കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയ്ക്ക് ഒശാന പാടുന്നവരോട്...ഐസിസ് നശിച്ചാല്‍ സിറിയ പിന്നെ 'ഇല്ല'? റഷ്യയുടെ ലക്ഷ്യങ്ങള്‍ ഇതാണ്‌

Google Oneindia Malayalam News

ഐസിസിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിന് വന്‍ വരവേല്‍പ്പാണ് അമേരിയ്ക്ക ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിയ്ക്കുന്നത്. ഇറാനും ചൈനയുമൊക്കെ യുദ്ധ രംഗത്തേയ്ക്ക് ഇറങ്ങാന്‍ പോകുന്നു. റഷ്യയും ചൈനയും യുദ്ധത്തിനിറങ്ങിയാല്‍ പിന്നെ ഇന്ത്യക്കാരുടെ ഉള്ളവും ഒന്ന് കുളിരുമല്ലോ.

ഇനി ഐസിസുകാരെ കൊന്നൊടുക്കി റഷ്യ മേല്‍ക്കൈ നേടിയാല്‍ എന്താകും സിറിയയില്‍ സംഭവിയ്ക്കുക? സാധാരണക്കാരുടെ ജീവിതം അപ്പോഴും ദുരിതത്തില്‍ ആയിരിയ്ക്കും. റഷ്യയ്ക്ക് ഓശാന പാടുന്ന മാധ്യമങ്ങളും ഇതൊന്നും കണ്ടില്ലെന്ന് വയ്ക്കുകയാണ്.

റഷ്യ ഇത്രയും നാള്‍ കാത്തിരിയ്ക്കുകയായിരുന്നു. അസദിനെതിരെ ഐസിസ് എങ്ങനെ വളരുമെന്നറിയാന്‍. കൃത്യമായ സമയത്ത് റഷ്യയ്ക്ക് ഇടപെടാനായി. മുട്ടനാടുകള്‍ ഏറ്റുമുട്ടുമ്പോള്‍ ചോര കുടിയ്ക്കാമെന്ന് കരുതിയ അമേരിയ്ക്കയ്‌ക്കോ ടൈമിംഗ് അല്‍പ്പം പിഴച്ചു. ആ അവസരം റഷ്യ മുതലെടുത്തു. അല്ലെങ്കിലേ റഷ്യയും ബാഷര്‍ അല്‍ അസദും ഭായി-ഭായി ആണെന്നാണ് അമേരിയ്ക്ക പറയുന്നത്. അത് സത്യമാണെന്ന് 2011 ന് മുന്‍പുള്ള ചരിത്രത്തില്‍ നിന്ന് പോലും വ്യക്തം.

അസദിന്റെ ക്രൂരതകളെ സാമ്പത്തിക സഹായത്തിലൂടെ ഇത്രയേറെ സ്‌പോണ്‍സര്‍ ചെയ്ത രാഷ്ട്രം റഷ്യയല്ലാതെ മറ്റൊന്നല്ല. ഒരു പക്ഷേ ഐസിസിന്റെ സൃഷ്ടിയില്‍ അമേരിയ്ക്കയെപ്പോലെ തുല്യ പങ്കാളിത്തം റഷ്യയ്ക്കുമുണ്ട്. ഇനി ഐസിസുകാര്‍ ഒന്നടങ്കം നശിച്ചാല്‍ സിറിയ രക്ഷപ്പെടുമെന്നാണോ കരുതുന്നത്? അസദിനെ കളിപ്പാവയാക്കി സിറിയയിലെ വിഭവങ്ങള്‍ ഊറ്റിയെടുത്ത് റഷ്യയും ചൈനയുമൊക്കെ പുത്തന്‍ കോളനിവ്തക്കരണം നടത്തും. സിറിയയിലെ തെരുവുകള്‍ പട്ടിണിക്കഥ പാടും....

എന്തുകൊണ്ട് റഷ്യ ഇപ്പോള്‍ ഇടപെടുന്നു

എന്തുകൊണ്ട് റഷ്യ ഇപ്പോള്‍ ഇടപെടുന്നു

റഷ്യയും സിറിയയും തമ്മിലുള്ളത് നൂറ്റാണ്ടുകളായുള്ള ബന്ധമാണ്. മിഡില്‍ ഈസ്റ്റിലെ റഷ്യയുടെ ഏറ്റവും അടുത്ത കൂട്ടാളിയാണ് ബാഷര്‍ അല്‍ അസദ് എന്ന സിറിയന്‍ ഭരണാധികാരി. അസദിനെ സഹായിക്കാന്‍ റഷ്യയ്ക്ക് ഇതിന് മുന്‍പും അവസരം ഉണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം സാമ്പത്തിക സഹായം നല്‍കി ജനങ്ങളോട് കൊടുക്രൂരത ചെയ്യാന്‍ അസദിനെ സഹായിക്കുകയായിരുന്നു റഷ്യ. എന്നിട്ടെന്താ റഷ്യ പ്രതീക്ഷിച്ചതിലും അപ്പുറം ഐസിസ് വളര്‍ന്നു. ഇനി റഷ്യ ഇടപെട്ടാലേ അസദിന് രക്ഷയുള്ളൂ. റഷ്യയ്ക്ക് മുന്നില്‍ ഒരു ഡിമാന്റും വയ്ക്കാതെ അസദ് നില്‍ക്കും. അത് തന്നെയാണ് റഷ്യയ്ക്ക് വേണ്ടിയിരുന്നത്.

