കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുലിമുരുകനേക്കാള്‍' എന്തുകൊണ്ടും മികച്ചത് 'തോപ്പില്‍ ജോപ്പന്‍' തന്നെയാണ്... കാരണങ്ങള്‍

  • By Desk
Google Oneindia Malayalam News

മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും ആണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇപി ജയരാജന്റെ ബന്ധു നിയമന വിവാദവും പോലും ചിലപ്പോള്‍ സിനിമ തര്‍ക്കിനിടയില്‍ താഴെ പോകുന്നു.

തലക്കെട്ടില്‍ പറഞ്ഞതിനെ ഒന്ന് കൂടി വ്യക്തമാക്കട്ടെ. പുലിമുരുകന്‍ എന്ന് ഉദ്ദേശിച്ചത് മോഹന്‍ലാലിനേയും തോപ്പില്‍ ജോപ്പന്‍ എന്ന് ഉദ്ദേശിച്ചത് മമ്മൂട്ടിയേയും ആണ്. ഒരു മമ്മൂട്ടി ആരാധകന്റെ മുന്നില്‍ എങ്ങനെയാണ് 'ഇക്ക' മുന്നിട്ട് നില്‍ക്കുന്നത് എന്നതാണ് വിഷയം.

മോഹന്‍ലാലിനേയോ അദ്ദേഹത്തിന്റെ സിനിമകളേയോ ഡീഗ്രേഡ് ചെയ്യാതെ എങ്ങനെയാണ് ഒരു മമ്മൂട്ടി ആരാധകന്‍ മമ്മൂട്ടിയെ മികച്ചതാക്കുക?

ആരാണ് മുന്നില്‍

ആരാണ് മുന്നില്‍

അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അതുല്യ പ്രതിഭകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷേ അഭിനയം എന്ന് പറയുന്നത് എന്താണെന്ന് കൂടി നോക്കിയാല്‍ മമ്മൂട്ടിയ്ക്ക് അല്‍പം മുന്‍ഗണനയുണ്ടാകും.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

മോഹന്‍ലാല്‍ അനായാസമായി അഭിനയിക്കുന്ന പ്രതിഭയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഏത് കഥാപാത്രം എടുത്താലും അതില്‍ മോഹന്‍ലാലിനെ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. അതിപ്പോള്‍ വാനപ്രസ്ഥം ആയാലും ഭരതമായാലും പുലിമുരുകനായാലും അങ്ങനെ തന്നെ.

പരകായ പ്രവേശം

പരകായ പ്രവേശം

എന്നാല്‍ മമ്മൂട്ടിയെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമല്ല. കഥാപാത്രത്തിന്റെ പരകായ പ്രവേശനം മമ്മൂട്ടി സിനിമകളില്‍ നമുക്ക് വ്യക്തമായി കാണാം. പൊന്തന്‍മാട, വിധേയന്‍, അമരം, അംബേദ്കര്‍ തുടങ്ങി ഉദാഹരണങ്ങള്‍ അനവധിയാണ്.

ആക്ടര്‍

ആക്ടര്‍

മോഹന്‍ലാലിനെ ബോണ്‍ ആക്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയെ മെയ്ഡ് ആക്ടറും. മമ്മൂട്ടി സ്വാംശീകരിച്ചെടുത്തും മോഹന്‍ ലാലിന് ജന്മസിദ്ധവും ആണ് അഭിനയം എന്ന് പറയുന്നവരുണ്ട്. പക്ഷേ ഇക്കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്.

എന്തും ചെയ്യും

എന്തും ചെയ്യും

ബോണ്‍ ആക്ടര്‍ ആയതുകൊണ്ട് മോഹന്‍ലാലിന് ഏത് റോളും ചെയ്യാന്‍ കഴിയും. അതിപ്പോള്‍ കോമഡിയാണെങ്കിലും നൃത്തമാണെങ്കിലും എന്താണെങ്കിലും. പക്ഷേ മമ്മൂട്ടി ചെയ്യുന്നതുപോലെയുള്ള പരകായ പ്രവേശനം സാധ്യമാണോ?

മൂന്ന് ദേശീയ പുരസ്‌കാരം

മൂന്ന് ദേശീയ പുരസ്‌കാരം

മൂന്ന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥയിലേയും മതിലുകളിലേയും അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. പിന്നീട് 1993 ലും 1999 ലും മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ലാലിന് രണ്ടെണ്ണം

ലാലിന് രണ്ടെണ്ണം

മോഹന്‍ലാലിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചിട്ടുള്ളത്. 1991 ല്‍ ഭരത്തിലെ പ്രരകടനത്തിനും 1999 ല്‍ വാനപ്രസ്ഥത്തിനും. രണ്ട് പുരസ്‌കാരമോണോ മൂന്ന് പുരസ്‌കാരമാണോ കൂടുതല്‍.

സംസ്ഥാന പുരസ്‌കാരം

സംസ്ഥാന പുരസ്‌കാരം

സംസ്ഥാന പുരസ്‌കാരങ്ങളുടെ കണക്കെടുത്താലും മമ്മൂട്ടി തന്നെയാണ് മുന്നില്‍. ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന പുരക്‌സാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന് ആറ് തവണയും.

ഫിലിം ഫെയര്‍

ഫിലിം ഫെയര്‍

മമ്മൂട്ടിയ്ക്ക് 13 തവണയാണ് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചത്. മോഹന്‍ലാലിനോ...? ഏഴ് തവണ മാത്രം. ഈ കണക്കിലും ആരാണ് മുന്നില്‍?

പത്മശ്രീ

പത്മശ്രീ

രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്ത്മശ്രീ.1998 ല്‍ ആണ് മമ്മൂട്ടിയ്ക്ക് പത്മശ്രീ ബഹുമതി ലഭിക്കുന്നത്. മോഹന്‍ലാലിന് ബഹുമതി ലഭിക്കുന്നത് 2001 ല്‍ ആണ്.

ലോബി

ലോബി

തിരുവനന്തപുരം നായര്‍ ലോബി എന്നൊരു സംഗതി മലയാള സിനിമയില്‍ ഉണ്ടെന്ന് പലപ്പോഴായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഇതിന്റെ ഭാഗമാണെന്നും പലരും ആക്ഷേപിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് എന്തായാലും ഇതുവരെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടി വന്നിട്ടില്ല.

പരസ്യം

പരസ്യം

പരസ്യത്തിന്റെ പേരിലും വലിയ വിവാദം നേരിടേണ്ടി വന്നിട്ടുണ്ട് മോഹന്‍ലാല്‍. മമ്മട്ടിയാണെങ്കില്‍ ഇത്തരം വിവാദങ്ങളിലൊന്നും ചെന്ന് ചാടാറില്ല. പെരുമാറ്റത്തിന്റെ കാര്യത്തില്‍ ചെറിയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം.

English summary
Who is Better, Mammootty or Mohanlal? A Fan's angle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X