കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

638 തവണ അമേരിക്ക കൊല്ലാന്‍ നോക്കിയ ഫിദല്‍... ഗ്രാന്മയിലേറി വന്ന വിപ്ലവ വസന്തം

ക്യൂബന്‍ വിപ്ല ചരിത്രത്തില്‍ മാത്രമല്ല, ലോക വിപ്ലവചരിത്രത്തിലും മായ്ക്കാനാകാത്ത ഒരു ഏടാണ് ഫിദല്‍ കാസ്ട്രോ

  • By Desk
Google Oneindia Malayalam News

1956 നവംബര്‍ മാസത്തില്‍ ആയിരുന്നു അത്... ഇന്ത്യയുടെ ഭൂപടത്തില്‍ ഐക്യ കേരളം രൂപം കൊണ്ട വര്‍ഷം. ലോക ചരിത്രത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയത് ഒരു വര്‍ഷം മുമ്പ്...

മെക്‌സിക്കോയില്‍ നിന്ന് വെറും 82 വിപ്ലവകാരികളേയും വഹിച്ചുകൊണ്ട് ഗ്രാന്മ എന്ന ആ പഴയ പടക്കപ്പല്‍ ക്യൂബയിലേക്ക് തിരിച്ചു. ഏകാധിപതിയായ ബാറ്റിസ്റ്റയെ അധികാരഭ്രഷ്ടനാക്കാനുള്ള വിപ്ലവ സ്വപ്‌നങ്ങളും പേറിയായിരുന്നു ആ യാത്ര.

വെറും 12 പേര്‍ക്ക് സഞ്ചരിക്കാനുള്ള പഴഞ്ചന്‍ പായ്ക്കപ്പില്‍ 82 വിപ്ലവകാരികള്‍. അവരുടെ നേതാവ് ഫിദര്‍ കാസ്‌ട്രോ... കാസ്‌ട്രോയ്‌ക്കൊപ്പം സഹോദരന്‍ റൗള്‍ കാസ്‌ട്രോയും ലോക വിപ്ലവ നായകന്‍ ഏണസ്റ്റോ ചെഗുവേരയും. ക്യൂബയുടെ ചരിത്രം തിരുത്തിയെഴുതിയ യാത്ര... ലോകചരിത്രത്തില്‍ കമ്യൂണിസത്തിന്റെ മറ്റൊരു ചരിത്രമെഴുതിയ യാത്ര... ആ യാത്രയ്ക്കാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്.

വിപ്ലവകാരി

വിപ്ലവകാരി

ഹവാന സര്‍വ്വകലാശാലയില്‍ നിയമബിരുദത്തിന് പഠിക്കുമ്പോഴാണ് ഫിദലിലെ വിപ്ലവകാരി ഉണരുന്നത്. സ്വന്തം രാജ്യത്തിന് പുറത്ത് രണ്ട് സായുധ വിപ്ലവങ്ങളില്‍ ഫിദല്‍ പങ്കാളിയായി- ഡൊമനിക്കന്‍ റിപ്പബ്ലിക്കിലും കൊളംബിയയിലും

 ആറാത്ത വീര്യം

ആറാത്ത വീര്യം

ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സ്വന്തം രാജ്യത്തും കാസ്‌ട്രോ വിപ്ലവത്തിന് ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു. പിന്നെ കുറച്ച് കാലം ജയില്‍ വാസം.

ക്യൂബന്‍ വിപ്ലവം

ക്യൂബന്‍ വിപ്ലവം

ക്യൂബന്‍ വിപ്ലവം തുടക്കമിട്ടത് മെക്‌സിക്കോയില്‍ വച്ചാണെന്ന് പറയാം. ജയില്‍ മോചിതനായ ഫിദല്‍ സഹോദരന്‍ റൗളുമൊന്നിച്ച് മെക്‌സിക്കോയില്‍ എത്തി. അവിടെ നിന്നായിരുന്നു രണ്ടാമത്തെ തുടക്കം.

ചെഗുവേര

ചെഗുവേര

റൗളിന്റെ സുഹൃത്ത് വഴിയാണ് ഫിദല്‍ ഏണസ്‌റ്റോ ചെഗുവേരയെ പരിചയപ്പെടുന്നത്. അത് ലോക ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ഒരു സംഭവം ആയി മാറി.

മുന്നില്‍ നിന്ന്

മുന്നില്‍ നിന്ന്

ഉത്തരവുകള്‍ പുറപ്പെടുവിച്ച് മാറി നില്‍ക്കുന്ന ഒരു നേതാവായിരുന്നില്ല കാസ്‌ട്രോ... അദ്ദേഹം മുന്നില്‍ നിന്ന് തന്നെ പൊരുതി. ക്യൂബയിലെത്താന്‍ അവര്‍ക്ക് ഒരു പടക്കപ്പല്‍ വേണ്ടിയിരുന്നു.

