കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയില്‍ കയറിയ വാനാ ക്രൈയ്ക്ക് ബസ്സ് കൂലി കൊടുക്കാന്‍ ആളുണ്ടോ...!!! കൊല്ലുന്ന ട്രോളുകള്‍

Google Oneindia Malayalam News

വാനാ ക്രൈ സൈബര്‍ അറ്റാക്കാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. ഇനി വൈറസ് എങ്ങാനും കയറിയാലോ!!!

പക്ഷേ വാനാ ക്രൈ അല്ല, അതിനപ്പുറം വന്നാലും പേടിക്കാത്ത കൂട്ടരുണ്ട് ഇവിടെ. അതില്‍ പ്രധാനികള്‍ എസ്ബിഐ എടിഎമ്മുകളാണത്രെ. പിന്നെ നമ്മുടെ സ്വന്തം ഫ്രീക്കന്‍സും.

എസ്ബിഐ നെറ്റ് വര്‍ക്കില്‍ കയറിയ വാനാ ക്രൈ വൈറസിന് ഇപ്പോള്‍ തിരിച്ച് പോകാന്‍ പോലും പൈസയില്ലാത്ത അവസ്ഥയാണത്രെ!

സെര്‍വര്‍ അടിച്ചുപോയിക്കാണും

സെര്‍വര്‍ അടിച്ചുപോയിക്കാണും

ഒരു ശരാശരി മലയാളി യുവാവിന്റെ കമ്പ്യൂട്ടറിലുള്ള വൈറസ് എന്ന് പറഞ്ഞാല്‍ ഇത്രയും വരും... റാന്‍സംവേര്‍ വാനാ ക്രൈയുടെ സെര്‍വര്‍ പോലും അടിച്ചുപോകാന്‍ മാത്രം!!

പിള്ളേരോടാണോ കളി

പിള്ളേരോടാണോ കളി

കേരളത്തിലെ പിള്ളേരോടാണോ കളി. 300 ഡോളര്‍ ചോദിച്ചാല്‍ അഞ്ഞൂറിന് ഉറപ്പിക്കാമെന്ന് പറയും. പക്ഷേ യൂണിവേഴ്‌സിറ്റി മാര്‍ക്ക് ലിസ്റ്റ് ഒന്ന് തിരുത്തിക്കിട്ടണം എന്ന് മാത്രം.

ഫൈന്‍ കെട്ടിയിട്ട് പോയാല്‍ മതി

ഫൈന്‍ കെട്ടിയിട്ട് പോയാല്‍ മതി

വലിയ കാര്യത്തില്‍ എസ്ബിഐ നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്തതാ. എന്തായാലും കയറിയതല്ലേ... 250 രൂപ ഫൈന്‍ അടച്ചിട്ട് പോയാല്‍ മതി.

ചോദിച്ചത് 300, പിഴകിട്ടിയതോ...

ചോദിച്ചത് 300, പിഴകിട്ടിയതോ...

300 ഡോളര്‍ വാങ്ങാന്‍ വേണ്ടി എസ്ബിഐ സിസ്റ്റത്തില്‍ കയറിയതാ. പുറത്ത് പോകാന്‍ 310 ഡോളര്‍ അടക്കേണ്ട സ്ഥിതിയായി ഹാക്കര്‍ക്ക്.

ചോദിച്ചത് 300, പിഴകിട്ടിയതോ...

ചോദിച്ചത് 300, പിഴകിട്ടിയതോ...

300 ഡോളര്‍ വാങ്ങാന്‍ വേണ്ടി എസ്ബിഐ സിസ്റ്റത്തില്‍ കയറിയതാ. പുറത്ത് പോകാന്‍ 310 ഡോളര്‍ അടക്കേണ്ട സ്ഥിതിയായി ഹാക്കര്‍ക്ക്.

പണികിട്ടിയല്ലേ...

പണികിട്ടിയല്ലേ...

ഹാക്കര്‍ വൈറസിനെ കൊണ്ടുപോയി ആക്കിയത് എസ്ബിഐ എടിഎമ്മില്‍. അവിടെ കയറിയാല്‍ തന്നെ ചാര്‍ജ്ജ് അല്ലേ... പാവം വൈറസ്.

എന്തൊരു നെറ്റ് വര്‍ക്ക്

എന്തൊരു നെറ്റ് വര്‍ക്ക്

രാജ്യത്തെ വലിയ നെറ്റ് വര്‍ക്ക് അല്ലേ എന്ന് കരുതി ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ കയറിയതാ... ഇപ്പോള്‍ അങ്ങോട്ടും ഇല്ല, ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയായിട്ടുണ്ട്!

ശെടാ... ഇതെന്തൊരു തേപ്പാ

ശെടാ... ഇതെന്തൊരു തേപ്പാ

എസ്ബിഐയുടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്തതാ.... ഇപ്പോള്‍ പത്ത് നാല്‍പതിനായിരം ഡോളറാണ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തത്!

പഞ്ചായത്തോഫീസ്

പഞ്ചായത്തോഫീസ്

പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ പോയതായിരുന്നു വൈറസ്. ഇനിയിപ്പോ അവിടെ നിന്ന് വല്ലതും കിട്ടണമെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റും റേഷന്‍ കാര്‍ഡും എല്ലാം ഒപ്പിക്കണമത്രെ.

ചന്ദന മഴയല്ല.. ക്രൈ ആയിരുന്നു

ചന്ദന മഴയല്ല.. ക്രൈ ആയിരുന്നു

ക്രൈ എന്ന് കണ്ടപ്പോള്‍ ചന്ദന മഴ ആയിരിക്കും എന്ന് വിചാരിച്ചവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ... വാനാ ക്രൈ ആയിരുന്നുപോലും!

വാല്‍ മാക്രി വൈറസ്!!!

വാല്‍ മാക്രി വൈറസ്!!!

പണ്ടൊക്കെ പാടത്തെ വലയില് വരെ കുടുങ്ങിയിരുന്ന സാധനം ആണ്. എന്താണെന്നല്ലേ... വാല്‍ മാക്രി വൈറസ്!

 അങ്ങനെ ചരിത്രമുണ്ട്!!!

അങ്ങനെ ചരിത്രമുണ്ട്!!!


വാനാ ക്രൈ കയറി കമ്പ്യൂട്ടര്‍ എങ്ങനെ ശരിയാക്കിയെടുക്കും? വെറുതേ ഒന്ന് റീ സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയാലോ... അങ്ങനെ ശരിയായ ചരിത്രമൊക്കെ ഉള്ളതാണത്രെ!

പുഴുങ്ങിത്തിന്നേക്ക്...

പുഴുങ്ങിത്തിന്നേക്ക്...

പത്ത് പൈസയില്ലാത്ത അക്കൗണ്ട് ഹാക്ക് ചെയ്തിട്ടാണ് അവന്റെ 300 ഡോളറിന്റെ ചോദ്യം. കൊണ്ടുപോയി പുഴുങ്ങിത്തിന്നേക്കണം മിസ്റ്റര്‍.

ഇവന്‍ ഏതാ...

ഇവന്‍ ഏതാ...

വിന്‍ഡോസ് ഫയര്‍വാള്‍ ഒക്കെ നോക്കിയിരിക്കുമ്പോഴാണല്ലോ വാനാക്രൈ ഇങ്ങനെ വന്നിരുന്നത് എന്ന് ഓര്‍ക്കുമ്പോഴാ...

English summary
Social Media trolls on Wanna Cry virus attack. Trollers mock that if Wanna Cry attack SBI network, they should pay service charge for entering the network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X