കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍... ആയിരം കോടി വെട്ടിച്ച കള്ളനോ?

Google Oneindia Malayalam News

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരാളായിട്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അത്തരം നിഗമനങ്ങളിലേയ്‌ക്കെത്തുന്നത് ശരിയാണോ?

രാമചന്ദ്രന്‍ നായര്‍ക്കും അറ്റ്‌ലസ് ഗ്രൂപ്പിനും എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. പക്ഷേ എന്ത് വന്നാലും മുതലാളിമാരുടെ ഹുങ്കില്ലാതെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ഒരു വ്യവസായി തന്നെയാണ് രാമചന്ദ്രന്‍ നായര്‍.

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ തുടങ്ങിയ ആശുപത്രി ഗള്‍ഫിലെ മലയാളികള്‍ക്ക് ഏറെ സഹായകരമാണ്. ഇത്രമാത്രമൊന്നും അല്ല അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍... പിന്നെ...?

ബാങ്ക് ഉദ്യോഗസ്ഥനായി തുടക്കം

ബാങ്ക് ഉദ്യോഗസ്ഥനായി തുടക്കം

കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്.

കുവൈത്തിലെ ജ്വല്ലറി

കുവൈത്തിലെ ജ്വല്ലറി

കുവൈത്തിലാണ് ആദ്യമായി രാമചന്ദ്രന്‍ നായര്‍ ജ്വല്ലറി തുടങ്ങുന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്.

യുഎഇയിലേയ്ക്ക്

യുഎഇയിലേയ്ക്ക്

കുവൈത്തില്‍ തുടങ്ങിയ ജ്വല്ലറി പിന്നീട് യുഎഇയിലേയ്ക്ക് വ്യാപിപ്പിച്ചു. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. ദുബായ് ആയി പ്രധാന കേന്ദ്രം.

48 ഷോറൂമുകള്‍

48 ഷോറൂമുകള്‍

ഗള്‍ഫില്‍ മാത്രം അറ്റ്‌ലസ് ജ്വല്ലറിയ്ക്ക് 48 ഷോറൂമുകള്‍ ഉണ്ട്. ഇന്ത്യയിലെ ഷോപ്പുകളുടെ കണക്ക് കൂടി എടുത്താല്‍ അപ്പോള്‍ എത്ര വരും.

സാംസ്‌കാരിക പ്രവര്‍ത്തകന്‍

സാംസ്‌കാരിക പ്രവര്‍ത്തകന്‍

പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

 വൈശാലിയുടെ നിര്‍മാതാവ്

വൈശാലിയുടെ നിര്‍മാതാവ്

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളായ വൈശാലി, സുകൃതം, വാസ്തുഹാര, ധനം എന്നിവയുടെ നിര്‍മാതാവും അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ തന്നെ.

നടന്‍

നടന്‍

നിരവധി സിനിമകളില്‍ നടനായും രാമചന്ദ്രന്‍ നായര്‍ പ്രത്യക്ഷപ്പെട്ടു. ടു ഹരിഹര്‍ നഗറില്‍ രാമചന്ദ്രന്‍ നായരായിത്തന്നേയും. അറബിക്കഥയിലെ വേഷവും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

സംവിധാനവും ചെയ്തു

സംവിധാനവും ചെയ്തു

ഇതിനിടെ അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ഹോളിഡേയ്‌സ് എന്നായിരുന്നു പേര്. സിനിമ എട്ട് നിലയില്‍ പൊട്ടി.

 ജനകോടികളുടെ വിശ്വസ്ത സ്ഥാപനം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം

അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടതോടെയാണ് മലയാളികള്‍ക്ക് രാമചന്ദ്രന്‍ നായര്‍ സുപരിചിതനായത്. 'അറ്റ്‌ലസ് ജ്വല്ലറി- ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യ വാചകം ആരും മറക്കില്ല.

റിയല്‍ എസ്റ്റേറ്റും ആശുപത്രിയും

റിയല്‍ എസ്റ്റേറ്റും ആശുപത്രിയും

ജ്വല്ലറി മേഖലയില്‍ മാത്രം ഒതുങ്ങിയില്ല അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍- റിയല്‍ എസ്റ്റേറ്റിലേയ്ക്കും ഹെല്‍ത്ത് കെയര്‍ മേഖലയിലും കൈവച്ചു. റിയല്‍ എസ്റ്റേറ്റ് ആണ് അദ്ദേഹത്തെ വലിയ കുഴിയില്‍ ചെന്ന് ചാടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Who is Atlas Ramachandran Nair? He was a celebrity business man and cultural activist, and also produced so many Malayalam Movies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X