കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ സീരിയസ് ആയിരുന്നു... പക്ഷേ ഐസിസ് അതിഭീകരമാണ്; മൂന്നിലൊന്നിനെ കൊന്നൊടുക്കിയിട്ടും അടങ്ങുന്നില്ല

Google Oneindia Malayalam News

സിറിയയില്‍ ഐസിസിനെ ഇല്ലായ്മ ചെയ്യാന്‍ റഷ്യന്‍ വ്യോമ സേന രംഗത്തെത്തിയത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആയിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ വെറും രണ്ട് മാസം മാത്രം. ഐസിസിന്റെ അന്ത്യമിതാ അടുത്തുകഴിഞ്ഞു എന്ന് തോന്നിപ്പിയ്ക്കുന്നതായിരുന്നു റഷ്യന്‍ ആക്രമണങ്ങള്‍.

പക്ഷേ സംഭവിച്ചതെന്താണ്? അതിന് മുമ്പ് ഐസിസ് സിറിയയിലും ഇറാഖിലും മാത്രമാണ് ക്രൂരതകള്‍ കാണിച്ചിരുന്നതെങ്കില്‍, റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം അത് ലോകമെമ്പാടും വ്യാപിച്ചു. ആയിരക്കണക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു.

അമേരിക്കയും സംഖ്യ കക്ഷികളും ഐസിസിനെതിരെ പോരാടുന്നുണ്ട്. അതിന്റെ കൂടെയായിരുന്നു റഷ്യയുടെ ആക്രമണം. സിറിയയില്‍ ഐസിസിന്റെ മൂന്നിലൊന്ന് പോരാളികളേയും റഷ്യ കൊന്നൊടുക്കിയിട്ടുണ്ട്. പക്ഷേ....

2015 സെപ്തംബര്‍ 30

2015 സെപ്തംബര്‍ 30

2015 സെപ്തംബര്‍ 30 ന് ആണ് റഷ്യ സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം തുടങ്ങിയത്. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടൊപ്പം ചേര്‍ന്നായിരുന്നു ഇത്.

എത്ര ഭീകരര്‍

എത്ര ഭീകരര്‍

സിറിയന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഐസിസിലും അല്‍ നുസ്രയിലും ആയി 80,000 ല്‍ അധികം ഭീകരര്‍ രാജ്യത്തുണ്ട്.

എത്ര പേരെ കൊന്നു

എത്ര പേരെ കൊന്നു

സിറിയന്‍ സൈന്യവുമായി ചേര്‍ന്ന് റഷ്യ 28,000 ഭീകരരെ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ സാധാരണ ജനങ്ങളും പെടുന്നുണ്ടോ എന്ന വലിയ ചോദ്യം ഇപ്പോഴും അവശേഷിയ്ക്കുന്നുണ്ട്.

അമേരിക്കയുടെ പരാജയം

അമേരിക്കയുടെ പരാജയം

രണ്ട് വര്‍ഷമായി അമേരിക്കയും സഖ്യ കക്ഷികളും സിറിയയില്‍ ഐസിസിനെതിരെ പൊരുതുന്നു. എന്നാല്‍ ഇക്കാലയളവില്‍ അവര്‍ ഉന്മൂലനം ചെയ്തത് വെറും 5,000 തീവ്രവാദികളെ മാത്രമാണ്.

 ഇറാന്റെ സഹായം

ഇറാന്റെ സഹായം

ഇറാന്‍ ഐസിസിന്റെ എക്കാലത്തേയും എതിരാളികളാണ്. അസദിന്റെ സുഹൃത്തും. സിറിയയില്‍ ഐസിസിനെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തില്‍ ഇറാനും കൈകോര്‍ത്തിരുന്നു.

ചൈന കൂടി വന്നാല്‍

ചൈന കൂടി വന്നാല്‍

ഐസിസിനെ തുരത്താന്‍ റഷ്യയ്ക്കും ഇറാനിനും ഒപ്പം ചൈന കൂടി ചേരും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചൈനീസ് പടക്കപ്പലുകള്‍ അതിനായി തിരിച്ചതും ആയിരുന്നു. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

കരുതിയതിലും ശക്തരോ

കരുതിയതിലും ശക്തരോ

റഷ്യ കരുതിയതിലും ശക്തരാണോ സിറിയയിലെ ഐസിസുകാര്‍ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വെറും ഒരു വര്‍ഷം കൊണ്ട് മുപ്പതിനായിരത്തോളം പേരെ കൊല ചെയ്തിട്ടും ഐസിസിന് ഒരു കൂസലും ഇല്ല.

പ്രതികാരം

പ്രതികാരം

സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയപ്പോള്‍ ഐസിസ് തിരിച്ചടിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു. ഈജിപ്തില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ യാത്രാവിമാനം അവര്‍ തകര്‍ത്തു. 224 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

സിറിയക്ക് പുറത്ത്

സിറിയക്ക് പുറത്ത്

അക്രമങ്ങള്‍ സിറിയയിലും ഇറാഖിലും മാത്രം നടത്തിയിരുന്ന ഐസിസ് ഇതോടെ പുറം രാജ്യങ്ങളിലെ ഭീകരാക്രമങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐസിസ് നടത്തിയ ഭീകരാക്രമണങ്ങള്‍ എടുത്തുനോക്കിയാല്‍ ഇത് വ്യക്തമാകും.

ഫ്രാന്‍സിനോട് കലി?

ഫ്രാന്‍സിനോട് കലി?

സിറിയയിലും ഇറാഖിലും ഐസിസിന് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത് റഷ്യയും അമേരിക്കയും ആണ്. പക്ഷേ ഐസിസ് ഏറ്റവും അധികം ലക്ഷ്യം വച്ചത് ഫ്രാന്‍സിനെ ആയിരുന്നു. എന്താണ് ഇത്തരമൊരു പകയുടെ പിറകില്‍?

ക്യാന്‍സര്‍ പോലെ

ക്യാന്‍സര്‍ പോലെ

ഇറാഖിലും സിറിയയിലും ലിബിയയിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഐസിസ് ഇപ്പോള്‍ ലോകമെമ്പാടും വ്യാപിയ്ക്കുകയാണ്.

സിറിയയിലും ഇറാഖിലും പോര

സിറിയയിലും ഇറാഖിലും പോര

ഇപ്പോള്‍ ഐസിസിനെ നേരിടുക തീരെ എളുപ്പമല്ലായിക്കഴിഞ്ഞിരിക്കുന്നു. എവിടെ ,ഏത് രീതിയിലാണ് ഐസിസ് തീവ്രവാദികള്‍ ഉള്ളത് എന്ന് പോലും കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ലോകം.

English summary
What Russia did in Syria to eliminate ISIS? They killed around 28,000 terrorist, but ISIS is still strong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X