കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടിക്കാരെല്ലാം കുഴപ്പക്കാരാണെന്ന് പഠന റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

താടി എന്നത് മതപരമായ ആചാരത്തിന്റെ പേരില്‍ വളര്‍ത്തുന്നവര്‍ ഒട്ടേറെയുണ്ട്. ചിലര്‍ ഫാഷന് വേണ്ടിയും വളര്‍ത്താറുണ്ട്. എന്നാല്‍ നീണ്ട താടിയുള്ളവരെ സൂക്ഷിയ്ക്കണമെന്നാണ് ചില പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവര്‍ കുഴപ്പക്കാരാണത്രേ. താടിക്കാരെ വിശ്വസിയ്ക്കാന്‍ കൊള്ളില്ലെന്നും പഠനത്തില്‍ പറയുന്നു. ഐസിസിന്റെ വാര്‍ത്തയാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളില്‍ അധികവും. ലോകത്തിന് തന്നെ തലവേദനയായി മാറിയ ഈ തീവ്രവാദികളില്‍ അധികം പേരും താടിക്കാരാണ്.

താടി വളര്‍ത്തുന്നവരില്‍ അധികവും രഹസ്യ സ്വഭാവം ഉള്ളവരും ഗൂഢലക്ഷ്യങ്ങളും ഉള്ളവരാണെന്നാണ് പഠനം. ചെങ്കിസ് ഖാന്‍ മുതല്‍ ഒസാമ ബിന്‍ലാദന്‍വരെയുള്ളവരുടെ താടി തന്നെ അവരുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. കണ്ണാടിയ്ക്ക് മുന്നില്‍ പോലും ഇക്കൂട്ടരുടെ മുഖം മറയ്ക്കാനാണത്രേ താടി നീട്ടി വളര്‍ത്തുന്നത്. സ്‌ക്രോള്‍.ഇന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്.

Bin Laden

സ്ത്രീകളോട് അത്ര താത്പര്യമില്ലാത്തവരാണത്രേ താടിക്കാര്‍. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തേയോ അവരുടെ അവകാശത്തേയോ അവര്‍ അംഗീകരിയ്ക്കില്ല. താടി വച്ചവരുടെ പ്രകൃതം ഗൂഡമായിരിയ്ക്കും സ്ത്രീകള്‍ ഒരിയ്ക്കലും താടിക്കാരെ വിശ്വസിയ്ക്കരുതെന്നാണ് പറയുന്നത്. കിം കാദഷിയാന്‍ പോലും ജീവിതത്തല്‍ ഇത് വരെ ഒരു താടിക്കാരനെയും പ്രണയിച്ചിട്ടില്ലത്രേ.

താടിക്കാര്‍ ഏത് മതവിശ്വാസികള്‍ ആയാലും വിശ്വാസങ്ങളോട് തീവ്ര നിലപാട് പുലര്‍ത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തിന്റെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ മതവിശ്വാസികളെ ആക്ഷേപിയ്ക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ടെന്ന് വിമര്‍ശനം ഉയരുന്നു.

English summary
Why men in beards should never be trusted. Hidden behind the facial growth are unknown secrets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X