കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മെറ്റില്‍ ബോഡി ക്യാമറ... എല്ലാം റെക്കോര്‍ഡഡ്; സര്‍ജിക്കല്‍ സ്‌ട്രൈക്ക് ‍ഡോവല്‍ ലൈവ് ആയി കണ്ടു

  • By Desk
Google Oneindia Malayalam News

എല്ലാം നൂറ് ശതമാനം പെര്‍ഫെക്ട് ആകണം എന്ന് ഉറപ്പിച്ചുകൊണ്ടാണ് ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ഒരു ആക്രമണത്തിന് പദ്ധതിയിടുന്നത് തന്നെ. ഒരു ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടി വരും. അതുകൊണ്ട് എല്ലാ സാധ്യതകളും ഉപയോഗിച്ചായിരുന്നു നീക്കം. കാര്‍ട്ടോസാറ്റ് ഉപഗ്രഹം നല്‍കിയ വിവരങ്ങളും നിര്‍ണായകമായി.

കൂടുതൽ വാർത്തകൾ:

ഇന്ത്യ കൊന്നൊടുക്കിയ പാക് ഭീകരരുടെ ചിത്രങ്ങള്‍?

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

പാകിസ്താനില്‍ പട്ടാള അട്ടിമറിയ്ക്ക് സാധ്യത...? സൈന്യം ഭരണത്തിലെത്തിയാല്‍ എന്തും സംഭവിക്കാം

എല്ലാത്തിനും തെളിവ് വേണം എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഇങ്ങനെ ഒരു ആക്രമണമേ നടന്നിട്ടില്ലെന്ന് പാകിസ്താന്‍ പറയാനുളള സാധ്യത ഇന്ത്യ ആദ്യമേ മുന്നില്‍ കണ്ടിരുന്നു. ആക്രമണത്തിന്റെ എല്ലാ ദൃശ്യങ്ങളും പകര്‍ത്തുക തന്നെയായിരുന്നു ഇതിനുള്ള വഴി.

ഹെല്‍മെറ്റില്‍ ബോഡി ക്യാമറകള്‍ ഘടിപ്പിച്ചാണ് സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ ആക്രമണം നടത്തിയത്. അത് മുഴുവന്‍ തത്സമയം പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ ഇരുന്ന് അജിത് ഡോവല്‍ കാണുന്നുണ്ടായിരുന്നു.

പിഴവുകളില്ലാതെ

പിഴവുകളില്ലാതെ

ഒരു ചെറിയ പിഴവ് പോലും സംഭവിക്കാതെയാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. അത്രയധികം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

തെളിവിന് വേണ്ടി

തെളിവിന് വേണ്ടി

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവ് വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പാകിസ്താന്‍ നിഷേധിക്കാന്‍ സാധ്യതയുള്ളതിനാലായിരുന്നു ഇത്. അതുകൊണ്ട് തന്നെ ആക്രമണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

ഹെല്‍മെറ്റില്‍ ക്യാമറ

ഹെല്‍മെറ്റില്‍ ക്യാമറ

ഹെല്‍മെറ്റില്‍ ബോഡി ക്യാമറ ഘടിപ്പിച്ചാണ് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതാണ് സംഗതികള്‍.

ലൈവ് ആയി

ലൈവ് ആയി

പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കിലെ യുദ്ധ മുറിയില്‍ (വാര്‍ റൂം) ഇരുന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആക്രമണം ലൈവ് ആയി കണ്ടു. ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് കാര്യങ്ങള്‍ നിയന്ത്രിച്ചു.

ശ്വാസമടക്കിപ്പിടിച്ച്

ശ്വാസമടക്കിപ്പിടിച്ച്

പുലര്‍ച്ചെ 12.30 മുതല്‍ 4.30 വരെ... സൗത്ത് ബ്ലോക്കിലെ വാര്‍ റൂമില്‍ അജിത്ത് ഡോവലും സംഘവും ശ്വാസമടക്കിപ്പിടിച്ച് നിന്നു. ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടേയിരുന്നു.

അത് ചെയ്തു

അത് ചെയ്തു

ഓപ്പറേഷന്‍ പൂര്‍ത്തിയാപ്പോള്‍ ആവേശത്തിലായിരുന്നു വാര്‍ റൂം. 'യെസ്.. ഔവര്‍ ബോയ്‌സ് ഡിഡ് ഇറ്റ്' എന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആത്മാഭിമാനത്തോടെ പറഞ്ഞത്.

എന്തെങ്കിലും സംഭവിച്ചാല്‍

എന്തെങ്കിലും സംഭവിച്ചാല്‍

ഇന്ത്യന്‍ സൈനികര്‍ക്ക് ഒരു പരിക്ക് പോലും പറ്റരുത് എന്ന് ഉറപ്പിച്ച് നടത്തിയ ഓപ്പറേഷന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആക്രമണം പൂര്‍ത്തിയാപ്പോള്‍ ആദ്യം അന്വേഷിച്ചത് ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്നായിരുന്നു. കൊല്ലപ്പെട്ടാല്‍ മൃതദേഹം ഉപേക്ഷിച്ച് പോരാന്‍ പോലും നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒന്നും സംഭവിച്ചില്ല

ഒന്നും സംഭവിച്ചില്ല

'നോട്ട് എ സ്‌ക്രാച്ച്' എന്നായിരുന്നു സംഘത്തില്‍ നിന്ന് അധികൃതര്‍ക്ക് കിട്ടിയ മറുപടി. അതേ... ഇന്ത്യന്‍ സംഘത്തിന് ഒരു പോറല്‍ പോലും ഏറ്റില്ല.

ഉപഗ്രഹം

ഉപഗ്രഹം

ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ബോഡി ക്യാമറ റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉപഗ്രഹ സഹായത്തോടെയാണ് തത്സമയം ദില്ലിയിലെത്തിയത്. ഉധംപൂരിലെ വടക്കന്‍ സൈനിക കമാന്റ് ആസ്ഥാനത്തും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

മോദിയെ കാണിച്ചു

മോദിയെ കാണിച്ചു

ആക്രമണത്തിന് ശേഷം, അതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ ആ ദൃശ്യങ്ങള്‍ പുറത്ത് വിടാനും ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

English summary
As the Special Forces of the Indian army carried out a surgical strike across the Line of Control top officials in charge of India's security watched with bated breath the live feed at the War Room at South Block, New Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X