കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി ഇരന്നുവാങ്ങുന്നവര്‍ക്ക് മിതമായ നിരക്കില്‍ വാങ്ങാം നടേശ ഗുരുക്കള്‍ വക 'സംഘി രസായനം'

  • By ജാനകി
Google Oneindia Malayalam News

'എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ... നിന്ന് പിണങ്ങാതെ ഒന്ന് കൂടേ പോരൂ പൂവേ'. എന്തൊക്കെ പറഞ്ഞതാ എത്രയൊക്കെ കേട്ടതാ...എല്ലാവരുടേയും മുന്‍പില്‍ വച്ചല്ലേ കാരണവര്‍ കാര്യങ്ങളൊക്കെ വെട്ടിത്തുറന്ന് പറഞ്ഞത്. കുറേ തെളിവുകളും ഉണ്ടെന്ന് പറയുന്നു. ഇനിയെങ്ങാനം വല്ല കേസോ മറ്റോ ആയാലോ പിന്നെ പറയണോ? പെട്ടത് തന്നെ, മൈക്രോ ഫിനാന്‍സ്, നിയമന അഴിമതി കാരണവര്‍ ഇറങ്ങിത്തിരിച്ചാലുള്ള അവസ്ഥ നടേശ ഗുരുവിന് നല്ലതുപോലെ അറിയാമല്ലോ.

മുന്‍പായിരുന്നെങ്കില്‍ നടേശനെ കൊല്ലണ്ട എന്ന് പാര്‍ട്ടി സഖാക്കന്‍മാര്‍ ആരെങ്കിലും പറഞ്ഞേനേ...ഇനിയിപ്പോ അതും നടക്കില്ലല്ല. എന്തായാലും വിഎസ് മുന്നോട്ട് പോയാല്‍ നടേശന്‍ പെട്ടത് തന്നെ. അപ്പോ പിന്നെ നടേശ ഗുരുവിന്റെ ചില സ്‌പെഷ്യല്‍ മന്ത്രോച്ചാരണങ്ങള്‍ ഇങ്ങനെ മുഴങ്ങും. 'വിഎസിനോട് സ്‌നേഹവും ബഹുമാനവും മാത്രം നിയമനടപടിയ്ക്കില്ല എന്നൊക്കെ'.

Vellapally

ഉളുപ്പ് വേണോടോ ഉളുപ്പ് എന്ന് പറയാന്‍ പോലും ഉളുപ്പാകുന്നു. അല്ലെങ്കില്‍ പിന്നെ ഇത്രയേറെ ആരോപണങ്ങള്‍ കേട്ടിട്ടും ഇത്തരത്തില്‍ പ്രതികരിയ്‌ക്കോ. അതേ കേട്ടത് മുഴുവന്‍ സത്യമാണോ. സത്യമാകും അതല്ലേ വിഎസിനെതിരെ ഒരു പരാതി പോലും നല്‍കാതെ ഇപ്പോഴും 'എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന് പാടി ഗുരുക്കള്‍ ഇങ്ങനെ നടക്കുന്നത്.

അവിടെ പാലുകാച്ച് ഇവിടെ കല്യാണം എന്ന് പറയുന്നത് പോലെ. വിഎസിനെ പഠിപ്പിയ്ക്കുമെന്ന് മകന്‍ വേണ്ട സ്‌നേഹവും ബഹുമാനവുമെന്ന് അച്ഛന്‍. എന്തായാലും കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ അടവ് മാറ്റുന്ന അച്ഛന്‍ രാഷ്ട്രീയം തന്നെ കേമം. പിന്നെ കാരണവരും ഇക്കാര്യത്തില്‍ മോശമല്ലല്ലോ. ചായും ചായുമെന്ന് പറയുന്ന മരം ഇതുവരെ എങ്ങൊട്ട് ചായുമെന്ന കാര്യത്തില്‍ ഒരു കൃത്യത ഇല്ല.

അഴിമതിക്കഥയൊക്കെ പാടുമ്പോള്‍ ഇനിയെങ്ങാനം ഇടത്തോട്ട് ചാഞ്ഞാലോ. അമ്പേ ലോട്ടറിയല്ലേ അടിയ്ക്കുന്നത്. വെറുതേയാണ് കേട്ടോ നടക്കാത്ത സ്വപ്‌നങ്ങള്‍. ഗുരുക്കള്‍ പറയുന്നത് സ്വന്തം ആളുകള്‍ പോലും കേള്‍ക്കാറില്ല. അപ്പോ പിന്നെ ഇങ്ങനൊരു മാന്‍ഡ്രേക്കിനെ എന്തിനാ ഒപ്പം കൂട്ടാന്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഇങ്ങനെ കടിച്ച് തൂങ്ങുന്നത്. നടേശ ഗുരുക്കള്‍ ഇനിയും പല അടവുകളും കാട്ടും ഇതൊക്കെ വെറും സാന്പിള്‍ ശരിയ്ക്കുള്ള പൂരം ഇനിയല്ലേ വരുന്നത്. ബിജെപി ഇതൊന്നും കണ്ട് കൊതിയ്ക്കണ്ട...നമ്മളിതെത്രയോ കണ്ടതാ. ഇനി കൊതിച്ച് കിട്ടിയാലും ജോര്‍ജ്ജിനെ ഒപ്പം കൂട്ടിയ മാണി സാറിന്‍റെ അവസ്ഥയാകും പറഞ്ഞേക്കാം.

English summary
War of words between VS Achutanandan and Vellapally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X