കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഗീത ഗോപിനാഥ്...? പിണറായി സര്‍ക്കാരിനെ 'കുരുക്കുന്ന' പെണ്‍പുലി

  • By Desk
Google Oneindia Malayalam News

ഗീത ഗോപിനാഥ് എന്ന യുവതിയെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിയ്ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് പലരും ഗീത ഗോപിനാഥ് എന്ന പേര് തന്നെ കേള്‍ക്കുന്നത്.

Read Also: തോറ്റുതൊപ്പിയിട്ട മെസ്സി മൊട്ടയടിച്ചില്ല, പകരം മുടിയില്‍ പൂശിയത് എന്തെന്നോ!!!

പതിവില്‍ നിന്ന് വിപരീതമായി ഇടത് കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് വിമര്‍ശനം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഗീത ഗോപിനാഥിനെതിരെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഇത്തരത്തില്‍ വാളോങ്ങുന്നത്.

44 വയസ്സ് മാത്രം പ്രായമുള്ള ഗീത ഗോപിനാഥ് ഇന്ന് ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയാണ്. മലയാളികള്‍ അധികമൊന്നും അറിയാത്ത ഗീത ഗോപിനാഥിനെ കുറിച്ച്.....

കണ്ണൂര്‍ സ്വദേശിനി?

കണ്ണൂര്‍ സ്വദേശിനി?

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടിവി ഗോപിനാഥിന്റേയും വിജയലക്ഷ്മിയുടേയും മകളാണ് ഗീത ഗോപിനാഥ്. മൈസൂരിലായിരുന്നു ജനനം.

പഠിച്ചത്

പഠിച്ചത്

ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം. പിന്നീട് ദില്ലി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം.

പഠനം പുറത്തേയ്ക്ക്

പഠനം പുറത്തേയ്ക്ക്

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു മാസ്റ്റേഴ്‌സ് ബിരുദം കൂടി സ്വന്തമാക്കി. അതിന് ശേഷം പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.

അധ്യാപനത്തിലേയ്ക്ക്

അധ്യാപനത്തിലേയ്ക്ക്

ഗവേഷണത്തിന് ശേഷം അധ്യാപക വൃത്തിയില്‍ പ്രവേശിച്ചു. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിട്ടായിരുന്നു തുടക്കം. 2005 മുതല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍. അസിസ്റ്റന്റ് പ്രൊഫസര്‍ ആയിട്ടായിരുന്നു ആദ്യ നിയമനം.

 ഇപ്പോള്‍ പ്രൊഫസര്‍

ഇപ്പോള്‍ പ്രൊഫസര്‍

ഇപ്പോള്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എക്കണോമിക്‌സും പ്രൊഫസര്‍ ആണ്. അത്ര ചെറുതല്ല ആ പദവി.

യങ് ഗ്ലോബല്‍ ലീഡര്‍

യങ് ഗ്ലോബല്‍ ലീഡര്‍

2011 ല്‍ ലോക എക്കണോമിക് ഫോറം യങ് ഗ്ലോബല്‍ ലീഡര്‍ ആയി തിരഞ്ഞെടുത്തത് ഗീത ഗോപിനാഥിനെ ആണ്.

എഡിറ്ററും ആണ്

എഡിറ്ററും ആണ്

റിവ്യൂ ഓഫ് എക്കണോമിക്കല്‍ സ്റ്റഡീസിന്റെ മാനേജിങ് എഡിറ്ററാണ് ഗീത. അമേരിക്കന്‍ എക്കണോമിക് റിവ്യൂവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. ജേര്‍ണല്‍ ഓഫ് ഇന്റര്‍നാഷണല്‍ എക്കണോമിക്‌സിന്റെ സ്‌പെഷ്യല്‍ എഡിറ്ററായും പ്രവര്‍ത്തിച്ചുണ്ട്.

എന്താണ് കുഴപ്പം

എന്താണ് കുഴപ്പം

സാമ്പത്തിക ശാസ്ത്രത്തില്‍ ലോകം നിരീക്ഷിയ്ക്കുന്ന വ്യക്തികളില്‍ ഒരാളായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിയ്ക്കുന്നതില്‍ എന്താണ് കുഴപ്പം? അല്‍പം കുഴപ്പം ഇല്ലാതില്ലെന്നാണ് ചിലര്‍ പറയുന്നത്.

ഇടത് വിരുദ്ധം

ഇടത് വിരുദ്ധം

ഇടത് വിരുദ്ധമായ സാമ്പത്തിക നിലപാടുകള്‍ക്ക് പേര് കേട്ട ആള്‍ ആണ് ഗീത ഗോപിനാഥ്. അത്തരം ഒരാളെ ഒരു ഇടത് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചാല്‍ എങ്ങനെ ശരിയാകും എന്നാണ് ചിലര്‍ ചോദിയ്ക്കുന്നത്.

പൊതുമേഖല വേണ്ട

പൊതുമേഖല വേണ്ട

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിയ്ക്കണം എന്ന് വാദിയ്ക്കുന്ന ആളാണ് ഗീത. ഇന്ത്യക്ക് വളര്‍ച്ചയുണ്ടാകണമെങ്കില്‍ അതാണ് വഴിയെന്നും അവര്‍ പറയുന്നു. പൊതുമേഖല കാര്യക്ഷമമാക്കണം എന്ന വാദമാണ് ഇടതുപക്ഷത്തിന് എല്ലാക്കാലത്തും ഉള്ളത്.

തൊഴിലാളി വിരുദ്ധം

തൊഴിലാളി വിരുദ്ധം

തൊഴിലാളികള്‍ക്ക് ഒരു തരത്തിലും ഉള്ള നിയമ പരിരക്ഷകളുടെ ആവശ്യം ഇല്ലെന്ന വാദഗതിക്കാരിയാണ് ഗീത ഗോപിനാഥ്. എന്നാല്‍ തൊഴിലാളികളുടെ പാര്‍ട്ടിയാണ് സിപിഎം. തൊഴിലാളികള്‍ക്ക് വേണ്ടി യജ്ഞിയ്ക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്.

കോര്‍പ്പറേറ്റുകള്‍

കോര്‍പ്പറേറ്റുകള്‍

കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെ എന്നും ഇടതുപക്ഷം എതിര്‍ത്ത് പോന്നിരുന്നു. എന്നാല്‍ ഗീത ഗോപിനാഥ് അതിനെ പ്രശംസിയ്ക്കുന്ന ആളാണ്.

English summary
Who is Gita Gopinath, Pinarayi Vijayan's new finance adviser. She is a professor at the economics department of Harvard University now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X