കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിക്കെന്താ ബിജെപിയെ പേടിയാണോ...

  • By Soorya Chandran
Google Oneindia Malayalam News

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ആദ്യമായിട്ടൊന്നും അല്ല. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് 20ല്‍ ഏറെ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. പിന്നെന്ത് പ്രത്യേകതയാണ് കണ്ണൂരില്‍ ആര്‍എസ്എസ്സുകാരന്‍ കൊല്ലപ്പെട്ടതിനുള്ളത്. ഉമ്മന്‍ ചാണ്ടിക്കെന്താ ബിജെപിയെ പേടിയാണോ.....

കണ്ണൂരില്‍ ആര്‍എസ്എസ് നേതൈവ് മനോജ് കല്ലൊപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിപിഎം അനുഭാവികള്‍ ചോദിക്കുന്ന സംശയമാണിത്. ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം മൂളുമ്പോള്‍ ഈ സംശയം വീണ്ടും കൂടും!!!

Oommen Chandy

'ആക്രമണത്തിന് ഇരയായ വ്യക്തിയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. അതാണ് കീഴ് വഴക്കം.' - മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞ ന്യായീകരണം ഇതാണ്. അതുകൊണ്ട് തന്നെ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയും ആര്‍എംപിക്കാരും മുഖ്യമന്ത്രിക്കെതിരെ വാളെടുക്കുമെന്ന് ഉറപ്പിക്കാം. കെകെ രമയുടെ ദിവസങ്ങള്‍ നീണ്ട നിരാഹര സമരത്തിനൊടുവിലാണ് അന്ന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം മൂളിയത്.

മനോജ് വധത്തില്‍ ആദ്യം അന്വേഷണ സംഘത്തലവനെതിരെയായിരുന്നു ബിജെപി നേതാക്കള്‍ രംഗത്ത് വന്നത്. അന്വേഷണ സംഘത്തലന്‍ സിപിഎം അനുഭാവിയാണ് എന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത് ടിരി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസഥരായിരുന്നു.

എന്നാല്‍ ഇതിനേയും അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. ഇതോടെ സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.

ഉമ്മന്‍ ചാണ്ടി പറഞ്ഞതാണ് ന്യായമെങ്കില്‍ നാട്ടിലെ പല കേസുകളും സിബിഐ അന്വേഷിക്കേണ്ടി വരും എന്നാണ് ഇടത് അനുഭാവികള്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടലും മുഖ്യമന്ത്രിയെ പേടിപ്പിക്കുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് കൊലപാതകക്കേസിലെ പ്രതികള്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അധിക നാളുകള്‍ ശേഷിക്കാത്ത ഈ സമയത്ത് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കും ഈ കൊലപാതകം എന്ന് ഉറപ്പാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിറെ ഇടപെടല്‍ കൂടി ഉണ്ടായാല്‍ സിപിഎമ്മിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.

English summary
Why Oommen Chandy acknowledged BJP's demand of CBI investigation in Manoj Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X