കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് 'പുളുവടിച്ചതല്ല'... പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം പണി കൊടുത്തിട്ടുണ്ട്...? പക്ഷേ പറയില്ല

  • By Desk
Google Oneindia Malayalam News

പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ സേന തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന വാര്‍ത്ത സൈന്യം നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളും അത് പൂര്‍ണമായും നിഷേധിച്ചു. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ക്വിന്റ് അതില്‍ ഉറച്ച് നില്‍ക്കുകയാണ്.

Read Also: ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആഞ്ഞടിച്ചു? പാക് അധീന കശ്മീരില്‍ ഭീകര കേന്ദ്രം നിലംപരിശാക്കി?

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനിക ഹെലികോപ്റ്ററില്‍ പറന്നിറങ്ങി മൂന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു ന്നെ വാര്‍ത്ത ആരും ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും അത് നടന്നിട്ടുണ്ട് എന്ന് തന്നെയാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Read Also: എല്ലാം 'പുളുവടിച്ചതായിരുന്നു'... പാകിസ്താനില്‍ കയറി ഇന്ത്യ ഒരു ചുക്കും ചെയ്തിട്ടില്ല

അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് സൈന്യവും സര്ഡക്കാരും അത് തുറന്ന് സമ്മതിക്കാത്തത്? അതിനും ഉണ്ട് ചില കാരണങ്ങള്‍.

ഇന്ത്യന്‍ ആക്രമണം

ഇന്ത്യന്‍ ആക്രമണം

പാക് അധീന കശ്മീരില തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് 20 തീവ്രവാദികളെ ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വകവരുത്തി എന്നായിരുന്നു വാര്‍ത്തകള്‍. 200 ല്‍ പരം തീവ്രവാദികള്‍ക്ക് പരിക്കേറ്റു എന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈന്യം

സൈന്യം

എന്നാല്‍ അങ്ങനെ ഒരു പ്രത്യാക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൈന്യം പറയുന്നത്. എല്ലാം വ്യാജ വാര്‍ത്തകളാണെന്ന്.

സംഭവിച്ചു

സംഭവിച്ചു

സൈന്യവും സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുമ്പോഴും ഇങ്ങനെ ഒരു ആക്രമണം നടന്നതായി ചില കേന്ദ്രങ്ങളെങ്കിലും സ്ഥിരീകരിക്കുന്നുണ്ട്. അത് തുറന്ന് പറയാത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുകൊണ്ട്

എന്തുകൊണ്ട്

എന്തുകൊണ്ടാണ്, അങ്ങനെ ഒരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് ഇന്ത്യ തുറന്ന് സമ്മതിക്കാത്തത്? ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ അങ്ങനെ ചെയ്തു എന്ന് പുറത്തറിഞ്ഞാല്‍ അത് പ്രതികൂലമായിട്ടേ വരൂ.

ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്ന സമയമാണ്. ഇങ്ങനെ ഒരു ആക്രമണത്തിന്റെ വാര്‍ത്ത പുറത്ത് വന്നാല്‍ അത് പാകിസ്താന്‍ മാത്രമല്ല, ചൈന പോലും ഇന്ത്യക്കെതിരെ പരമാവധി ഉപയോഗപ്പെടുത്തും.

തീവ്രവാദികളല്ല

തീവ്രവാദികളല്ല

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയത് തീവ്രവാദികളാണ്, പാകിസ്താന്‍ സൈന്യം അല്ല. എന്നാല്‍ പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമാണ്. അപ്പോള്‍ അതിന്റെ ഉത്തരവാദിത്തം രാജ്യത്തിന് നേരിട്ടാണ്.

യുദ്ധം

യുദ്ധം

പാക് അധീന കശ്മീരിലെ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി പറഞ്ഞുകഴിഞ്ഞാല്‍ അത് യുദ്ധത്തിന്റെ തുടക്കമായിത്തന്നെ വിലയിരുത്തപ്പെടും. അതിന് മറുപടിയുമായി പാക് സൈന്യവും രംഗത്തെത്തും.

തന്ത്രപരം

തന്ത്രപരം

ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍, അത് തുറന്ന് പറയാത്തത് തികച്ചും തന്ത്രപരമായ ഒരു നീക്കമാണ്. തങ്ങള്‍ യുദ്ധത്തിന് ഒരു കാരണവും ഉണ്ടാക്കുന്നില്ല എന്ന് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യക്ക് ബോധ്യപ്പെടുത്താനാകും.

പാകിസ്താന്‍

പാകിസ്താന്‍

ഇങ്ങനെയൊരു സംഭവം ഉണ്ടായാല്‍ പാകിസ്താന്‍ അതില്‍ പ്രതികരിക്കേണ്ടതല്ലേ... പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കേണ്ടതല്ലേ? ഇത്തരം ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഭയം

ഭയം

എന്നാല്‍ പാകിസ്താന് ഇക്കാര്യത്തില്‍ വലിയ ഭയമാണ് ഉള്ളത് എന്ന് കരുതേണ്ടി വരും. ഒരു യുദ്ധം നേരിടാവുന്ന സാമ്പത്തികാവസ്ഥയിലല്ല അവര്‍. ഈ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ തങ്ങള്‍ തീവ്രവാദത്തെ പിന്തുണക്കുന്നവരായി കരുതപ്പെടുമോ എന്ന ഭയവും പാകിസ്താനുണ്ട്.

English summary
Uri Avenged was true? Then why India keeps mum?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X