കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരത്തേ മരിച്ചു, ഇപ്പോള്‍ അത്യാസന്ന നിലയില്‍!

Google Oneindia Malayalam News

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കൊച്ചിന്‍ ഹനീഫയെ മൂന്ന് നേരം വീതം തുടര്‍ച്ചയായി മൂന്ന് ദിവസം കൊന്ന ആളുകളാണ് നമ്മള്‍ മലയാളികള്‍. അപ്പോള്‍ പിന്നെ അന്യനാട്ടുകാരനായ യു ആര്‍ അനന്തമൂര്‍ത്തിയോട് എന്തെങ്കിലും ദയ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടോ. ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ കഴിയുന്ന അനന്തമൂര്‍ത്തിയെ ഏകദേശം രണ്ടു മണിക്കൂറുകളോളമായി കൊന്നുകൊണ്ടിരിക്കുകയാണ് മലയാളം ചാനലുകളും വെബ്‌സൈറ്റുകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനന്തമൂര്‍ത്തി ഉച്ചയോടെ മരിച്ചു എന്നായിരുന്നു മലയാളം ചാനലുകളിലെ ഫ്‌ലാഷും പോര്‍ട്ടലുകളിലെ ബ്രേക്കിംഗ് ന്യൂസും. വാര്‍ത്ത പരന്നതോടെ ഫേസ്ബുക്കിലും അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ തിരക്കായി. നരേന്ദ്ര മോദിക്കെതിരെ എന്തോ പറഞ്ഞയാള്‍ എന്നൊക്കെ മാത്രം കേട്ടറിവുള്ളവര്‍ പോലും അനന്തമൂര്‍ത്തിക്ക് വേണ്ടി പോസ്റ്റുകളിട്ടു തുടങ്ങി.

anandamurthy

ഫാസിസ്റ്റ് നേതാവായ നരേന്ദ്ര മോദി ജയിച്ചാല്‍ രാജ്യം വിട്ടുപോകും എന്ന് പറഞ്ഞ ധീരവിപ്ലവകാരിയെ ആണ് അനന്തമൂര്‍ത്തിയുടെ മരണത്തിലൂടെ നഷ്ടമായത് എന്ന തരത്തിലായി അനുശോചന സന്ദേശങ്ങള്‍. താന്‍ രാജ്യം വിട്ടുപോകുന്നില്ല എന്ന് പറഞ്ഞ് അനന്തമൂര്‍ത്തി അന്നേ നിലപാട് തിരുത്തിയിരുന്നു. നാക്ക് പിഴ മൂലം പറഞ്ഞുപോയ കാര്യങ്ങള്‍ താന്‍ അപ്പോഴേ തിരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്. ചാനലുകള്‍ വാര്‍ത്ത പിന്‍വലിക്കുകയും സൈറ്റുകള്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇപ്പോഴും അനന്തമൂര്‍ത്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്.

സ്ഥിരീകരിക്കാന്‍ പോലും നില്‍ക്കാതെ വാര്‍ത്തകള്‍ കൊടുക്കാനുള്ള മത്സരബുദ്ധിയാണ് ഇത്തരം ഭീമന്‍ അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കുന്നത്. ഫേസ്ബുക്കില്‍ ഏതോ ഒരു രസികന്‍ പറഞ്ഞ പോലെ ഒരു മണിക്കൂര്‍ മുന്‍പ് മരിച്ചയാളിനെ അര മണിക്കൂര്‍ കഴിഞ്ഞ് അത്യാസന്ന നിലയിലാക്കുകയാണ് നവമാധ്യമങ്ങള്‍ ചെയ്യുന്നത്. കൊച്ചിന്‍ ഹനീഫയും യു ആര്‍ അനന്തമൂര്‍ത്തിയും മറ്റും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

English summary
Rumors said UR Ananthamurthy passes away. News Channels and Facebook spread the news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X