കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ ഫാന്‍സ് ദേവാസുരം കണ്ടിട്ടുണ്ടോ? ഐവി ശശി വെറും ശശിയല്ല... മലയാളം കണ്ട മാസ് ഡയറക്ടറാണ്!

  • By Kishor
Google Oneindia Malayalam News

ബോക്‌സ് ഓഫീസില്‍ ഒരു പടം ഹിറ്റായാല്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിന്റെ ആഘോഷമാണ് പിന്നെ. അപ്പോള്‍ പിന്നെ രണ്ട് പടം അടുപ്പിച്ച് ഹിറ്റായാലോ. പറയാനും ഇല്ല. അത്തരമൊരു അവസ്ഥയിലാണ് ഫേസ്ബുക്കിലെ മോഹന്‍ലാല്‍ ഫാന്‍സ്. സംവിധായകന്‍ ഐ വി ശശി മുതല്‍ പുലിമുരുകന് റിവ്യൂ എഴുതിയ വീട്ടമ്മ വരെ ഇവര്‍ക്ക് തെറിപറയാനും ട്രോളാനുമുള്ള കഥാപാത്രങ്ങളാണ്.

Read Also: പുളുമുരുകനെയും കടത്തിവെട്ടി മമ്മൂട്ടിക്ക് വേണ്ടി ഐവി ശശിയുടെ തള്ള്.. ട്രോളെന്നാല്‍ എജ്ജാതി ട്രോള്‍

1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മൃഗയയില്‍ യഥാര്‍ഥ പുലിയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞതിനാണ് സോഷ്യല്‍ മീഡിയയിലെ മോഹന്‍ലാല്‍ ഫാന്‍സ് ഐ വി ശശിയെ തള്ള് ശശി എന്ന് വിളിക്കുന്നത്. എന്നാല്‍ ഈ ഫാന്‍സിനറിയാമോ ഐ വി ശശി എന്ന സംവിധായകന്റെ മഹത്വം. മലയാളം കണ്ട എക്കാലത്തെയും മാസ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ഐ വി ശശി.

ഐവി ശശി

ഐവി ശശി

മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് ഐ വി ശശി. മുവുവന്‍ പേര് ഇരുപ്പം വീട് ശശിധരന്‍. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി 150ലേറെ സിനിമകള്‍ സംവിധാനം ചെയ്തു. ഇതില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. കോഴിക്കോട്ടുകാരനാണ് ഐ വി ശശി.

സൂപ്പര്‍ സംവിധായകന്‍

സൂപ്പര്‍ സംവിധായകന്‍

സംവിധായകന്‍ എന്ന് പറഞ്ഞാല്‍ പോര, സൂപ്പര്‍ സംവിധായകന്‍ എന്ന് തന്നെ വിളിക്കണം ഐ വി ശശിയെ. സോഷ്യല്‍ മീഡിയയിലെ അഭിപ്രായം കടമെടുത്താല്‍ മലയാളത്തിലെ ഒരേ ഒരു സൂപ്പര്‍ സംവിധായകനാണ് ഐ വി ശശി. അത്രയധികം മാസ് പടങ്ങളാണ് അദ്ദേഹം എടുത്തിട്ടുള്ളത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും

മമ്മൂട്ടിക്കും മോഹന്‍ലാലിനും

ഇപ്പോള്‍ ആരാധകര്‍ പരസ്പരം ചെളിവാരിയെറിയുന്ന, മെഗാ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ആദ്യത്തെ ബ്രേക്കുകള്‍ നല്‍കിയ സംവിധായകനാണ് ഐ വി ശശി. അന്‍പതിന് മേല്‍ വരും ഐ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍. എം ടിക്കും ടി ദാമോദരനും പത്മരാജനും എഴുതിയ കഥകള്‍ ഐ വി ശശി സിനിമയാക്കി.

ശശിക്ക് വേണ്ടി മത്സരം

ശശിക്ക് വേണ്ടി മത്സരം

എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുമായിരുന്നു ഐ വി ശശിയുടെ സുവര്‍ണകാലം. നേരം വെളുക്കുമ്പോള്‍ ഐ വി ശശിയെ കൊണ്ടുപോകാനായി നാല് പ്രൊഡക്ഷന്‍ കമ്പനികളുടെ കാറുകള്‍ കാത്ത് നില്‍ക്കുമായിരുന്നത്രെ. ഒരേസമയം നാല് മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് വേണ്ടി സിനിമ ചെയ്തിട്ടുണ്ട് ഐ വി ശശി.

ദേവാസുരത്തിന്റെ സംവിധായകന്‍

ദേവാസുരത്തിന്റെ സംവിധായകന്‍

മോഹന്‍ലാലിന്റെ ദേവാസുരം സംവിധാനം ചെയ്തത് ആരാണെന്ന് ഐ വി ശശിയെ തെറി വിളിക്കുന്ന ഫാന്‍സ് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍. 1993ലാണ് ഐ വി ശശി ദേവാസുരം എടുത്തത്. ദേവാസുരത്തെ വെല്ലുന്ന ഒരു മോഹന്‍ലാല്‍ മാസ് മൂവി ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

 ഹിറ്റുകളുടെ സംവിധായകന്‍

ഹിറ്റുകളുടെ സംവിധായകന്‍

ദേവാസുരം മാത്രമല്ല, അതിരാത്രം, മീന്‍, കരിമ്പന, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, നിലഗീരി, മിഥ്യ, അര്‍ഹത, 1921, അടിമകള്‍ ഉടമകള്‍, ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, ഇണ, ഈ നാട്, തൃഷ്ണ... ഐ വി ശശിയുടെ ഹിറ്റ് ചിത്രങ്ങള്‍ എണ്ണിപ്പറയാന്‍ സാധ്യമല്ല.

ഇനി വിഷയത്തിലേക്ക്

ഇനി വിഷയത്തിലേക്ക്

മൃഗയയെക്കുറിച്ച് എന്താണ് സത്യത്തില്‍ ഐ വി ശശി പറഞ്ഞത്. മൃഗയയില്‍ ഒരു പുലിയുണ്ട്. ആ പുലിക്ക് ഒരു ട്രെയ്‌നറും ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ചാകും ഐ വി ശശി പറഞ്ഞിട്ടുണ്ടാകുക. അല്ലാതെ ലാല്‍ ഇന്ന ചെയ്തത് മമ്മൂട്ടി പണ്ടേ ചെയ്തു എന്നതൊക്കെ ആരാധകരുടെ അതിവായനയാണ്.

മൃഗയയില്‍ ശരിക്കും പുലിയുണ്ടോ

മൃഗയയില്‍ ശരിക്കും പുലിയുണ്ടോ

മൃഗയയില്‍ ലോങ്ങ് ഷോട്ട് മാത്രമാണ് ശരിക്കും പുലി. അതേസമയം പുലിയുമായി നേരിട്ട് ഫൈറ്റിങ് വരുന്ന ഭാഗത്തൊക്കെ കൃത്രിമ പുലിയെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഇഷ്ടം പോലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്നുണ്ട്.

English summary
Why Mohanlal fans troll director IV Sasi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X