ഇനിയെന്തുമാകാം

ഇനിയെന്തുമാകാം

റഷ്യയ്ക്ക് സിറിയയില്‍ ഇനി എന്തും ചെയ്യാം. ഐസിസിനെ കൊന്നൊടുക്കാം. ശേഷം സിറിയയിലെ വിഭവങ്ങള്‍ കൊള്ളയടിയ്ക്കാം കോളനി വത്ക്കരിയ്ക്കാം. എല്ലാറ്റിനും അസദിന്റെ മൗന സമ്മതം ഉണ്ടായിരിയ്ക്

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

അസദ് ഭരണകൂടത്തിന് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കിയ രാഷ്ട്രമാണ് റഷ്യ. 2014 ല്‍ മാത്രം 240 മില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം റഷ്യ സിറിയയ്ക്ക് നല്‍കിയതായി ഐബിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിയ്ക്ക നല്‍കിയ സഹായം ഇതിലും വളരെ കുറവാണ്

ആയുധം

ആയുധം

ആയുധ ഇടപാടുകളിലും റഷ്യയും സിറിയയും തമ്മില്‍ ബന്ധമുണ്ട്

ഐസിസ് ഇല്ലാതായാല്‍....

ഐസിസ് ഇല്ലാതായാല്‍....

ലോകത്തിന് തന്നെ ഭീഷണിയായി മാറിയ ഇസ്ലാമിക ഭീകര സംഘടനയാണ് ഐസിസ്. റഷ്യ ഐസിസിനെ സിറിയയില്‍ നിന്ന് തുടച്ച് നീക്കിയാല്‍ പിന്നീട് എന്താണ് സംഭവിയ്ക്കുക. സമാധാനം സ്ഥാപിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാമോ? ഐസിനെ കൊന്ന് കൈയ്യടി നേടുന്ന റഷ്യ സിറിയയിലെ എണ്ണ ശേഖരം സ്വന്തമാക്കും. അസദിന് ഇതൊക്കെ നോക്കി നില്‍ക്കാനേ കഴിയൂ...

കിട്ടാക്കൊതി

കിട്ടാക്കൊതി

അമേരിയ്ക്ക ഇക്കാര്യത്തില്‍ പുണ്യാത്മാവൊന്നും അല്ല. തങ്ങള്‍ക്കും മുമ്പേ റഷ്യ സിറിയയിലെ വിഭവങ്ങള്‍ സ്വന്തമാക്കുമല്ലോ എന്ന ആശങ്കയാണ് അമേരിയ്ക്കയ്ക്ക്

ഒരു പക്ഷേ....

ഒരു പക്ഷേ....

ഐസിസ് എന്ന തീവ്രവാദ സംഘടനയ്ക്ക് പകരം സിറിയയില്‍ ജനാധിത്യത്തിന് വേണ്ടി ശക്തമായ ഒരു സംഘടന ഉയിര്‍ത്തെഴുന്നേറ്റിരുന്നെങ്കില്‍ കഥയാകെ മാറിയേനെ

മൂന്നാം ലോക യുദ്ധം

മൂന്നാം ലോക യുദ്ധം

സിറിയയിലെ സംഭവങ്ങള്‍ മൂന്നാം ലോക യുദ്ധത്തിന് വഴിതെളിയ്ക്കുമെന്ന് പോലും ഗവേഷകര്‍ ആശങ്കപ്പെടുന്നു

സാധാരണക്കാരന്റെ ജീവിതം

സാധാരണക്കാരന്റെ ജീവിതം

ഐസിസ് ഭരിച്ചാലും റഷ്യ ഭരിച്ചാലും അസദ് ഭരിച്ചാലും സിറിയയിലെ സാധാരണക്കാരുടെ സ്ഥിതി മറ്റൊന്നാകില്ല. തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും നവകൊളോണിയലിസത്തിന്റെ ഇരകളായി അവര്‍ മാറ്റപ്പെടും. പട്ടിണിയും ദുരിതവും അവരെ വേട്ടയാടും

കാത്തിരിയ്ക്കാം

കാത്തിരിയ്ക്കാം

സിറിയയിലെ സംഭവ വികാസങ്ങള്‍ക്കായി കാത്തിരിയ്ക്കാം.

English summary
Why Russia has started bombing Syria now - and what it hopes to achieve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X