കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ കരയിച്ച ആ പിഞ്ചു കുഞ്ഞ്... ആരാണ് അയ്‌ലന്‍ കുര്‍ദി?

Google Oneindia Malayalam News

ഒരൊറ്റ ചിത്രത്തിന് മുന്നില്‍ ലോകം മുഴുവന്‍ കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. തുര്‍ക്കി കടല്‍ത്തീരത്തണിഞ്ഞ ആ മൂന്ന് വയസ്സുകാരന്റെ മൃതദേഹം ഏത് കഠിന ഹൃദയനേയും കരയിയ്ക്കുന്നതായിരുന്നു.

കടല്‍ത്തീരത്ത് ഓടിക്കളിച്ച് ക്ഷീണിച്ച്, മണലില്‍ മുഖമമര്‍ത്തിക്കിടക്കുന്ന ഒരു കുഞ്ഞ് എന്ന് തോന്നിപ്പിയ്ക്കുന്ന ആ ചിത്രത്തിന് ഒരുപാട് പറയാനുണ്ട്. അത് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിയ്ക്കുയാണ്.

ആരാണ് ആ പിഞ്ചു ബാലന്‍? സിറിയയില്‍ നിന്ന് ജീവനും കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരുപാടുപേരില്‍ ഒരാള്‍... അയ്‌ലന്‍ കുര്‍ദി

അയ്‌ലന്‍ കുര്‍ദി

അയ്‌ലന്‍ കുര്‍ദി

സിറിയയിലെ കൊബാനി സ്വദേശിയാണ് അയ്‌ലന്‍. ബാല്യത്തിന്റെ എല്ലാ നിഷ്‌കളങ്കതകളും പേറി മാതൃ രാജ്യത്ത് ജീവിച്ചിരുന്ന ഒരു കുഞ്ഞുകുട്ടി.

സിറിയയിലെ ദുരിതം

സിറിയയിലെ ദുരിതം

സിറിയ ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഒരു വശത്ത് ഐസിസിന്റെ കൊടും ക്രൂരതകള്‍ മറുവശത്ത് പട്ടാളത്തിന്റെ പീഡനങ്ങള്‍.

യൂറോപ്പിലാണ് പ്രതീക്ഷ

യൂറോപ്പിലാണ് പ്രതീക്ഷ

സിറിയയിലുള്ളവര്‍ക്ക് പ്രതീക്ഷ യൂറോപ്പ് മാത്രമാണ്. കാടും മലയും കടലും കടന്ന് അവിടെയെത്താനുള്ള തത്രപ്പാടിലാണ് അയ്‌ലാന്റെ ജീവന്‍ നഷ്ടപ്പെട്ടത്.

അയ്‌ലന്‍ മാത്രമല്ല

അയ്‌ലന്‍ മാത്രമല്ല

അയ്‌ലന്‍ കുര്‍ദി മാത്രമല്ല മരിച്ചത്. അവന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരന്‍ ഗാലിബും, 35 വയസ്സുള്ള മാതാവ് റിഹാനും എല്ലാം മരിച്ചു. തുര്‍ക്കിയിലെ തന്നെ മറ്റൊരു തീരത്ത് നിന്ന് ഗാലിബിന്റെ മൃതദേഹവും കണ്ടെടുത്തു.

കോസ് ദ്വീപിലേയ്ക്ക്

കോസ് ദ്വീപിലേയ്ക്ക്

സിറിയയില്‍ നിന്ന് നേരിട്ട് ബോട്ടില്‍ കയറിയല്ല അയ്‌ലനും കുടുംബവും പുറപ്പെട്ടത്. തുര്‍ക്കിയിലൂടെ ഏറെദൂരം സഞ്ചരിച്ച് ആക്യാര്‍ലാര്‍ തുറമുഖത്ത് നിന്നാണ് ഇവര്‍ യാത്രതുടങ്ങിയത്. ഗ്രീസിലെ കോസ് ദ്വീപ് ആയിരുന്നു ലക്ഷ്യം.

രണ്ട് ബോട്ടുകള്‍

രണ്ട് ബോട്ടുകള്‍

രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്‌ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.

അഭയാര്‍ത്ഥി പ്രശ്‌നം

അഭയാര്‍ത്ഥി പ്രശ്‌നം

സിറിയന്‍ അഭയാര്‍ത്ഥിപ്രശ്‌നം ഏറെ നാളായി ചര്‍ച്ചയായിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനം ഏറെ വിമര്‍ശന വിധേയമാണ്.

അയ്‌ലന്റെ മരണം

അയ്‌ലന്റെ മരണം

അയ്‌ലന്റെ കുടുംബത്തില്‍ ഇനി അവശേഷിയ്ക്കുന്നത് പിതാവ് മാത്രമാണ്. എന്നാല്‍ ആഗോള തലത്തില്‍ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ പരിഹാരം ഒരു പക്ഷേ അയ്‌ലന്റെ മരണത്തിലൂടെയാകും സാധ്യമാവുക.

ആഗോള മാധ്യമങ്ങള്‍

ആഗോള മാധ്യമങ്ങള്‍

ആഗോള മാധ്യമങ്ങളെല്ലാം തന്നെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു അയ്‌ലന്റെ മൃതദേഹത്തിന്റേത്. ചുവന്ന ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച അവന്റെ മൃതദേഹത്തിലേയ്ക്ക് കണ്ണ് നനയാതെ നോക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

വിയറ്റ്‌നാം യുദ്ധത്തെ പോലെ

വിയറ്റ്‌നാം യുദ്ധത്തെ പോലെ

നഗ്നയായി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു വിയറ്റ്‌നാം യുദ്ധം അവസാനിപ്പിയ്ക്കാന്‍ ഒരു തരത്തില്‍ കാരണമായത്. ഒരു പക്ഷേ അയ്‌ലന്റെ ഈ മരണമാകമോ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന് പരിഹാരം കാണുക?

English summary
Finally, one death makes world weep for migrants. Who is that Syrian boy drowned in the sea- Alyan Kurdi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X