കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പിരിറ്റ് കണ്ട് ആരും കുടി നിര്‍ത്തിയില്ല... അപ്പോള്‍ ഡിജിപിയ്ക്ക് തെറ്റിയോ

Google Oneindia Malayalam News

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭലത്തില്‍ കുറ്റം മുഴുവന്‍ പ്രേമം സിനിമയ്ക്കായിരുന്നു. നമ്മുടെ പോലീസ് മേധാവി തന്നെ ആയിരുന്നു ആ വിമര്‍ശം ഉന്നയിക്കാന്‍ മുന്നിലെത്തിയത്.

'പ്രേമം ഇഫക്ട്' എന്നാണ് പ്രയോഗം. കുറച്ച് മുമ്പുവരെ എന്ത് കുറ്റകൃത്യം നടന്നാലും 'ദൃശ്യം ഇഫക്ട്' എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇനി പുതിയൊരു സൂപ്പര്‍ ഹിറ്റ് സിനിമ വരുമ്പോള്‍ 'ഇഫക്ട്' അതിന്റെ പേരിലാകുമെന്ന് മാത്രം.

ഡിജിപിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. അതില്‍ പ്രമുഖരും അല്ലാത്തവരും ഒക്കെയുണ്ട്.

പ്രേമം കൊണ്ട്

പ്രേമം കൊണ്ട്

തിരുവനന്തപുരം കോളേജില്‍ പെണ്‍കുട്ടി മരിയ്ക്കാനിടയായതും കാമ്പസ്സുകളിലെ മറ്റ് കുഴപ്പങ്ങള്‍ക്കും കാരണം 'പ്രേമം' സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്നാണ് നടനും മുന്‍ സിനിമ മന്ത്രിയും കൂടിയായ കെബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

മുരളി ഗോപിയുടെ പരിഹാസം

മുരളി ഗോപിയുടെ പരിഹാസം

ഡിജിപിയുടെ പരാമര്‍ശത്തെ ശരിയ്ക്കും പരിഹസിച്ച് തോല്‍പിയ്ക്കുകയായിരുന്നു മുരളി ഗോപി.സിനിമ നിരോധിച്ച് പ്രാര്‍ത്ഥനാ സംഘങ്ങളെ പ്രോത്സാഹിപ്പിയ്ക്കൂ എന്നായിരുന്നു മുരളി ഗോപിയുടെ പരിഹാസം.

ശാരദക്കുട്ടി

ശാരദക്കുട്ടി

കാമ്പസ് കാലത്ത് പറങ്കിമലയും, ചാമരവും, രതി നിര്‍വ്വേദവും ചട്ടക്കാരിയും ഒക്കെ കണ്ട് വളര്‍ന്നിട്ടും നല്ല' അച്ചടക്കമുള്ള' കുടുംബിനികളും അധ്യാപികമാരും ഒക്കെ ആയി കഴിയുന്ന ഞങ്ങളെ കേള്‍ക്കെ നവ സിനിമകള്‍ യുവാക്കളെ വഴിതെറ്റിയ്ക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ പോലീസ് ആണെന്നും ഓര്‍ക്കില്ല കെട്ടോ- എന്നാണ് ശാരദക്കുട്ടി പ്രതികരിച്ചത്.

സ്പിരിറ്റ് കണ്ടിട്ട്

സ്പിരിറ്റ് കണ്ടിട്ട്

മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു സ്പിരിറ്റ്. മദ്യപാനത്തിനെതിരെയുള്ള സന്ദേശമായിരുന്നു ആ സിനിമ. എന്നാല്‍ അത് കണ്ടിട്ട് എത്രപേര്‍ മദ്യപാനം നിര്‍ത്തിയെന്നാണ് ഡിജിപിയോടുള്ള ചോദ്യം.

സുരേഷ് ഗോപിയുടെ പോലീസുകാര്‍

സുരേഷ് ഗോപിയുടെ പോലീസുകാര്‍

മലയാള സിനിമയില്‍ ഏറ്റവും ശക്തമായ പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സിനിമ കണ്ട് എത്ര പേര്‍ അങ്ങനെയുള്ള പോലീസുകാരായി എന്ന് അടുത്ത ചോദ്യം.

മമ്മൂട്ടിയുടെ പലിശക്കാരന്‍

മമ്മൂട്ടിയുടെ പലിശക്കാരന്‍

വര്‍ഷം എന്ന ചിത്രത്തില്‍ കൊള്ളപ്പലിശക്കാരനില്‍ നിന്ന് മനുഷ്യസ്‌നേഹിയായ മാറുന്ന ഒരാളായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ആ സിനിമ കണ്ട് എത്ര കൊള്ളപ്പലിശക്കാര്‍ നന്നായി എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഗാന്ധി

ഗാന്ധി

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രം ലോകമെമ്പാടും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്. ആ സിനിമ കണ്ട് എത്രപേര്‍ ഗാന്ധിയന്‍ ജീവിതം സ്വീകരിച്ചു എന്നും ചിന്തിയ്ക്കാം.

English summary
Premam Effect: how peopel reacted to DGP's remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X