കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പിയും മുസ്ലീം ലീഗും തമ്മിലെന്താ ബന്ധം

  • By Soorya Chandran
Google Oneindia Malayalam News

ആര്‍എസ്പിയും മുസ്ലീം ലീഗും തമ്മില്‍ എന്താ ബന്ധം...? രണ്ട് പേരും ഇപ്പോള്‍ കേരളത്തിലെ യുഡിഎഫ് ഘടകക്ഷികളാണെന്ന് പറയും എല്ലാവരും. പക്ഷേ കാര്യം അതൊന്നുമല്ലെന്നാണ് ഇപ്പോള്‍ ചില അടക്കം പറച്ചിലുകള്‍...

കേന്ദ്ര നേതൃത്വത്തേക്കാള്‍ ശക്തമായ സംസ്ഥാന നേതൃത്വം ഉള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിക്ക് പോലും എന്തെങ്കിലും തീരുമാനമെടുക്കണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം. ഇപ്പോള്‍ ആര്‍എസ്പിയിലും കാര്യങ്ങള്‍ അങ്ങനെയാണത്രെ.

RSP League

എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കാറാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി ഉന്നയിച്ച ആരോപണം. എന്നാല്‍ അത് അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. പ്രത്യേകിച്ചും, ആര്‍എസ്പിയില്‍ ലയിച്ച ഷിബു ബേബി ജോണിന്.

ദേശീയ പാര്‍ട്ടിയാണെന്നൊക്കെ അവകാശപ്പെടാമെങ്കിലും ഇപ്പോള്‍ സിപിഐയുടെ അവസ്ഥ തന്നെയാണ് ആര്‍എസ്പിക്കും. ലോക്‌സഭയില്‍ ഒരൊറ്റ പ്രതിനിധി മാത്രമേ ഉള്ളൂ. അതാണെങ്കില്‍ കേരളത്തിലെ യുഡിഎഫിന്റെ വോട്ടും കൂടി ചേര്‍ത്തുണ്ടാക്കിയതാണ്. അപ്പോള്‍ പിന്നെ ഷിബു ബേബി ജോണിന് ദേഷ്യം വരാതിരിക്കുമോ. ഇതാണെങ്കില്‍ ഒരു എംപിയെങ്കിലും ഉണ്ടെന്ന് പറയാം. എല്‍ഡിഎഫിനൊപ്പം നിന്നിരുന്നെങ്കില്‍ അതുപോലും ഉണ്ടാകില്ലായിരുന്നു.

എന്തായാലും കേരളത്തിലെ ആര്‍എസ്പി പാര്‍ട്ടികള്‍ ലയിച്ചു. കേരള നിയമസഭയില്‍ ആര്‍എസ്പിക്കാരെല്ലാം ഭരണ പക്ഷത്തിന്റെ സൈഡിലാണ് ഇപ്പോള്‍ ഇരിപ്പ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ മുന്നണി വിട്ട് പോകേണ്ട സാഹചര്യമൊന്നും ഇല്ലെന്നാണ് ഷിബു ബേബി ജോണിന്റെ അഭിപ്രായം.

അല്ലെങ്കിലും ഇപ്പോള്‍ മുന്നണി വിട്ട് ഇടതിനൊപ്പം ചേര്‍ന്നാല്‍ നാട്ടുകാര്‍ എന്ത് വിചാരിക്കും. വെറും ആദര്‍ശത്തിന്റെ പേരില്‍ മുന്നണി മാറിയെന്ന് കരുതില്ലേ ജനം. ഒരു സീറ്റിന് വേണ്ടി മുന്നണി മാറുന്നതുപോലെ ആണോ അത്.....

English summary
State leadership of RSP rejects Central Committee's observations on changing alliance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X