ഗ്രാന്മ

ഗ്രാന്മ

യുദ്ധം നയിക്കാന്‍ ഒരു പടക്കപ്പല്‍ ആയിരുന്നു ഫിദലിനും കൂട്ടര്‍ക്കും ആവശ്യം. എന്നാല്‍ അതിനുള്ള പണുണ്ടായിരുന്നില്ല. അങ്ങനെ 12 പേര്‍ക്ക് സഞ്ചരിക്കാനുള്ള ഗ്രാന്മ എന്ന പായ്ക്കപ്പല്‍ വാങ്ങുന്നു. 82 പേരും യുദ്ധ സാമഗ്രികളുമായി ക്യൂബയിലേക്ക്.

ക്യൂബന്‍ മണ്ണില്‍

ക്യൂബന്‍ മണ്ണില്‍

അതി കഠിനമായ യാത്രയ്ക്ക് ശേഷം 1956 ഡിസംബര്‍ 2 നാണ് ഗ്രാന്മ ക്യൂബന്‍ തീരത്തണയുന്നത്. പടയാളികളെല്ലാം ക്ഷീണിതര്‍. കഷ്ടപ്പെട്ട് അവര്‍ തീരത്തിറങ്ങി. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനിറങ്ങി. അപ്പോഴേയ്ക്കും ബാറ്റിസ്റ്റയുടെ സൈന്യം ഇവരെ കണ്ടെത്തി. അതി ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

19 പേര്‍

19 പേര്‍

സിയറ മിസ്ത്ര എന്ന ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ കാസ്‌ട്രോയുടെ സൈന്യത്തിലെ അംഗങ്ങളുടെ എണ്ണം വെറും 19 ആയി. പിന്നീട് അതിശക്തമായ ആക്രമണങ്ങള്‍, പോരാട്ടങ്ങള്‍.

കമ്യൂണിസ്റ്റ് ക്യൂബ

കമ്യൂണിസ്റ്റ് ക്യൂബ

കലാപത്തില്‍ ഒടുവില്‍ ജനക്കൂട്ടം കാസ്‌ട്രോയ്‌ക്കൊപ്പം നിന്നു. ബാറ്റിസ്റ്റയുടെ പട്ടാളത്തെ തുരത്തി. ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റു. ലോകചരിത്രത്തില്‍ രേഖപ്പെടുത്തിയ നിര്‍ണായക നിമിഷങ്ങള്‍.

അമേരിക്കയുടെ എതിരാളി

അമേരിക്കയുടെ എതിരാളി

അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുടെ ശക്തനായ എതിരാളിയായിരുന്നു കാസ്‌ട്രോ. രാജ്യത്തെ അമേരിക്കന്‍ എണ്ണക്കമ്പനികളെ കാസ്‌ട്രോ ദേശസാത്കരിച്ചു. ഇതോടെ അമേരിക്കയുടെ കണ്‍കണ്ട ശത്രുവായി.

ഉന്മൂലനത്തിന്

ഉന്മൂലനത്തിന്

ഒന്നും രണ്ടും തവണയല്ല അമേരിക്ക ഫിദലിനെ കൊല്ലാന്‍ ശ്രമിച്ചത്. വിഷം കൊടുത്തും ജൈവായുധങ്ങളും രാസായുധങ്ങളും ഉപയോഗിച്ച് മൊത്തെ 638 തവണ. എന്നാല്‍ ഓരോ തവണയും കാസ്‌ട്രോ അതിനെ അതിജീവിച്ചു.

ചെഗുവേര

ചെഗുവേര

ലോകവിപ്ലവ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് ചെഗുവേരയ്ക്ക്. വിപ്ലവാനന്തര ക്യൂബയിലെ മന്ത്രിയായിരുന്നു അദ്ദേഹം. എന്നാല്‍ തന്റെ വിപ്ലവം ഇവിടെ അവസാനിക്കുന്നില്ലെന്ന് പറഞ്ഞിറങ്ങിയ ചെഗുവേര പിന്നീട് വിപ്ലവത്തിനിടെ കൊല്ലപ്പെട്ടു. ചെഗുവേരയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഫിദല്‍.

മാര്‍ക്കേസ്

മാര്‍ക്കേസ്

ലോകസാഹിത്യത്തില്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ സ്ഥാനം അത്യുന്നതങ്ങളില്‍ ആണ്. നൊബേല്‍ പുരസ്‌കാര ജേതാവായ മാര്‍ക്കേസ് തന്റെ നോവലുകളുടെ കൈയ്യെഴുത്ത് പ്രതികള്‍ ആദ്യവായനക്ക് നല്‍കിയിരുന്നത് പോലും ഫിദലിനായിരുന്നു.

English summary
Remembering Fidel Castro: The real communist Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X