കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയ് ചെയ്യാന്‍ മടിച്ചു; പക്ഷേ മോദി മടിച്ചില്ല.... എന്താണത്?

  • By Desk
Google Oneindia Malayalam News

2001 ല്‍ ആയിരുന്നു ഇന്ത്യയെ ഏറെ ഞെട്ടിച്ച ആ സംഭവം നടന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ പാര്ഡലമെന്റിന് നേര്‍ക്ക് ഭീകരാക്രമണം നടന്നു. രാജ്യ തലസ്ഥാനത്തെത്തിയ ഭീകരര്‍, അതീവ സുരക്ഷാ പ്രാധാന്യമുള്ള പാര്‍ലമെന്റില്‍ വെടിയൊച്ചകള്‍ മുഴക്കി.

ചരിത്രത്തിലാദ്യമായി ബിജെപിയുടെ നേതൃത്വത്തില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ കാലമായിരുന്നു അത്. ബിജെപിയുടെ സമുന്നത നേതാവ് അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ പരമാധികാര കേന്ദ്രത്തില്‍ കയറി തീവ്രവാദികള്‍ ആക്രമിച്ചപ്പോഴും നിയന്ത്രണരേഖ മറികടന്ന് ഒരു ആക്രമണം നടത്താന്‍ വാജ്‌പേയി അന്ന് തയ്യാറായില്ല. എന്നാലിപ്പോള്‍ നരേന്ദ്ര മോദി അതിനും തയ്യാറായി...

പാര്‍ലമെന്റ് ആക്രമണം

പാര്‍ലമെന്റ് ആക്രമണം

2001 ഡിസംബര്‍ 13 ന് ആയിരുന്നു ആ സംഭവം. പാര്‍ലമെന്റ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ ഒമ്പത് ഭീകരര്‍ തുടരെത്തുടരെ വെടിയുതിര്‍ത്തു. 9 ഭീകരരേയും വധിച്ചെങ്കിലും അഞ്ച് പേരുടെ ജീവന്‍ ഇന്ത്യയ്ക്കും നഷ്ടമായി.

വാജ്‌പേയി

വാജ്‌പേയി

അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ഒരു തിരിച്ചടി നല്‍കിയില്ല.

നിയന്ത്രണ രേഖ

നിയന്ത്രണ രേഖ

നിയന്ത്രണ രേഖ മറികടന്ന് പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഒരു ആക്രമണം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി തുനിഞ്ഞില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളാകരുത് എന്നതായിരുന്നു അന്നത്തെ നിലപാട്.

വാജ്‌പേയിയല്ല

വാജ്‌പേയിയല്ല

ബിജെപിയിലെ സാത്വികനും കവിയും ഒക്കെയാണ് അടല്‍ ബിഹാരി വാജ്‌പേയി. എന്നാല്‍ അടിക്ക് തിരിച്ചടി എന്നതാണ് നരേന്ദ്ര മോദിയുടെ നയം. അത് കൊടുക്കുകയും ചെയ്തു.

ആദ്യമായി

ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യ ഒരു സര്‍ജിക്കല്‍ ആക്രമണം നടത്തിയത് മോദിയുടെ കാലത്താണ് എന്നത് രേഖപ്പെടുത്തപ്പെടും. പാകിസ്താന് നല്‍കാവുന്ന ഏറ്റവും മികച്ച തിരിച്ചടി തന്നെ ആയിരുന്നു അത്.

English summary
A B Vajpayee displayed the political conviction in conducting Pokhran II. But Vajpayee, despite a massive mobilisation after the 2001 attack on Parliament, did not cross the LoC. Modi did.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X