കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘി നായര്‍' അല്ല ബ്രോസ്... ദദാണ് എന്‍എസ്എസിന്റെ കളി!!!

  • By വിമർശകാനന്ദ
Google Oneindia Malayalam News

സൂപ്പര്‍ താരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത് വലിയ വാര്‍ത്തയായിരുന്നല്ലോ.... അതുവരെ മോഹന്‍ലാലിനെ സംഘിനായര്‍ എന്ന് പരിസഹിച്ചിരുന്ന പല സഖാക്കളും അതോടെ നിലപാടും മാറ്റി.

ഇതിനായി കാത്തിരിയ്ക്കുകയായിരുന്നു വേറൊരു കൂട്ടര്‍. പണ്ട് സംഘി നായര്‍, ഇപ്പോള്‍ സഖാവ് എന്നതാണോ ഇടതിന്റെ ലൈന്‍ എന്ന ചോദ്യവുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു.

ഗണേഷ് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടാണ് ലാല്‍ എത്തിയത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജഗദീഷ് കൂടി എത്തിയതോടെ സംഗതി ജോര്‍ ആയി. എന്നാല്‍ എന്താണ് ഇതിന്റെ പിന്നിലെന്ന് ആരെങ്കിലും അന്വേഷിച്ചോ?

Mohanlal Ganesh Kumar

ഗണേഷ്‌കുമാറിന് സിനിമാക്കാരുമായുള്ള നല്ല ബന്ധമാണ് കാരണം എന്നൊരു ഉത്തരമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ പിന്നെ ഒന്നും പറയാനില്ല(സംഗതി ഒരു പരിധിവരെ ശരിയും ആണ് കേട്ടോ!!!). അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് എന്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറയേണ്ടിവരും.

എന്‍എസ്എസുമായി മോഹന്‍ലാലിനുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണല്ലോ പലരും അദ്ദേഹത്തെ സംഘിനായരെന്ന് വിളിച്ചത്. മോഹന്‍ലാലിന് ഉള്ളതിനേക്കാള്‍ ബന്ധമാണ് ബാലകൃഷ്ണപിള്ളയ്ക്കും മകന്‍ ഗണേഷ് കുമാറിനും എന്‍എസ്എസിനോടുള്ളത്. മോഹന്‍ലാലിന് മാത്രമല്ല, പ്രിയദര്‍ശനും മോശമല്ലാത്ത ബന്ധമുണ്ട് ഈ പറഞ്ഞ സംഘടനയോട്. അപ്പോള്‍ പിന്നെ അവര്‍ ഗണേഷ്‌കുമാറിന്റെ പ്രചാരണത്തിന് വന്നതില്‍ എന്തെങ്കിലും പ്രശ്‌നം പറയാന്‍ പറ്റുമോ?

ഗണേഷ് കുമാറിന്റെ പാര്‍ട്ടി ഇടതുപക്ഷത്താണെങ്കിലും ഔദ്യോഗികമായി എല്‍ഡിഎഫില്‍ അംഗമല്ല. മോഹന്‍ലാലും സിനിമാക്കാരും പത്തനാപുരത്ത് വന്ന് പറഞ്ഞത് എല്‍ഡിഎഫിന് വോട്ട് ചെയ്യണം എന്നും അല്ല. ഗണേഷ്‌കുമാറിന് വോട്ട് ചെയ്യണം എന്ന് മാത്രമേ അവരൊക്കെ പറഞ്ഞിട്ടും ഉള്ളൂ.

അതുകൊണ്ട് തന്നെ 'സംഘി നായര്‍' വിളി അവസാനിപ്പിച്ച് 'സഖാവ് ലാലേട്ടന്‍' വിളി തുടങ്ങിയ സഖാക്കള്‍ ഒരുപാടൊന്നും പ്രതീക്ഷിയ്ക്കണ്ട. നിങ്ങളുടെ പക്ഷത്തോട് പ്രീതി തോന്നി വന്നതൊന്നും അല്ല അവര്‍.

പക്ഷേ അങ്ങനെയുള്ള സിനിമാക്കാരും ഉണ്ട്. 'അമ്മ'യുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്‍റ് ഇടതുപക്ഷക്കാരനായിത്തന്നെ വന്നതാണ്. എന്നാല്‍ നിവിന്‍ പോളിയെ പോലുള്ളവര്‍ ഗണേഷിനോടുള്ള പ്രിയം കൊണ്ട് വന്നതാണ്.

English summary
Assembly Election 2016: Why Mohanlal campaigned for Ganesh Kumar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X