കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം കുട്ടിയാണോ... ഇതാ മുസ്ലീം പാവ, ഹിന്ദുക്കുട്ടിയോ... ഹിന്ദുപ്പാവ പിടിച്ചോ!!!

Google Oneindia Malayalam News

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് കാള്‍ മാര്‍ക്‌സ് ആണ്. ആലംബമില്ലാത്തവന്റെ അവസാനത്തെ ആശ്രയമാണ് മതമെന്നും കക്ഷി പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് അത്ര പബ്ലിസിറ്റിയൊന്നും കിട്ടിയില്ല.

മതവിശ്വാസമൊക്കെ മനുഷ്യന് ആവശ്യമുള്ള കാര്യമാണെന്ന് വയ്ക്കാം. പക്ഷേ കൊച്ചുകുട്ടികള്‍ കളിയ്ക്കുമ്പോള്‍ അതിലും മതം നോക്കേണ്ട വല്ല കാര്യവും ഉണ്ടോ...? 'സേനകളും' 'സ്‌റ്റേറ്റുകളും' ഒക്കെ മനുഷ്യനെ നിര്‍ണയിയ്ക്കുന്ന കാലത്ത് ഇതല്ല, ഇതിന്റെ അപ്പുറവും നടക്കും.

Hijarbie

ബാര്‍ബി പാവ ഉണ്ടാക്കിയ കക്ഷി എന്തായാലും അതില് മതമൊന്നും കണ്ടിട്ടുണ്ടാവില്ലെന്നുറപ്പാണ്. അന്ന് ഇന്തമാതിരി പ്രശ്‌നങ്ങളൊന്നും അത്ര രൂക്ഷമല്ലല്ലോ... എന്നാല്‍ ഇപ്പോഴിതാ വരുന്നൂ ഹിജാര്‍ബി പാവകള്‍. എന്താണ് സംഗതി എന്നല്ലേ, ബാര്‍ബിയെ പോലെ ശരീരവും തലയും മുടിയും ഒന്നും കാണിയ്ക്കാത്ത പാവയാണ് ഇത്.

സത്യം പറഞ്ഞാല്‍, കുട്ടിയുടുപ്പിട്ട ബാര്‍ബിയെ വസ്ത്രംകൊണ്ട് പുതപ്പിച്ച് ഹിജാര്‍ബിയാക്കിയെന്ന് സാരം. നൈജീരിയക്കാരിയായ ഹനീഫ ആദം ആണത്രെ ഈ സൃഷ്ടിയുടെ കര്‍ത്താവ്. എന്തായാലും സംഗതി ഇപ്പോള്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൊക്കെ നന്നായി ആഘോഷിയ്ക്കുന്നുണ്ട്.

ഹിജാര്‍ബി പാവ ഉണ്ടാക്കിയ സ്ഥിതിയ്ക്ക് ഇനി ആരും പിറകോട്ട് പൊയ്ക്കൂട. പറ്റുമെങ്കില്‍ ഏതെങ്കിലും സാംസ്‌കാരിക പാരമ്പര്യ സ്ത്രീ രൂപത്തെ കണ്ടെത്തി അതും പാവയാക്കണം. എന്നിട്ട് അത് മാത്രം കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കൊടുക്കണം.

ഹിന്ദു കുട്ടികള്‍ ഇനി മുതല്‍ ഹിന്ദു പാവകള്‍ കൊണ്ട് കളിച്ചാല്‍ മതി. മുസ്ലീം കുട്ടികള്‍ മുസ്ലീം പാവകള്‍ കൊണ്ടും. ക്രിസ്ത്യന്‍ കുട്ടികള്‍ക്കായി ക്രിസ്ത്യന്‍ പാവകള്‍ തന്നെ ഉണ്ടാക്കണം. എത്ര മനോഹരമായ ലോകം. എത്ര മനോഹരമായ ആചാരങ്ങള്‍!!!

English summary
Now we can go for Religion Based Dolls for children. A Nigerian woman, who wanted to see Barbie dressed the way she did, has given the popular doll arguably its most surprising makeover yet - all covered up and wearing a 'hijab'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X