കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി = മോദി, കോടിയേരി = അമിത് ഷാ... ബിജെപിയ്ക്ക് പഠിയ്ക്കുന്ന സിപിഎം; തെളിവുകളിതാ...

  • By Desk
Google Oneindia Malayalam News

കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് തൊട്ടുപിറകേ അമിത് ഷായെ ബിജെപിയുടെ അധ്യക്ഷ പദവിയില്‍ എത്തിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എന്ന പദവിയുണ്ടെങ്കിലും മോദിയുടെ നിഴലായാണ് അമിത് ഷാ എപ്പോഴും നില കൊള്ളുന്നത്.

Read Also: കെഎസ്ആര്‍ടിസിയില്‍ ഇനി 'പൈസ' കൊടുക്കാതേയും യാത്ര ചെയ്യാംRead Also: കെഎസ്ആര്‍ടിസിയില്‍ ഇനി 'പൈസ' കൊടുക്കാതേയും യാത്ര ചെയ്യാം

സമാനമാണ് ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥയും. പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആക്കി. ഇപ്പോള്‍ പിണറായിയുടെ നിഴലിനപ്പുറത്തേയ്ക്ക് കോടിയേരി ഒന്നും അല്ലാതെ ആയിപ്പോവുകയും ചെയ്തു.

ഭരണത്തിന്റെ കാര്യത്തിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ തന്നെ. കേന്ദ്രത്തില്‍ മന്ത്രിസഭയ്ക്കും മുകളിലാണ് മോദി. കാര്യങ്ങള്‍ മോദി തീരുമാനിയ്ക്കും. കേരളത്തില്‍ പിണറായി വിജയനും ഇപ്പോള്‍ ചെയ്യുന്നത് അതൊക്കെ തന്നെയാണ്.

മോദിയും പിണറായിയും

മോദിയും പിണറായിയും

തീരുമാനിച്ച കാര്യം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാക്കളാണ് നരേന്ദ്ര മോദിയും പിണറായി വിജയനും. അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

പരസ്യം ഓര്‍ക്കുന്നില്ലേ

പരസ്യം ഓര്‍ക്കുന്നില്ലേ

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പരസ്യം ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ വന്നു. പരസ്യങ്ങളുടെ കാര്യത്തില്‍ മോദിയും തീരെ മോശമല്ലല്ലോ.

ഏകാധിപത്യം

ഏകാധിപത്യം

കേന്ദ്ര മന്ത്രിസഭയില്‍ നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. സുഷമ സ്വരാജിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും തീരുമാനങ്ങളുടെ കാര്യത്തില്‍ അവിടെ അവഗണിയ്ക്കപ്പെടുകയാണ്.

കേരളത്തിലെ പിണറായി

കേരളത്തിലെ പിണറായി

കേരളത്തിലെ മന്ത്രിസഭയുടെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ. പിണറായി വിജയന്‍ തീരുമാനിയ്ക്കും, മറ്റുള്ളവര്‍ എതിര്‍പ്പ് പോലും പറയാതെ അംഗീകരിയ്ക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് മന്‍മോഹന്‍ സിങ് മാധ്യമങ്ങളെ കാണുന്നേയില്ലെന്നായിരുന്നു നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മോദി വന്നപ്പോഴത്തെ സ്ഥിതി എന്താണ്.

വേണമെങ്കില്‍ മാത്രം

വേണമെങ്കില്‍ മാത്രം

മാധ്യമങ്ങളെ കാണേണ്ട ആവശ്യമുണ്ടെങ്കില്‍ മാത്രം അവരെ കാണും എന്നാണ് പിണറായി വിജയന്റെ പക്ഷം. മന്ത്രിസഭ യോഗത്തിന് ശേഷമുള്ള പത്രസമ്മേളനം പോലും ഉപേക്ഷിച്ചു.

കോടിയേരിയും അമിത് ഷായും

കോടിയേരിയും അമിത് ഷായും

ശക്തരായ സംഘാടകര്‍ എന്ന് പേരെടുത്തവരാണ് അമിത് ഷായും കോടിയേരി ബാലകൃഷ്ണനും. പക്ഷേ വലിയ ബിംബങ്ങളുടെ നിഴലായി മാറാനാണ് ഇരുവരുടേയും വിധി.

പാര്‍ട്ടി സെക്രട്ടറിയോ അതോ...

പാര്‍ട്ടി സെക്രട്ടറിയോ അതോ...

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ഒരു പാര്‍ട്ടി സെക്രട്ടറിയെ പോലെ പെരുമാറിയിട്ടില്ലെന്നാണ് ആക്ഷേപം. ഒരു പരിധിവരെ അത് ശരിയും ആണ്. വ്യത്യസ്തമല്ല അമിത് ഷായുടെ കാര്യവും.

പറഞ്ഞത് കേള്‍ക്കുന്നവര്‍

പറഞ്ഞത് കേള്‍ക്കുന്നവര്‍

നരേന്ദ്ര മോദിയ്ക്കാണെങ്കിലും പിണറായി വിജയനാണെങ്കിലും അവരവരുടെ പാര്‍ട്ടികളില്‍ അപ്രമാദിത്തം ഉണ്ട്. ഇവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ അമിത് ഷായ്ക്കും കോടിയേരിയ്ക്കും വേറെ നിവൃത്തിയൊന്നും ഇല്ല.

തിരുത്തിയിട്ടുണ്ടോ

തിരുത്തിയിട്ടുണ്ടോ

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ പിണറായി വിജയന്‍ ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. അന്ന് പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിരുന്നത് പാര്‍ട്ടി ആയിരുന്നു. ഏതെങ്കിലും വിഷയത്തില്‍ അമിത് ഷാ നരേന്ദ്ര മോദിയെ തിരുത്തിയതായി ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

ഭരണ തന്ത്രം

ഭരണ തന്ത്രം

ഏകാധിപത്യ ശൈലിയിലുള്ള ഭരണ തന്ത്രമാണ് നരേന്ദ്ര മോദിയായാലും പിണറായി വിജയന്‍ ആയാലും പുലര്‍ത്തുന്നത്. തങ്ങളേക്കാള്‍ ശക്തികുറഞ്ഞവരെ പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത് എന്ന് മാത്രം.

സാമ്യങ്ങളേറെ

സാമ്യങ്ങളേറെ

വ്യത്യസ്ത ആശയങ്ങളെ പിന്‍പറ്റുന്നവരാണ് പിണറായി വിജയനും നരേന്ദ്ര മോദിയും. പക്ഷേ ഭരണ രംഗത്തെത്തുമ്പോള്‍ ഇരുവരും സ്വീകരിയ്ക്കുന്ന നിലപാടുകള്‍ക്ക് പക്ഷേ ഒരേ സ്വഭാവം തന്നെ ആണുള്ളത്.

English summary
Pinarayi Vijayan similar to Narendra Modi, Kodiyeri Balakrishnan similar to Amit Shah... This is not an allegation. See the proof.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X