കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു സഖാവ് കെഎസ് ബിമല്‍...

Google Oneindia Malayalam News

ഫേസ്ബുക്കില്‍ ഇപ്പോള്‍ ആദരാഞ്ജലികളുടേയും ഓര്‍മപ്പെടുത്തലുകളുടേയും തിരക്കാണ്. ജ്വലിയ്ക്കുന്ന പഴയ ഓര്‍മകളുടെ വീണ്ടെടുപ്പാണ്... പ്രിയ സഖാവിന്റെ ആകസ്മിക വേര്‍പാടിന്റെ ദു:ഖപൂര്‍ണമായ അടയാളപ്പെടുത്തലുകളാണ്...

ആരാണ് കെഎസ് ബിമല്‍ എന്ന ചോദ്യം അറിയാത്തവര്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളും സംഘടനാ പ്രവര്‍ത്തനങ്ങളുമായി ഓടിനടന്ന വിദ്യാര്‍ത്ഥി നേതാവ് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയാല്‍ അത് ബിമലിനോട് ചെയ്യുന്ന കടുത്ത അനീതിയാകും. അര്‍ബുദം സഖാവിന്‍റെ ജീവനെടുത്തെങ്കിലും ആ കണ്ണുകള്‍ ഇനിയും വെളിച്ചമേകും, ആ ഓര്‍മ്മകള്‍ ഇനയും പലര്‍ക്കും കരുത്തേകും...

വിപ്ലവത്തിന്റെ നാട്ടില്‍ നിന്ന്

വിപ്ലവത്തിന്റെ നാട്ടില്‍ നിന്ന്

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ സ്മരണകളുറങ്ങുന്ന വടകര പ്രദേശം. എടച്ചേരി സ്വദേശി. അവിടെ നിന്ന് തന്നെയാണ് കെഎസ് ബിമല്‍ എന്ന ഇടത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ സൃഷ്ടിയ്ക്കപ്പെടുന്നത്.

ബാലസംഘത്തിലൂടെ

ബാലസംഘത്തിലൂടെ

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ബാലസംഘത്തിലൂടെ ആയിരുന്നു കെഎസ് ബിമലിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അവിടെ നിന്ന് എസ്എഫ്‌ഐയിലേക്ക്.

 മടപ്പള്ളി കോളേജ്

മടപ്പള്ളി കോളേജ്

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എത്തിയപ്പോഴേയ്ക്കും കെഎസ് ബിമല്‍ എസ്എഫ്‌ഐയുടെ അവിഭാജ്യ ഘടകമായി മാറി. ഏറെ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

നേതൃത്വത്തിലേയ്ക്ക്

നേതൃത്വത്തിലേയ്ക്ക്

1999 ല്‍ കെഎസ് ബിമല്‍ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം ജില്ലാ സെക്രട്ടറി.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബിമല്‍ ദേശീയ ജോയിന്റ് സെക്രട്ടറിയും ആയി.

 യൂണിവേഴ്‌സിറ്റി

യൂണിവേഴ്‌സിറ്റി

ഇതിനിടയ്ക്ക് 1997 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

നാടകകൃത്ത്

നാടകകൃത്ത്

തിരക്കിട്ട സംഘടനാപ്രവര്‍ത്തനങ്ങളില്‍ക്കിടയിലും നാടകങ്ങള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാന്‍ ബിമലിന് കഴിഞ്ഞിരുന്നു. ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നാടകത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

 ടിപി ചന്ദ്രശേഖരന്‍

ടിപി ചന്ദ്രശേഖരന്‍

വടകരയില്‍ കൊല്ലപ്പെട്ട ടിവി ചന്ദ്രശേഖരനുമായി അടുത്ത ബന്ധമാണ് കെസ് ബിമലിന് ഉണ്ടായിരുന്നത്. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സിപിഎമ്മിന്റെ കൈകളുണ്ടെന്ന അറിവ് പാര്‍ട്ടിയുമായി അകറ്റി.

പാര്‍ട്ടി വിട്ടവരുടെ കൂട്ടായ്മ

പാര്‍ട്ടി വിട്ടവരുടെ കൂട്ടായ്മ

ടിപി വധത്തെത്തുടര്‍ന്ന് സിപിഎം വിട്ടവരുടെ കൂട്ടായ്മയൊരുക്കാന്‍ മുന്നില്‍ നിന്നത് ബിമല്‍ തന്നെ ആയിരുന്നു. ആ കൂട്ടായ്മയില്‍ ടിപിയെ കുറിച്ച് ബിമല്‍ നടത്തിയ പ്രസംഗം ഇപ്പോഴും യൂട്യൂബില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

പുറത്താക്കല്‍

പുറത്താക്കല്‍

ഇതോടുകൂടി ബിമലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം എടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

ജനാധിപത്യവേദി

ജനാധിപത്യവേദി

ഇടതുമൂല്യങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത മുന്‍ നിര്‍ത്തിയാണ് ജനാധിപത്യ വേദി എന്ന പേരില്‍ ബിമലിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിയ്ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്(മാസ്) എന്ന സംഘടനയും രൂപീകരിച്ചു.

പ്രതിഷേധത്തിനിടെ തളര്‍ച്ച

പ്രതിഷേധത്തിനിടെ തളര്‍ച്ച

കേരളീയം മാസികയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കവേയാണ് ബിമല്‍ തളര്‍ന്ന് വീണത്. തുടര്‍ന്നാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്.

കണ്ണുകള്‍ വെളിച്ചമേകും

കണ്ണുകള്‍ വെളിച്ചമേകും

തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ടായിരുന്നു ബിമല്‍. ഇതിനുള്ള സമ്മതപത്രത്തിലും ഒപ്പിട്ടിരുന്നു. ബിമലിന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും

English summary
SFI ex state vice president KM Bimal died in hospital due to cancer. He left CPM after TP Chandrasekharan murder issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X