കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ കാണാതാകുന്ന മലയാളികള്‍ എവിടെ പോകുന്നു... ഐസിസിലേയ്‌ക്കോ?

  • By അൻവർ സാദത്
Google Oneindia Malayalam News

കേരളത്തില്‍ നിന്ന ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഒരു പക്ഷേ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ നിലനിര്‍ത്തുന്നത് പ്രവാസികളായ ഇവരുടെ അധ്വാനമാണ്.

എന്നാല്‍ ഓരോ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. എവിടെയാണ് ഇവരെല്ലാം മാഞ്ഞുപോകുന്നത? ഗള്‍ഫില്‍ നിന്ന് സിറിയയിലേയ്ക്ക് പോയ മാധ്യമ പ്രവര്‍ത്തകന്റെ വാര്‍ത്ത കൂടി പുറത്ത് വരുമ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുങ്ങള്‍ ഇത്തരത്തിലും ചിലത് തിരയുന്നുണ്ടെന്നാണ് വിവരം.

terror

ഇത് തികച്ചും കാടടച്ചുള്ള വെടിവയ്ക്കലാണെന്ന് വേണമെങ്കില്‍ വിലയിരുത്താം. പക്ഷേ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷണങ്ങള്‍ ആ വഴിയ്ക്കും നടത്തിയേ പറ്റൂ എന്ന സ്ഥിതിയാണ് ഇന്നുള്ളത്.

ഗള്‍ഫില്‍ നിന്ന് അപ്രത്യക്ഷരാകുന്നവര്‍ മാത്രമല്ല സംശയത്തിന്റെ നിഴലിലുള്ളത്. ചെറിയൊരു കാലയളവില്‍ രാജ്യം വിട്ട് തിരിച്ചെത്തി ലക്ഷപ്രഭുക്കളായവരേയും ഇത്തരത്തില്‍ നിരീക്ഷിയ്‌ക്കേണ്ടി വരും. എവിടെ നിന്നാണ് ഇത്രയധികം പണം വരുന്നത് എന്നതും കണ്ടെത്തേണ്ടിവരും.

അടുത്തിടെയാണ് ഒരാള്‍ ഒരു സംഭവം പറയുന്നത്. നാട്ടിലെ ഒരു ചെറുപ്പക്കാരന്‍. നാടന്‍ പണികളായി കഴിയുകയായിരുന്നു. ഒരു ദിവസം അയാളെ കാണുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ തിരിച്ചെത്തുന്നു. ഗള്‍ഫിലായിരുന്നു, വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു എന്നാണ് പ്രചാരണം.

സാമ്പത്തികമായി വളരെ താഴെ കിടയിലുണ്ടായിരുന്ന ഇയാള്‍ പെട്ടെന്ന് വീടിന്റെ സൗകര്യം കൂട്ടുന്നു, മോടി കൂട്ടുന്നു, പുതിയ വാഹനം വാങ്ങുന്നു, പുത്തന്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്നു. എവിടെ നിന്നാണ് ഇതിനൊക്കെയുള്ള പണമെന്ന് നാട്ടുകാര്‍ ആരും തന്നെ ചോദിച്ചതും ഇല്ല.

എന്നാല്‍ നാട്ടില്‍ ഒരു വര്‍ഗ്ഗീയ പ്രശ്‌നം ഉണ്ടായപ്പോഴാണ് ഇയാളുടെ തനിനിറം പുറത്തായതത്രെ. പിന്നീട് ഇയാളുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും ചെയ്തുവെന്നാണ് വിവരം. തീവ്രവാദ ബന്ധം ആരോപിയ്ക്കപ്പെടുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ഇയാളെ പിന്നീട് കണ്ടതെന്നാണ് പറയുന്നത്.

ഇത് ഒരാളുടെ അനുഭവം മാത്രം ആയിരിയ്ക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ഒരുപാട് പേര്‍ ഉണ്ടായിരിയ്ക്കാം. അത്തരത്തിലുള്ള അന്വേഷങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടയ്ക്കാനാവില്ലെന്ന് സാരം.

English summary
The missing Keralites from Gulf Countries: Where there are going. Intelligence agencies are looking forward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X