കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളണ്ടല്ല... ബംഗാളിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!!!

  • By Desk
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇടത്,വലത് മുന്നണി നേതാക്കള്‍ ബംഗാളിനെ കുറിച്ച് ഒരക്ഷരവും പറയുന്നില്ല. ഹൈക്കമാന്‍ഡോ, പോളിറ്റ്ബ്യൂറോയോ ബംഗാളിനെ കുറിച്ച് മിണ്ടരുതെന്ന് നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണ് വോട്ടര്‍മാര്‍. ബംഗാള്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലേക്കാണ് ദേശീയ നേതാക്കളുടെ വരവ്. ഇവരെങ്കിലും ബംഗാളിലെ വിശേഷങ്ങള്‍ ഇവിടെ പറയുമോയെന്നാണ് ഉറ്റുനോക്കുന്നത്.

Congress and CPM

ഇടത്, വലത് മുന്നണികള്‍ മത്സരിച്ചാണ് തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നേതാക്കന്മാരെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനെ മാത്രം ആരും പരാമര്‍ശിച്ചില്ല. ഇടത് മുന്നണിയുടെ ഛോട്ടാനേതാക്കളും എംപിമാരുമെല്ലാം മോദി ഭരണത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിജെപി സര്‍ക്കാരിനെയുമെല്ലാം കണക്കിന് പ്രഹരിച്ചു. പക്ഷേ അവിടെയൊന്നും ബംഗാളിന്റെ ശബ്ദം ആരും കേട്ടില്ല. യുഡിഎഫ് നേതാക്കളും ബംഗാളിനെ കുറിച്ച് മിണ്ടാതായതോടെ വോട്ടര്‍മാര്‍ക്കും സംശയം. ബംഗാള്‍ എന്താ ഇന്ത്യയില്ലല്ലേയെന്ന്!!! അല്ലെങ്കില്‍ ഓരോ തിരഞ്ഞെടുപ്പിലും ബംഗാളിലേക്ക് നോക്കൂ, അവിടെ കണ്ടില്ലേയെന്ന് പറയുന്ന നേതാക്കളാണ്. മുന്നണികളുടെ ഓരോ സ്ഥിതിയേ.

West Bengal

രണ്ട് മുന്നണികളും ബംഗാളിനെ ഉപേക്ഷിച്ചപ്പോള്‍ രക്ഷപ്പെട്ടത് ബിജെപിയാണ്. മോദി സര്‍ക്കാരിനെതിരിയുള്ള രൂക്ഷ വിമര്‍ശങ്ങളെ ബംഗാളെന്ന അസ്ത്രം ഉപയോഗിച്ചാണ് അവര്‍ തടയുന്നത്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്യമായും കേരളത്തില്‍ രഹസ്യമായുമാണ് ബന്ധം പുലര്‍ത്തുന്നതെന്നായിരുന്നു കളിയാക്കല്‍.

സിപിഎം ഭരിച്ച ബംഗാളിലെ ഏറ്റവും വലിയ കയറ്റുമതിയാണ് തൊഴിലാളികളെന്നും നേതാക്കള്‍ക്ക് പറയാനായി. ബിജെപി-കോണ്‍ഗ്രസ് ബന്ധമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന ഇടത് മുന്നണിയുടെ മൊഴിയമ്പിന് കാര്യമായ വിലയുമുണ്ടായില്ല. ബംഗാളിനെ കുറിച്ച് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ബംഗാള്‍ ഒരു വിഷയമാണ്. അന്യസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിന്റെ ശക്തിയും നഷ്ടവുമാണ് ബംഗാള്‍.

English summary
Assembly Election 2016: LDF and UDF not speaking about West Bengal in Kerala...Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X