കടന്ന കൈ ആയിപ്പോയി.

ചെകുത്താന്‍ ലോറി

ചെകുത്താന്‍ ലോറി

പണ്ട് സ്ഫടികം സിനിമയില്‍ ആണ് ചെകുത്താന്‍ ലോറി ആദ്യമായി കാണുന്നത്. ഇപ്പോള്‍ കേരളത്തിലെ കാമ്പസ്സുകളില്‍ ചെകുത്താന്‍ ലോറിയോടുള്ള ആരാധനയ്ക്ക് പിന്നിലെ വികാരം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി

കെഎസ് ആര്‍ടിസി ബസ്സും വിദ്യാര്‍ത്ഥികള്‍ വാടകയ്‌ക്കെടുത്തിരുന്നു. കയറാവുന്നതിന്റെ എത്രയോ ഇരട്ടി പേരാണ് ഈ ബസ്സില്‍ യാത്ര ചെയ്തത്.

എന്തിനാണ് ജെസിബിയും ക്രെയിനും ട്രാക്ടറും

എന്തിനാണ് ജെസിബിയും ക്രെയിനും ട്രാക്ടറും

ഓണാഘോഷത്തിന്റെ ഘോഷയാത്രയ്ക്ക് എന്തിനാണ് ക്രെയിനും ജെസിബിയും ട്രാക്ടറും ഒക്കെ എന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.

 വാഹനത്തിന് മുകളില്‍

വാഹനത്തിന് മുകളില്‍

ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ മുകളിലും വിദ്യാര്‍ത്ഥികള്‍ കയറിപ്പറ്റിയിരുന്നു. ജെസിബിയിലും ക്രെയിനിലും ഒക്കെ ഇങ്ങനെ തന്നെ. അപകടമൊഴിഞ്ഞത് ഭാഗ്യമെന്ന് തന്നെ പറയേണ്ടിവരും.

മഴ നൃത്തം

മഴ നൃത്തം

ആദ്യം ഉദ്യോഗസ്ഥരാണ് വെള്ളം പമ്പ് ചെയ്തതെങ്കില്‍ പിന്നീട് അത് വിദ്യാര്‍ത്ഥികള്‍ തന്നെ ഏറ്റെടുത്തു. പൊതു സ്ഥലത്ത് വച്ചായിരുന്നു ഇതെല്ലാം എന്നുകൂടി ഓര്‍ക്കണം.

തെസ്‌നി അവിടെ മരിച്ച് കിടക്കുമ്പോള്‍

തെസ്‌നി അവിടെ മരിച്ച് കിടക്കുമ്പോള്‍

ഓണാഘോഷത്തിനെ ജീപ്പിടിച്ച മരിച്ച തെസ്‌നിയുടെ മൃതദേഹം തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച സമയത്ത് തന്നെ ആയിരുന്നു അടൂരിലെ കുട്ടികള്‍ ഇത്തരം ഓണാഘോഷം നടത്തിയത്.

English summary
Onam celebration at Adoor Engineering College makes new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X