കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോറി, ഞാന്‍ പ്രധാനമന്ത്രിയല്ല; ഒബാമയെ പറ്റിച്ച വിരുതന്‍!

Google Oneindia Malayalam News

കാര്യം ലോകപോലീസാണ് അമേരിക്ക. ബരാക് ഒബാമയാകട്ടെ അമേരിക്കയുടെ പ്രസിഡണ്ടും. ആ അമേരിക്കന്‍ പ്രസിഡണ്ടിനെ ഒരു വിരുതന്‍ പറ്റിച്ചു എന്ന് കേട്ടാലോ. തീക്കട്ടയില്‍ ഉറുമ്പരിക്കുകയോ എന്ന് അത്ഭുതം കൊണ്ടിട്ട് കാര്യമില്ല. സംഗതിയുടെ കിടപ്പ് അങ്ങനെ തന്നെയാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് അമേരിക്കന്‍ പ്രസഡന്റ് ബരാക് ഒബാമയെ ഈ വിരുതന്‍ മാസങ്ങളോളം പറ്റിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്ന് കരുതിയാണ് ഒബാമ നമ്മുടെ കഥാനായകനെ പിന്തുടര്‍ന്നത്. വീഡിയോ ഗെയിമറായ കാമറൂണ്‍ എന്ന ഇയാളാകട്ടെ ഇക്കാര്യം ഒബാമയോട് പറഞ്ഞുമില്ല. ഒബാമ ട്വിറ്ററിലൂടെ ആഗോളകാര്യങ്ങള്‍ അങ്ങോട്ട് ചോദിക്കും, വീഡിയോ ഗെയിമുകളെ കുറിച്ച് നമ്മുടെ കഥാനായകന്‍ മറുപടി പറയും. ട്വിറ്റര്‍ ഒബാമയ്ക്ക് കൊടുത്ത രസകരമായ പണി വിശദമായി വായിക്കൂ

പണി തൊട്ടടുത്ത് തന്നെ

പണി തൊട്ടടുത്ത് തന്നെ

അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് നിവാസിയാണ് ഒബാമ പിന്തുടര്‍ന്നിരുന്ന കാമറൂണ്‍. ലോകത്ത് എല്ലാ കാര്യങ്ങളും അറിയുന്ന അമേരിക്കന്‍ പ്രസിഡണ്ട് പക്ഷേ ഇക്കാര്യം മാത്രം അറിഞ്ഞില്ല

ഡേവിഡ് കാമറൂണോ, എന്റെ ക്ലോസല്ലേ

ഡേവിഡ് കാമറൂണോ, എന്റെ ക്ലോസല്ലേ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ട്വിറ്ററില്‍ തന്റെ അടുത്ത സുഹൃത്താണ് എന്നാണ് ഒബാമ ഇത്രയും കാലം കരുതിയിരുന്നത്. എന്നാല്‍ ഇക്കാര്യം കാമറൂണ്‍ മാത്രം അറിഞ്ഞില്ല എന്ന് മാത്രം !

എന്തുണ്ട് ബ്രോ

എന്തുണ്ട് ബ്രോ

ഒബാമ തന്നെ ബ്രോ എന്നാണു വിളിക്കുന്നതെന്നു ഡേവിഡ് കാമറൂണ്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ ട്വിറ്ററിലല്ല യഥാര്‍ഥ ജീവിതത്തിലാണ് എന്ന് മാത്രം

എങ്ങനെ പറ്റി

എങ്ങനെ പറ്റി

645,000 ലധികം പേരെയാണ് ഒബാമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഫോളോ ചെയ്യുന്നവരെ തിരഞ്ഞെടുത്തപ്പോള്‍ പറ്റിയ ചെറിയൊരു പിഴവാണ് ഒബാമയ്ക്ക് ഈ പണി കൊടുത്തത്.

ആരാണ് കണ്ടെത്തിയത്

ആരാണ് കണ്ടെത്തിയത്

ഡസ് ഫോളോ എന്ന ഓണ്‍ലൈന്‍ ടൂളാണ് രസകരമായ ഇക്കാര്യം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലുകള്‍ വിശകലനം ചെയ്യലാണ് ഇവരുടെ പണി

കാമറൂണ്‍ വ്യത്യസ്തന്‍

കാമറൂണ്‍ വ്യത്യസ്തന്‍

തോന്നിയ പോലെ ആളുകളെ ഫോളോ ചെയ്യുന്ന ആളല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഒബാമയടക്കം 382 പേരെ മാത്രമാണ് കക്ഷി പിന്തുടരുന്നത്.

English summary
President Obama did not follow David Cameron on Twitter. Because he is following the wrong David Cameron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X