കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവും മുസ്ലിമും നേരത്ത, ക്രിസ്ത്യാനി കുറച്ച് വൈകും, എന്താണത്?

Google Oneindia Malayalam News

ദില്ലി: ശൈശവ വിവാഹം നിയമം മൂലം നിരോധിച്ച രാജ്യമാണ് പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഒളിഞ്ഞും തെളിഞ്ഞും ഇവിടെ കുട്ടികളുടെ വിവാഹം നടക്കുന്നുണ്ട്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഇടയിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. ശരാശരി 16.5 വയസ്സിലാണേ്രത ഇത്.

വിവാഹ പ്രായം കൂടുതല്‍ ക്രിസ്ത്യാനികള്‍ക്കിടയിലാണ്. ശരാശരി 20 വയസിന് മേല്‍. ജൈനന്‍മാര്‍ക്കിടയിലും വിവാഹം വൈകിയാണ് നടക്കുന്നത്. മതം മാത്രമല്ല, സാമ്പത്തികവും സംസ്‌കാരവും ജീവിതരീതിയുമടക്കം വിവാഹത്തെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പല ഘടകങ്ങളും ഈ സര്‍വ്വേ ചര്‍ച്ച ചെയ്യുന്നു. വിശദാംശങ്ങള്‍ കാണൂ.

കളിയല്ല കല്യാണം

കളിയല്ല കല്യാണം

നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് രണ്ട് വര്‍ഷം വൈകിയാണ് വിവാഹം കഴിക്കുന്നത്. പണക്കാരാകട്ടെ പാവപ്പെട്ടവരെക്കാള്‍ 4 വര്‍ഷം വരെ വൈകുന്നു.

പ്രായം കൂട്ടാം ഇങ്ങനെ

പ്രായം കൂട്ടാം ഇങ്ങനെ

വിവാഹത്തിന് പുറമേയുള്ള ലൈംഗിക ബന്ധങ്ങളെ പ്രോ്‌സാഹിപ്പിക്കുന്ന ആസാമിലെ ആദിവാസികള്‍ക്കിടയില്‍ വിവാഹ പ്രായം വളരെ കൂടുതലാണ്.

ഗര്‍ഭവും കൂടുതല്‍..

ഗര്‍ഭവും കൂടുതല്‍..

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ അപേക്ഷിച്ച് 9 ഇരട്ടിയാണ് നിരക്ഷരരായ ആളുകള്‍ക്കിടയിലെ ഗര്‍ഭധാരണം.

കൗമാര ഗര്‍ഭം ഹിന്ദുക്കളില്‍

കൗമാര ഗര്‍ഭം ഹിന്ദുക്കളില്‍

നേരത്തെ വിവാഹിതരാകുന്നത് കൊണ്ടാകണം, കൗമാരക്കാര്‍ ഗര്‍ഭിണികളാകുന്ന ഏറ്റവും കൂടുതല്‍ സംഭവങ്ങളുണ്ടാകുന്നത് ഹിന്ദുക്കളിലും മുസ്ലിങ്ങളിലുമാണ്.

ശൈശവവിവാഹം - എന്താണ് കാരണം

ശൈശവവിവാഹം - എന്താണ് കാരണം

കുടുംബത്തിന്റെ സാമ്പത്തികം, ജീവിതാവസ്ഥ, നഗരത്തിലോ ഗ്രാമത്തിലോ എന്നത്, വിദ്യാഭ്യാസം, ജാതി, മതം തുടങ്ങി ഒരു പാട് ഘടകങ്ങളാണ് ശൈശവ വിവാഹത്തിന് കാരണമാകുന്നത്.

നഗരത്തില്‍ പ്രായമേറും

നഗരത്തില്‍ പ്രായമേറും

നഗരങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ശരാശരി വിവാഹപ്രായം 18.8 ആണ്. എന്നാല്‍ ഗ്രാമങ്ങളില്‍ ഇത് 16.4 മാത്രമാണ്.

English summary
According to a study, Hindu, Muslim girls marry earliest; Jains, Christians comparatively later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X