കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൗദിയിലെ വധശിക്ഷ ഗംഭീരം... ഇന്ത്യയിലെത്തിയാല്‍ അതിക്രൂരം'

Google Oneindia Malayalam News

വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. നിയമം നടത്തുന്ന കൊലപാതകമെന്നാണ് ചിലര്‍ വധശിക്ഷയെ വിശേഷിപ്പിയ്ക്കുന്നത്. കൊലപാതകം അത് ഒരു വ്യക്തി ചെയ്താലും നിയമം ചെയ്താലും അത് കൊലപാതകം തന്നെയെന്നാണ് ഇവരുടെ പക്ഷം.

എന്നാല്‍ വധശിക്ഷ പോലുള്ള ശിക്ഷാവിധികള്‍ വേണമെന്ന് ഘോരഘോരം വാദിച്ചിരുന്നവര്‍ പെട്ടെന്ന് നിലപാട് മാറ്റിയതാണ് ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. സൗദി അറേബ്യയിലെ വധശിക്ഷയെ കുറിച്ച് പുകഴ്ത്തിപ്പറഞ്ഞിരുന്ന പലരും ഇപ്പോള്‍ ഇന്ത്യയിലെ വധശിക്ഷയ്ക്ക് എതിരാണ്. അതും യാക്കൂബ് മേമന്റെ വധശിക്ഷ വന്നപ്പോള്‍... എന്തായിരിയ്ക്കും ഇതിന് കാരണം?

സൗദി പ്രകീര്‍ത്തനം

സൗദി പ്രകീര്‍ത്തനം

നമ്മുടെ നാട്ടിലെ നിയമങ്ങളൊന്നും അത്ര പോരെന്നാണ് ഇത്തരക്കാരുടെ നിലപാട്. കുറ്റങ്ങള്‍ക്ക് കഠിന ശിക്ഷ തന്നെ കൊടുക്കണം. ഉദാഹരണമായി എപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത് സൗദി അറേബ്യയെ.

വധശിക്ഷ

വധശിക്ഷ

ഗോവിന്ദച്ചാമിയുടേയും ദില്ലി കൂട്ട ബലാത്സംഗത്തിന്റേയും കാര്യത്തിലായിരുന്നു ഇത്തരക്കാര്‍ ഏറെ വികാര വിവശരായത്. പ്രതികളെ കൊന്ന് കളയണം എന്നായിരുന്നു ആവശ്യം.

ശരിയത്താണ് നിയമം

ശരിയത്താണ് നിയമം

സൗദി അറേബ്യയില്‍ ശരിയത്ത് ആണ്. നമ്മുടെ നാട്ടില്‍ അങ്ങനെയല്ല. ശരിയത്ത് പ്രകാരം വധശിക്ഷ ലഭിയ്ക്കുന്നപല കുറ്റങ്ങളും നമ്മുടെ നാട്ടില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് അര്‍ഹിയ്ക്കുന്നില്ല.

ജനാധിപത്യത്തില്‍

ജനാധിപത്യത്തില്‍

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. അവിടെ നിയമം അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കേണ്ടത്. എത് പ്രതിയ്ക്കും, അയാള്‍ ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ പോലും നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന രാജ്യമാണ് നമ്മുടേത്.

മേമനെ തൂക്കിക്കൊന്നപ്പോള്‍

മേമനെ തൂക്കിക്കൊന്നപ്പോള്‍

മുംബൈ സ്‌ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍ തൂക്കിക്കൊല്ലപ്പെട്ടപ്പോഴാണ് പണ്ട് സൗദിയിലെ വധശിക്ഷയെ അനുകൂലിച്ചവര്‍ ഇരവാദവുമായി രംഗത്ത് വരുന്നത്.

അഫ്‌സല്‍ ഗുരു

അഫ്‌സല്‍ ഗുരു

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോഴും ഇത്തരക്കാര്‍ ഇതേ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

വധശിക്ഷയാണോ പ്രശ്‌നം

വധശിക്ഷയാണോ പ്രശ്‌നം

ഇത്തരക്കാരുടെ പ്രശ്‌നം വധശിക്ഷയല്ല. ശിക്ഷിയ്ക്കപ്പെടുന്നവരുടെ മതം മാത്രമാണെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം

വധശിക്ഷ വേണോ

വധശിക്ഷ വേണോ

ലോകം മുഴുവന്‍ വധശിക്ഷയ്‌ക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിനിടെയാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എന്നാല്‍ അതിന് മതത്തിന്‍ പരിവേഷം നല്‍കുന്നത് തീര്‍ത്തും അപകടകരം ആണ്.

മേമനെ ഏറ്റെടുക്കുന്നവര്‍

മേമനെ ഏറ്റെടുക്കുന്നവര്‍

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നവരെല്ലാം തന്നെ മേല്‍പറഞ്ഞ രീതിയിലുള്ളവരാണെന്ന് ഇപ്പറഞ്ഞതിനൊന്നും അര്‍ത്ഥമില്ല. വധശിക്ഷയെ എിര്‍ക്കുമ്പോള്‍ തന്നെ മുംബൈ സ്‌ഫോടന കേസില്‍ മേമന്റെ പങ്ക് അംഗീകരിയ്ക്കുന്നരാണ് അവര്‍.

English summary
Why some people criticise Yakub Memon's execution?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X