കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ഒഴിവാക്കേണ്ട, 150 വര്‍ഷം ജീവിക്കാന്‍ വഴിയുണ്ട്, കാണൂ...

  • By Kishore
Google Oneindia Malayalam News

ജീവിതത്തില്‍ നിന്ന് സെക്‌സ് ഒഴിവാക്കിയാല്‍ 150 വയസ്സ് വരെ ജീവിക്കാം എന്നാണ് ബയോജെറന്റോളജി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഡയറക്ടറായ അലക്‌സ് സവറോങ്കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കില്‍പ്പിന്നെ ഇത്രയും കാലം ജീവിച്ചിട്ടെന്തിനാ എന്ന് ചില വിരുതര്‍ ബ്രിട്ടനില്‍ നിന്നുളള ഈ പ്രൊഫസറോട് ചോദിക്കുകയും ചെയ്തു.

ജീവിതത്തില്‍ നിന്നും സെക്‌സ് ഒഴിവാക്കിയാലും ദീര്‍ഘകാലം ജീവിക്കാം എന്നാണ് മറ്റ് ചില പഠനങ്ങള്‍ പറയുന്നത്. ഭക്ഷണശീലം കുറച്ചൊന്ന് മാറ്റിപ്പിടിച്ചാല്‍ മതി. എന്ന് കരുതി ഇഷ്ടസാധനങ്ങള്‍ കഴിക്കാതിരിക്കുകയൊന്നും വേണ്ട. ദിവസം ഓരോ ഗ്ലാസ് ഒലിവെണ്ണ കുടിച്ചാല്‍ മതി. ഒലിവെണ്ണയും ദീര്‍ഘായുസ്സും തമ്മില്‍ എന്താണ് ബന്ധമെന്നാണോ... കാണൂ....

ഒലിവ് ഓയില്‍ കുടിച്ചാല്‍

ഒലിവ് ഓയില്‍ കുടിച്ചാല്‍

ഒലിവെണ്ണ കുടിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നും കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് ഒരു പഠനം പറയുന്നത്.

പക്ഷേ എളുപ്പമല്ല

പക്ഷേ എളുപ്പമല്ല

ലണ്ടനിലെ കിംഗ്‌സ് കോളജിലെ പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ കേട്ടയുടന്‍ ഇത് പരീക്ഷിച്ച് നോക്കി. സംഗതി നടപ്പുള്ള കാര്യമല്ല എന്നാണ് ടിം പറയുന്നത്

പ്രാതലിന് വെളിച്ചെണ്ണ

പ്രാതലിന് വെളിച്ചെണ്ണ

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഓരോ ഗ്ലാസ് വെളിച്ചെണ്ണ കുടിച്ചാണ് പ്രോഫ. സ്‌പെക്ടര്‍ ഈ പരീക്ഷണം നടത്തിയത്. ഒരാഴ്ച ഒലിവെണ്ണ കുടിച്ചപ്പോഴേക്കും തന്റെ സ്ഥിതി ദയനീയമായി എന്നാണ് അദ്ദേഹം പറയുന്നത്.

സ്തനാര്‍ബുദത്തെ ചെറുക്കുമോ

സ്തനാര്‍ബുദത്തെ ചെറുക്കുമോ

ഒലിവെണ്ണയ്ക്ക് സ്തനാര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുണ്ട് എന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഓരോ രാജ്യത്തും ഒലിവെണ്ണയുടെ ഉപയോഗത്തിന്റെ അളവ് ഓരോന്നാണ്

13 ലിറ്റര്‍ ഒലിവെണ്ണയോ...

13 ലിറ്റര്‍ ഒലിവെണ്ണയോ...

ബ്രിട്ടനിലും യുഎസിലും ഒരാള്‍ ഒരു വര്‍ഷം ശരാശരി 1 ലിറ്റര്‍ ഒലിവെണ്ണ കുടിക്കുമത്രേ. എന്നാല്‍ ഗ്രീസിലും ഇറ്റലിയിലും ഇത് ശരാശരി 13 ലിറ്ററാണ്.

ഊറ്റിയെടുക്കുമോ

ഊറ്റിയെടുക്കുമോ

സെക്‌സ ചെയ്യുമ്പോള്‍ മനുഷ്യന്റെ ഊര്‍ജം ഊറ്റിയെടുക്കപ്പെടും എന്നാണ് അലക്‌സ് സവറോങ്കോവ് പറയുന്നത്. ഇതില്‍ വല്ല കാര്യവും ഉണ്ടോ...

സെക്‌സ് ഉപേക്ഷിക്കുന്നതാണോ എളുപ്പം

സെക്‌സ് ഉപേക്ഷിക്കുന്നതാണോ എളുപ്പം

ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒലിവെണ്ണ കുടിക്കുന്നതാണോ സെക്‌സ് ഉപേക്ഷിക്കുന്നതാണോ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ തിരഞ്ഞെടുക്കുക

English summary
Would you drink a glass of olive oil every day for a longer life? Expert says no, here is why.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X