കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം മുടക്കുന്നത് വഴിമുടക്കികള്‍: മന്ത്രി

Google Oneindia Malayalam News

Pk Kunjalikkutty
ഈ നാടിന്റെ ഏറ്റവും വലിയ ശാപം
വികസനം തടയാന്‍ നടക്കുന്ന വഴിമുടക്കികളാണ്. എന്ത് ചെയ്താലും അതില്‍ കുറ്റം മാത്രം കാണുന്ന ഇത്തരക്കാരെ തടഞ്ഞാല്‍ ഈ നാട് രക്ഷപ്പെടും. കൊതുകിനെ പോലെ വിഷമതകള്‍ മാത്രമുണ്ടാക്കി നമുക്കുചുറ്റും മൂളി നടക്കുകയാണ് ഈ വികസനവിരോധികള്‍. ഇവരെ നിലക്ക് നിര്‍ത്തിയാല്‍ ചൈനയെ പോലെ നമ്മുടെ നാട്ടിലും വന്‍ സാങ്കതികമുന്നേറ്റമുണ്ടാകും. എമര്‍ജിങ് കേരളയുടെ അമരക്കാരന്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു വികസനവെട്ടവുമെത്താതെ പടുകുഴിയില്‍ ആണ്ടുകിടക്കുന്ന കൊച്ചുകേരളത്തെ വ്യവസായ സൗഹൃദസുന്ദര കേരളമാക്കുക എന്ന ശ്രമം മാത്രമാണല്ലോ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത്. അതിന് വേണ്ടി മലയും പുഴയും വയലോരവുമൊക്കെ കുറച്ച് സായിപ്പന്മാര്‍ക്ക് കൊടുക്കേണ്ടി വരും. അതിത്ര വലിയ തെറ്റാണോ? വ്യവസായ വികസനത്തിന്റെ കുത്തൊഴുക്കല്ലേ വരാന്‍ പോകുന്നത്. പണ്ടത്തെ ജിം പോലെയല്ല, ഈ എമര്‍ജിങ് കിടിലന്‍ സംഭവമാണ്. ഈ നാടിനെ ഒന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കഷ്ടപ്പാട് ഒന്നും കാണാതെ ഇങ്ങനെ വിമര്‍ശിക്കാന്‍ നടക്കുന്നവരെ എന്താണ് ചെയ്യുക?

പ്രതിപക്ഷ നേതാവിന്റെ കാര്യം പോകട്ടെ, പ്രഖ്യാപിത വികസനവിരോധിയാണല്ലോ വിഎസ്. കുഞ്ഞാലിക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ സിരകളില്‍ ചോരതിളയ്ക്കുന്ന സമരസേനാനി. എന്നാല്‍ ലീഗിനേക്കാള്‍ വലിയ പച്ച രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസിലെ ചില എംഎല്‍എമാരുണ്ട്. അവരെ നിലയ്ക്കു നിര്‍ത്താന്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്ക് പോലും കഴിയുന്നില്ല. അപ്പോള്‍ പിന്നെ, കുഞ്ഞാലിക്കുട്ടി എങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍ എന്നീ സമുന്നത നേതാക്കളുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് കുഞ്ഞാലിക്കുട്ടി എമര്‍ജിങ് കേരളയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ചത്.

കരിപ്പൂരില്‍ വിമാനത്താവളത്തെ കുറിച്ച് ചര്‍ച്ച നടത്തിയപ്പോഴും ജിം നടത്തിപ്പിനെ കുറിച്ച് ആലോചിച്ചപ്പോഴും പരിസ്ഥിതിവാദക്കാരും വികസനവിരുദ്ധരുമൊക്കെ വഴിമുടക്കാന്‍ വന്നതാണ്. നാടിന്റെ വളര്‍ച്ച തടയാന്‍ നില്‍ക്കുന്നവര്‍ തന്നെയാണ് എമര്‍ജിങ് കേരളക്കെതിരേയും ഇപ്പോള്‍ രംഗത്തുള്ളത്.

കേരളത്തിന്റെ വികസനമുരടിപ്പും തൊഴിലില്ലായ്മയും ശാസ്ത്രീയമായി പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ഇടങ്കോലിടാന്‍ ശ്രമിക്കുന്ന അവസരവാദക്കാരെ എങ്ങനെ നേരിടണമെന്ന് ലീഗിനറിയാം-ഈ വിധത്തില്‍ കോണ്‍ഗ്രസിലെ ഹരിത രാഷ്ട്രീയവാദക്കാര്‍ക്കെതിരേയും കുറ്റാരോപണം ചൊരിയാന്‍ കുഞ്ഞാലിക്കുട്ടി മടിച്ചില്ല. എന്നാല്‍ എമര്‍ജിങ് കേരളയ്‌ക്കെതിരേ പൊതുസമൂഹത്തില്‍ മാത്രമല്ല, സ്വന്തം മുന്നണിക്കുള്ളില്‍ പോലും ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവട്ടെ അദ്ദേഹം തയ്യാറായതുമില്ല.

English summary
Political exploitation by certain organisations after dividing the society on the lines of religion and community is the biggest threat the nation is facing now, Industries Minister P K Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X