കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെ 'വെല്ലും' തോമസ് ചാണ്ടി...!!! മന്ത്രിയാക്കാന്‍ പിണറായി മടിച്ച 'കുവൈത്ത് ചാണ്ടി' ആരാണ്?

Google Oneindia Malayalam News

തോമസ് ചാണ്ടി എന്ന് പേര് പ്രസിദ്ധമാകുന്നതിന് മുമ്പ് ഏവര്‍ക്കും അറിയുന്ന പേരായിരുന്നു 'കുവൈത്ത് ചാണ്ടി' എന്നത്. പഴയ കെഎസ് യുക്കാരന്‍, പിന്നെ കുവൈത്തിലെ ബിസിനസ് ടൈക്കൂണ്‍... അതിന് ശേഷം കുട്ടനാടിന്റെ എംഎല്‍എ, ഇപ്പോഴിതാ മന്ത്രിയും!

കേരള രാഷ്ട്രീയത്തില്‍ പെയ്‌മെന്റ് സീറ്റ് വിവാദം കത്തിപ്പടര്‍ന്ന കാലം ആയിരുന്നു 2006 ലെ നിയമസഭ തിരഞ്ഞെടുപ്പ്. കെ കരുണാകരനും മകന്‍ മുരളീധരനും ചേര്‍ന്ന് തുടങ്ങിയ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു തോമസ് ചാണ്ടിയുടെ അരങ്ങേറ്റം. അതും യുഡിഎഫിനൊപ്പം. പണം വാരിയെറിഞ്ഞാണ് തോമസ് ചാണ്ടി അന്ന് കുട്ടനാട് സീറ്റ് വാങ്ങിയത് എന്ന് ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ തോമസ് ചാണ്ടിയെ കുറിച്ചുള്ള ആരോപണങ്ങള്‍ അതിലൊന്നും നില്‍ക്കുന്നില്ല. പിണറായി മന്ത്രിസഭയിലെ ആ ശതകോടീശ്വരനെ കുറിച്ച്...

കെഎസ് യുവില്‍ തുടങ്ങി

മാനത്ത് നിന്ന് പൊട്ടിവീണ ഒരു രാഷ്ട്രീയക്കാരനൊന്നും അല്ല തോമസ് ചാണ്ടി. കെഎസ് യുവിന്റെ സജീവ പ്രവര്‍ത്തകനും നേതാവും ആയിരുന്നു. 1970 കളില്‍ കെഎസ് യു ജില്ലാ നേതാവായി തിളങ്ങിയ ആളാണ് തോമസ് ചാണ്ടി.

ബിസിനസ്സുകാരന്‍

എന്നാല്‍ അതിന് ശേഷം തോമസ് ചാണ്ടി ബിസിനസ്സിലേക്ക് തിരിയുകയായിരുന്നു. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു ഇത്. അങ്ങനെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി.

ശതകോടീശ്വരന്‍

കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട് തോമസ് ചാണ്ടിയ്ക്ക്. കേരള നിയമസഭയിലെ തന്നെ ഏറ്റവും വലിയ ധനികനാണ് തോമസ് ചാണ്ടി. ഇത്രയും ആസ്തിയുള്ള തോമസ് ചാണ്ടി എംഎല്‍എമാര്‍ക്കുള്ള ചികിത്സാ സഹായമായി രണ്ട് കോടിയോളം രൂപ കൈപ്പറ്റിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

കുവൈത്തിലെ ബിസിനസ്സുകള്‍

കുവൈത്തിലാണ് തോമസ് ചാണ്ടിയുടെ ബിസിനസ്സുകളില്‍ അധികവും. കുവൈത്തില്‍ തോമസ് ചാണ്ടിയ്ക്ക് സ്‌കൂളുകളുണ്ട്. അത് അദ്ദേഹത്തെ വിവാദത്തിലും ആക്കിയിട്ടുണ്ട്.

തട്ടിപ്പ് കേസിലെ പ്രതി?

കുവൈത്തിലെ തട്ടിപ്പ് കേസ് പ്രതിയാണ് തോമസ് ചാണ്ടി എന്നാണ് ആരോപണം. കുവൈത്തിലെ സല്‍മിയയില്‍ ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ കേസില്‍ തോമസ് ചാണ്ടിയെ ജയില്‍ ശിക്ഷയ്ക്കും വിധിച്ചിരുന്നു.

ജയിലില്‍ കിടന്നിട്ടില്ല

എങ്കിലും ഈ കേസില്‍ തോമസ് ചാണ്ടി ജയിലില്‍ കിടന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ പഴയ എഡിറ്റര്‍ കെപി മോഹനനും മാത്യു ഫിലിപ്പ് എന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ വന്‍തുക കെട്ടിവച്ച് തോമസ് ചാണ്ടിയും മാത്യു ഫിലിപ്പും ജാമ്യം നേടി.

പ്രതിയെങ്കില്‍ ഇപ്പോഴും നടക്കുമോ?

ആ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ തോമസ് ചാണ്ടിയ്ക്ക് ഇപ്പോഴും കുവൈത്തില്‍ ബിസിനസ് നടത്താന്‍ പറ്റുമോ എന്ന ചോദ്യമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്തായാലും തോമസ് ചാണ്ടി ഇപ്പോഴും കുവൈത്തിലെ ബിസിനസ്സില്‍ സജീവമാണ്.

കുട്ടനാട്ടിലെ റിസോര്‍ട്ട്

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ പങ്കാളിത്തത്തില്‍ ഒരു വന്‍ റിസോര്‍ട്ടും ഉണ്ട്. 200 മില്യണ്‍ ആണ് അതിന്റെ മതിപ്പ് എന്നായിരുന്നു തോമസ് ചാണ്ടി ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

മുരളി പോയിട്ടും പോകാതെ നിന്നു

ഡിഐസിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു 2006 ലെ തിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടി മത്സരിച്ച് ജയിച്ചത്. അതിന് ശേഷം ആണ് ഡിഐസി എന്‍സിപിയില്‍ ലയിച്ചത്. എന്നാല്‍ കെ മുരളീധരനും കരുണാകരനും തിരികെ പോയിട്ടും തോമസ് ചാണ്ടി എന്‍സിപിയില്‍ നിന്നു. ഇപ്പോള്‍ ഇടതുമുന്നണിയ്‌ക്കൊപ്പം.

ഇപ്പോഴിതാ മന്ത്രിയാകുന്നു

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആരോടും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ താന്‍ മന്ത്രിയാകും എന്ന് പ്രഖ്യാപിച്ച ആളായിരുന്നു തോമസ് ചാണ്ടി. എന്നാല്‍ ഈ ചീട്ട് പിണറായി വിജയന്‍ ആദ്യമനേ കീറുകയായിരുന്നു.

രണ്ടര വര്‍ഷം

രണ്ടര വര്‍ഷം എകെ ശശീന്ദ്രനും അതിന് ശേഷമുള്ള രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിയാവുക എന്ന ഒത്തുതീര്‍പ്പാണ് എന്‍സിപിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ മന്ത്രിസ്ഥാനം തോമസ് ചാണ്ടിയിലേക്ക് വന്നുചേരുകയായിരുന്നു.

പിണറായി മാറ്റിവച്ച മന്ത്രി?

തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു എന്‍സിപിയ്ക്ക് താത്പര്യം. എന്നാല്‍ തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ കാരണം പിണറായി വിജയന്‍ തന്നെ ആയിരുന്നു അന്ന് ആ നീക്കത്തെ പ്രതിരോധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Thomas Chandy: The New NCP Minister, why Pinarayi Vijayan hesitated to post him while forming the Minister?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X