കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വിളിപ്പാടകലെ ഭീഷണിയുമായി ഐസിസ്?

  • By Meera Balan
Google Oneindia Malayalam News

തീവ്രവാദം എന്നത് ഇന്ത്യയ്ക്ക് എക്കാലത്തും ഭീഷണി ഉയര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. ഭരണം മാറിയാലും കാലം മാറിയാലും ഈ ഭീഷണിയ്ക്ക് കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. മുന്‍പ് പാകിസ്താനില്‍ നിന്നായിരുന്നു തീവ്രവാദ ഭീഷണിയെങ്കില്‍ നിലവിലെ സാഹചര്യം അതല്ല. ബംഗ്ളാദേശില്‍ നിന്നുപോലും കടുത്ത തീവ്രവാദ ഭീഷണിയാണ് രാജ്യം നേരിടുന്നത്. ഒരു പക്ഷേ അന്താരാഷ്ട്ര തലത്തില്‍ ഐസിസ് ഉള്‍പ്പടെയുള്ളവ നടത്തുന്ന പ്രവര്‍ത്തനങ്ങളാകാം ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ പലര്‍ക്കും ശക്തി നല്‍കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് വാഗ അതിര്‍ത്തിയില്‍ നടന്ന ചാവേര്‍ ആക്രമണം. 55ല്‍ അധികം പേരുടെ ജീവനെടുത്ത ആ ആക്രമണം നമുക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അതേ അവര്‍ എത്തിക്കഴിഞ്ഞു നമ്മുടെ വിളിപ്പാടകലത്ത്. ഞങ്ങള്‍ വാഗ അതിര്‍ത്തി വരെ എത്തി ഇനി നിങ്ങളുടെ രാജ്യത്തേയ്ക്ക് എന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നത് പോലെ. വാഗയിലെ സ്‌ഫോടനത്തെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Wagh Border Attack

ഉയരുന്ന ഭീഷണി

തീവ്രവാദം എപ്പോഴും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ പോലും ഭീഷണി മുഴക്കിയിരിയ്ക്കുകയാണ് തെഹ്രിക്കി താലിബാനില്‍ നിന്നും അകന്ന് പോയവരുടെ തീവ്രവാദ സംഘടനായ തെഹ്രീക്ക്-ഇ-താലിബാന്‍ പാകിസ്താന്‍ ജമാത്ത് അഹ്രാര്‍. പാകിസ്താനില്‍ നിന്നുള്ള ഒട്ടേറെ തീവ്രവാദ സംഘടനകളുടെ ഭീഷണി ഇന്ത്യ നേരിടുന്നുണ്ട്.

കിഴക്ക് നിന്നും

ബംഗ്ളാദേശില്‍ നിന്നും ഇന്ത്യ കടുത്ത തീവ്രവാദ ഭീഷണിയാണ് നേരിടുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പല ബംഗഌദേശ് തീവ്രവാദ സംഘടനകളും തീവ്രവാദത്തിന്റെ വിത്തുകള്‍ പാകികഴിഞ്ഞു. ജമാത്ത് ഉല്‍ ഇസ്ലാം ബംഗ്ളാദേശ് ഉള്‍പ്പടെ ഇന്ത്യക്ക് ഭീഷണിയാകുന്ന തീവ്രവാദ സംഘടനകള്‍ കുറവല്ല. ഇതിന് പുറമെ ചില വിഘടനവാദ സംഘടകളും ഭരണകൂടത്തിന് തലവേദനയാകുന്നു. ഇത്തരം സംഘടകളെ മുതലെടുത്ത് തീവ്രവാദികള്‍ പ്രവര്‍ത്തിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്ത തുറമുഖത്തില്‍ ഉള്‍പ്പടെ ഇന്ത്യന്‍ നാവിക സേന സദാ സജ്ജരാണെന്നത് അല്‍പ്പം ആശ്വാസം പകരുന്നു

പാകിസ്താന്റെ തനിനിറം

തീവ്രവാദത്തിനെതിരായ പാകിസ്താന്‍ നടത്തുന്ന പരാമര്‍ശങ്ങളെ പൊളിച്ചെഴുതുന്ന റിപ്പോര്‍ട്ടാണ് യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണില്‍ നിന്ന് പുറത്ത് വരുന്നത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും തീവ്രവാദ ആക്രമണം നടത്തുന്നതിന് പാകിസ്താന്‍ ഭീകരലാദികളെ ഉപോഗിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിയ്ക്കുന്നു. ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ഇന്ത്യ ഇനിയും മാറേണ്ടിയിരിയ്ക്കുന്നു

ഇന്ത്യയെന്ന രാജ്യത്തിന് നേരെയുള്ള തീവ്രവാദ ഭീഷണികളെ ഒരു തരത്തിലും ചെറുതായി കാണാനാകില്ല. സന്ബദ് വ്യവസ്ഥയും ഭരണവ്യവസ്ഥയും പരിഷ്‌കരിയ്ക്കുമ്പോള്‍ രാജ്യം നമ്മുടെ സുരക്ഷ സംവിധാനത്തെ കൂടുതല്‍ ശാക്തീകരിയ്ക്കാന്‍ മറക്കരുത്. ഐസിസിന്റേയും അല്‍ഖ്വയ്ദയുടേയും ശ്രദ്ധ നമ്മുടെ രാജ്യത്തിന് മേല്‍ പതിഞ്ഞിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ഒട്ടേറയാണ്. തീവ്രവാദം വളര്‍ന്നതിനും മഹാവിപത്തായി മാറിയതിനും ഉത്തമ ഉദാഹരണമായി സിറിയയും ഇറാഖുമൊക്കെ നമുക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. ലോകം മാറുമ്പോള്‍ നമുക്കും മാറ്റം അനിവാര്യമാണ്. ഇല്ലെങ്കില്‍ നാളെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെപ്പോലെ അടിമകളെപ്പോലെ കഴിയേണ്ടി വന്നേക്കാം.

English summary
The Terror Threat for India- Clear and Present Danger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X