കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 പുസ്തകങ്ങള്‍; പുറത്താകുന്നത് മന്‍മോഹന്‍ സിംഗിന്റെ മുഖം മൂടി?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ഡോ. മന്‍മോഹന്‍ സിംഗിനെക്കുറിച്ച് എഴുതിയ നാല് പുസ്തകങ്ങളാണ് വാര്‍ത്തയായത്. സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, നട്‌വര്‍ സിംഗിന്റെ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്, പി സി പരേഖിന്റെ ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിരേറ്റര്‍, ഇപ്പോള്‍ വിനോദ് റായുടെ നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ് എന്നിവയാണ് അവ.

നിശബ്ദനാണ് എന്നല്ലാതെ അഴമിതിക്കാരനാണ് എന്നൊരു പരാതി പ്രധാനമനന്ത്രിയായിരിക്കേ ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ ഈ മൂന്ന് പുസ്‌കതങ്ങളും മന്‍മോഹന്‍ സിംഗിന്റെ ക്ലീന്‍ ഇമേജിന് പരിക്കേല്‍പിക്കുന്നവയാണ്. മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ നടന്ന അഴിമതികളില്‍ തനിക്ക് പങ്കില്ല എന്നാണ് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നത്.

എന്നാല്‍ ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതികള്‍ നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണ് എന്നാണ് മുന്‍ സി എ ജി വെളിപ്പെടുത്തുന്നത്. മന്‍മോഹന്‍ സിംഗിനെ കുറിച്ച് പരാമര്‍ശിച്ച് വിവാദമായ പുസ്തകങ്ങള്‍ കാണൂ.

നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്

നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്

ടുജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതികള്‍ സംഭവിച്ചത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണ് എന്നാണ് മുന്‍ സി എ ജി വിനോദ് റായ് വെളിപ്പെടുത്തുന്നത്. വേണമെന്ന് വെച്ചിരുന്നെങ്കില്‍ ഈ അഴിമതികള്‍ തടയാന്‍ സിംഗിന് കഴിയുമായിരുന്നു എന്നും റായ് പറയുന്നു.

വേറെയുമുണ്ട്

വേറെയുമുണ്ട്

ടുജി സ്‌പെക്ട്രവും കല്‍ക്കരി അഴിമതിയും മാത്രമല്ല, കോമണ്‍വെല്‍ത്ത് ഗെയിംസിലും എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലും തട്ടിപ്പ് നടന്നിട്ടുണ്ട്. യു പി എ സര്‍ക്കാര്‍ അധാകരമേറ്റ് 70 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അഴിമതി ആരംഭിച്ചു എന്നും മുന്‍ സി എ ജി തുറന്നടിക്കുന്നു.

നട്‌വര്‍ പറഞ്ഞത്

നട്‌വര്‍ പറഞ്ഞത്

പലരും പറയുന്നത് പോലെ മന്‍മോഹന്‍ സിംഗിന് വ്യക്തമായ ഒരു വിദേശ നയം ഉണ്ടായിരുന്നില്ല എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നട്‌വര്‍ സിംഗ് പറയുന്നത്. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിംഗ് സോണിയാ ഗാന്ധിക്കെതിരായും രാഹുല്‍ ഗാന്ധിക്കെതിരായും പരാമര്‍ശങ്ങള്‍ നടത്തി.

സഞ്ജയ് ബാരു

സഞ്ജയ് ബാരു

മന്ത്രിസഭാ തീരുമാനം കീറി കാറ്റില്‍ പറത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മകള്‍ അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു വെളിപ്പെടുത്തി. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന വിവാദ പുസ്തകത്തിലാണ് ബാരു ഇക്കാര്യം പറഞ്ഞത്.

അധികാരികള്‍ രണ്ടുണ്ട്

അധികാരികള്‍ രണ്ടുണ്ട്

യു പി എ സര്‍ക്കാരില്‍ അധികാര സ്ഥാനങ്ങള്‍ രണ്ടുണ്ട് എന്നും ബാരു പറഞ്ഞു. ഫയലുകള്‍ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിച്ച് പരിശോധിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു.

കല്‍ക്കരിപ്പാടത്തും അഴിമതി

കല്‍ക്കരിപ്പാടത്തും അഴിമതി

കല്‍ക്കരിപ്പാടം അഴിമതിക്കേസിനെ പറ്റിയുള്ള വിവരങ്ങളാണ് പി സി പരേഖിന്റെ ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിരേറ്റര്‍, കോള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രൂത് എന്ന പുസ്തകത്തില്‍ പറയുന്നത്. മുന്‍ കല്‍ക്കരി സെക്രട്ടറിയായിരുന്നു പി സി പരേഖ്.

English summary
In this year alone there have been four books written by former insiders in the UPA government which tells about then prime minister Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X