കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൂസിയെ' സ്‌നേഹിച്ച ജയലളിത, ഇംഗ്ലീഷ് പടത്തില്‍ അഭിനയിച്ച ജയലളിത... ആര്‍ക്കും അറിയില്ലേ ഇതൊന്നും

ജൂലി എന്ന വളര്‍ത്തുപട്ടിയുടെ വിയോഗം ജയലളിതെയെ ഏറെ ദു:ഖിതയാക്കിയിരുന്നു

  • By നരേന്ദ്രൻ
Google Oneindia Malayalam News

എവിടെ നോക്കിയാലും ഇപ്പോള്‍ ജയലളിതയെ കുറിച്ചുള്ള വാര്‍ത്തകളാണ്. അവയില്‍ പലതും പലരും പണ്ട് പാടിനടന്നിരുന്ന കഥകളാണ്.

ജയലളിതയെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തുണ്ട്. പഴയ സിനിമാ കാലം ഓര്‍മിക്കുന്നവരുണ്ട്. ജയലളിതയുടെ പ്രതികാരത്തിന്റെ ചൂടറിഞ്ഞവും സ്‌നേഹത്തിന്റെ രുചിയറിഞ്ഞവരും ഉണ്ട്.

എന്നാല്‍ ജയലളിത ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയച്ച കാര്യം എത്ര പേര്‍ക്ക് അറിയാം? ശശികലയെ പോലെ തന്നെ പ്രിയപ്പെട്ട 'മറ്റൊരാള്‍' ജയലളിതയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നതിനെ കുറിച്ച് എത്രപേര്‍ക്ക് അറിയാം?

ഏതൊക്കെ ഭാഷയില്‍

ഏതൊക്കെ ഭാഷയില്‍

തമിഴിലെ സൂപ്പര്‍ നായികയായിരുന്നു ജയലളിത. തെലുങ്കിലും കന്നഡയിലും അവര്‍ക്ക് താരപ്രഭയുണ്ടായിരുന്നു. ഇതു കൂടാതെ ഓരോ ഹിന്ദി, മലയാളം സിനിമകളിലും ജയലളിത അഭിനയിച്ചിട്ടുണ്ട്.

 ഇംഗ്ലീഷ്

ഇംഗ്ലീഷ്

എന്നാല്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ കൂടി ജയലളിത അഭിനയിച്ചിട്ടുണ്ട് എന്ന് എത്ര പേര്‍ക്ക് അറിയാം. 1966 ല്‍ റിലീസ് ചെയ്ത എപ്പിസില്‍ എന്ന ഇംഗ്ലീഷ് സിനിമ.

എപ്പിസില്‍

എപ്പിസില്‍

എപ്പിസില്‍ എന്നായിരുന്നു ജയലളിത അഭിനയിച്ച ഒരേയൊരു ഇംഗ്ലീഷ് സിനിമയുടെ പേര്. ജയലളിത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതും ഈ ചിത്രത്തിന് വേണ്ടിയായിരുന്നത്രെ.

വി വി ഗിരി

വി വി ഗിരി

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയാണ് വി വി ഗിരി. അദ്ദേഹവും ജയലളിതയും തമ്മില്‍ എന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. എന്നാല്‍ വി വി ഗിരിയുടെ മകന്‍ ശങ്കര്‍ ഗിരി ആയിരുന്നു എപ്പിസില്‍ സംവിധാനം ചെയ്തത്.

ആള് കയറാത്ത സിനിമ

ആള് കയറാത്ത സിനിമ

1966 ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ പ്രതികരണം ഒന്നും ലഭിച്ചില്ല. എന്നാല്‍ ജയലളിത താരമായതിന് ശേഷം ഈ സിനിമ വീണ്ടും റിലീസ് ചെയ്തു. രാമണ്ണ റെഡ്ഡിയായിരുന്നു ഇതിലെ നായകന്‍.

തോഴി

തോഴി

ജയലളിതയുടെ തോഴി എന്ന് പറഞ്ഞാല്‍ ശശികല എന്ന് മാത്രമായിരിക്കും എല്ലാവരുടേയും മനസ്സലില്‍ വരിക. എന്നാല്‍ ശശികല അല്ലാതെ വേറൊരു 'തോഴി' കൂടി ജയലളിതയ്ക്ക് ഉണ്ടായിരുന്നു.

