കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണിന്റെ കാര്യത്തില്‍ ബിജെപിയും കാന്തപുരവും ഒരുപോലെ തന്നെ

  • By Soorya Chandran
Google Oneindia Malayalam News

സ്ത്രീകളുടെ കാര്യത്തില്‍ മതങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അധികാര സ്ഥാനങ്ങള്‍ക്കും എല്ലാം പലപ്പോഴും ഒരേ നിലപാടാണ്. സ്ത്രീകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇവരില്‍ ഭൂരിപക്ഷവും ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല.

എത്രത്തോളം വികസിച്ചാലും, എത്ര വിദ്യാഭ്യാസം നേടിയാലും സ്ഥിതി ഇതൊക്കെ തന്നെയാണ്. മാധ്യമ പ്രവര്‍ത്തകയായ രശ്മി പുരനായിക്കിന് ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനഭുവം അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

രശ്മിയ്ക്ക് ബിജെപി പ്രവര്‍ത്തകരില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെങ്കില്‍ കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമത്തിന്റെ അറിയപ്പെടുന്ന വനിത റിപ്പോര്‍ട്ടര്‍ക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായത് ഒരു പ്രമുഖ ഇസ്ലാമിക നേതാവിന്റെ അടുത്ത് നിന്നാണ്.

Rashmi Puranaik

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത് എന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും പ്രചരിയ്ക്കുന്നതാണിത്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ അഭിമുഖം തയ്യാറാക്കാനെത്തിയ വനിത റിപ്പോര്‍ട്ടര്‍ക്കായിരുന്നു അന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് എന്നാണ് പറയപ്പെടുന്നത്.. വനിതാ റിപ്പോര്‍ട്ടര്‍ തനിയ്ക്ക് മുന്നില്‍ ഇരുന്ന് അഭിമുഖം എടുക്കുന്നതിന് കാന്തപുരം അന്ന് അനുമതി നല്‍കിയില്ലത്രെ. പ്രശ്‌നം പിന്നീട് ചാനല്‍ അധികൃതര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ത്തുവെന്നും പലരും പറയുന്നു.

മുസ്ലീം പുരുഷന്‍മാരുടെ ബഹുഭാര്യത്വത്തിനെ അനുകൂലിച്ച് കാന്തപുരം എടുത്ത നിലപാട് വിവാദമായ സമയത്തായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അന്നിത് വാര്‍ത്തയാവുകയോ വലിയ ചര്‍ച്ചയാവുകയോ ചെയ്തിരുന്നില്ലെന്നും പറയുന്നു. ഇപ്പോഴും ചിലരെങ്കിലും വനിതകളുടെ സമത്വത്തെക്കുറിച്ച് പ്രസംഗിയ്ക്കുമ്പോള്‍ ഈ പഴയ കഥ ഓര്‍മിച്ചെടുക്കാറുണ്ട്.

വര്‍ഷങ്ങള്‍ക്കിപ്പുറം അതിലും മോശമായ രീതിയില്‍ ആണ് ബിജെപി പ്രവര്‍ത്തകര്‍ എബിപി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ രശ്മി പുരനായിക്കിനെ അപമാനിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ മുന്‍നിരയിലെ കസേരയില്‍ ഇരിയ്ക്കാന്‍ പോലും അവരെ അനുവദിച്ചില്ല. തങ്ങളുടെ സംസ്‌കാരം പ്രകാരം സ്ത്രീകള്‍ മുന്‍ നിരയില്‍ ഇരിയ്ക്കാറില്ലെന്നതായിരുന്നു അവര്‍ നല്‍കിയ വിശദീകരണം.

ഈ രണ്ട് സംഭവങ്ങള്‍ ഒരു ഉദാഹരണമായി പറഞ്ഞതാണ്. കാരണം സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്നവര്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഗണത്തില്‍ പെട്ട രണ്ട് സ്ത്രീകളാണ് രണ്ട് സംഭവങ്ങളിലും അപമാനിയ്ക്കപ്പെട്ടത്. അങ്ങനെയെങ്കില്‍ സാധാരാണക്കാരായ സ്ത്രീകളുടെ ഗതി എന്താകുമെന്ന് ഊഹിച്ചാല്‍ മതിയല്ലോ

English summary
Whether it is politics or Religion, women always considered as second grade persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X