ജൂലി

ജൂലി

ജൂലി എന്ന വളര്‍ത്തുപട്ടിയായിരുന്നു ജയലളിതയ്ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്നു മറ്റൊരാള്‍. 1998 ല്‍ ആയിരുന്നു ജൂലി ലോകത്തോട് വിടപറഞ്ഞത്. എന്‍ഡിഎയുടെ നിര്‍ണായക യോഗത്തില്‍ നിന്ന് ജയലളിത അന്ന് പെട്ടെന്ന് ഇറങ്ങിപ്പോയത് ജൂലിയുടെ മരണ വാര്‍ത്ത അറിഞ്ഞായിരുന്നു എന്നാണ് കഥ.

എപ്പോഴും കൂടെ

എപ്പോഴും കൂടെ

വീട്ടിലെത്തിയാല്‍ എപ്പോഴും ജൂലി ജയലളിതയ്‌ക്കൊപ്പം ഉണ്ടാകുമായിരുന്നത്രെ. ജൂലിയുടെ മരണം ജയലളിതയ്ക്ക് വലിയ ദു:ഖം ഉണ്ടാക്കി. എന്നാല്‍ അതിന് ശേഷം മറ്റൊരു പട്ടിയെ വളര്‍ത്താന്‍ ജയലളിത തയ്യാറായില്ല. സ്പിറ്റ്സ് എന്ന വിഭാഗത്തില്‍ പെട്ട പട്ടിയായിരുന്നു ജൂലി

തമിഴ് സ്‌നേഹം

തമിഴ് സ്‌നേഹം

തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അങ്ങനെ ഒരു സംഘര്‍ഷകാലത്ത് സിനിമ ചിത്രീകരണത്തിനായി മൈസൂരിലെത്തിയ ജയയും വിവാദത്തില്‍ പെട്ടു. താന്‍ കന്നഡികയല്ല തമിഴത്തിയാണെന്ന് പറഞ്ഞതായിരുന്നു വിവാദത്തിന് കാരണം.

ഷൂട്ടിങ് മുടക്കാന്‍

ഷൂട്ടിങ് മുടക്കാന്‍

ജയലളിത പറഞ്ഞത് കര്‍ണാടകക്കാരെ ശരിക്കും പ്രകോപിതരാക്കി. അവര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രശ്‌നമുണ്ടാക്കി. മാപ്പ് പറഞ്ഞ രക്ഷപ്പെടാന്‍ അണിയപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴും ജയ തന്റെ പഴയ നിലപാടില്‍ ഉറച്ചുനിന്നുവത്രെ.

വൈസ് ചാന്‍സലര്‍

വൈസ് ചാന്‍സലര്‍

അണ്ണാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഇ ബാലഗുരുസ്വാമിയുടെ ഹെയര്‍ സ്റ്റൈല്‍ ജയലളിതയ്ക്ക് ഏറെ ഇഷ്ടമായിരുന്നത്രെ. അതിന്റെ പിറകിലെ രഹസ്യം ചോദിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ശരിക്കും കുടുങ്ങി. കരുണാനിധിയുടെ ഫാന്‍ ആണെന്ന് പറഞ്ഞാല്‍ ജയലളിത എങ്ങനെ പ്രതികരിക്കും!!!

അതാണ് ജയ

അതാണ് ജയ

താന്‍ കരുണാനിധിയുടെ ഫാന്‍ ആണെന്നും അദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍ അനുരിച്ചതാണെന്നും ആയിരുന്നത്രെ മടിച്ചെങ്കിലും ബാലഗുരുസ്വാമി മറുപടി പറഞ്ഞത്. തലയില്‍ മുടിയില്ലാത്ത കരുണാനിധിയുടെ കാര്യം കാര്യം പറഞ്ഞ് ജയലളിത പൊട്ടിച്ചിരിച്ചത്രെ. തലയില്‍ മുടിയുള്ള കാലത്തെ കരുണാനിധിയെ ആണ് താന്‍ അനുകരിച്ചതെന്ന് ബാലഗുരുസ്വാമി മറുപടിയും നല്‍കിയത്രെ.

English summary
Jayalalitha, a dog lover, always a Tamilian- untold stories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X