കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാ ഡിഎംകെ ലയനം പ്രഖ്യാപിച്ചു!!! പാർട്ടിയിൽ നിന്ന് ശശികല ഔട്ട് ഒപിഎസ് ഇൻ!!!

ജയളിതയുടെ മരണശേഷമുണ്ടായ അധികാരത്തര്‍ക്കങ്ങളാണ് പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: അനിശ്ചിതങ്ങൾക്കെടുവിൽ ഒപിഎസ് -ഇപിഎസ് വിഭാഗങ്ങൾ കൈകോർക്കുന്നു. വികെ ശശികലയെ പാർട്ടിയിൽ നിന്ന് ഒഴിവാക്കി ഒപിഎസ് വിഭാഗവുമായി ലയിക്കാൻ പളനി സ്വാമി വിഭാഗം ധാരണയായി. മഖ്യമന്ത്രി പളനിസാമിയും മുൻ മുഖ്യമന്ത്രി പനീർശെൽവവും പാർട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. നേതാക്കൾ ഒന്നിച്ച് ജയാ സമാധിയിലെത്തി ലയനം പ്രഖ്യാപിക്കും.

ഇതു ഞങ്ങളുടെ രാജ്യമല്ല... തിരിച്ചു പോകും!! പുറത്താക്കരുതെന്ന് അപേക്ഷിച്ച് റോഹിംഗ്യകൾ!!ഇതു ഞങ്ങളുടെ രാജ്യമല്ല... തിരിച്ചു പോകും!! പുറത്താക്കരുതെന്ന് അപേക്ഷിച്ച് റോഹിംഗ്യകൾ!!

ops-eps

തങ്ങളുടെ ആവശ്യങ്ങളെല്ലാം ഇപിഎസ് വിഭാഗം അംഗീകരിച്ചുവെന്ന് എംഎൽഎ എസ്. സെമ്മല്ലെ പറഞ്ഞു. പനീർസെൽവം, കെ.പാണ്ഡ്യരാജൻ, എ.സെമ്മലൈ എന്നിവർ ഇന്നുതന്നെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന. ഗവർണർ വിദ്യാസാഗർ റാവു അടിയന്തിരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്.ഒരുഘട്ടത്തിൽ പാളിയ ലയനചർച്ച പിന്നീട് നാടകീയ നീക്കങ്ങളുമായി വീണ്ടും സജീവമാകുകയായിരുന്നു. രണ്ടുവിഭാഗങ്ങളും തമ്മിൽ ലയിക്കണമെങ്കിൽ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീർശെൽവത്തിന്റെ പ്രധാന ആവശ്യം.നാടകീയ നീക്കങ്ങൾക്കൊടുവിൽ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു.

നാടകീയ മുഹുർത്തങ്ങൾ

നാടകീയ മുഹുർത്തങ്ങൾ

ഒരുഘട്ടത്തിൽ പാളിയ ലയനചർച്ച പിന്നീട് നാടകീയ നീക്കങ്ങളുമായി വീണ്ടും സജീവമാകുകയായിരുന്നു. രണ്ടുവിഭാഗങ്ങളും തമ്മിൽ ലയിക്കണമെങ്കിൽ ശശികലയ്ക്കും ദിനകരനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു പനീർസെൽവത്തിന്റെ പ്രധാന ആവശ്യം. നാടകീയ നീക്കങ്ങൾക്കൊടുവിൽ പളനിസാമി പക്ഷം ഇത് അംഗീകരിക്കുകയായിരുന്നു.

ശശികല പാർട്ടിക്ക് പുറത്ത്

ശശികല പാർട്ടിക്ക് പുറത്ത്

ഒപിഎസ് പാർട്ടിയിലേക്ക് കടന്നു വരുന്നതോടു കൂടി .ശശികല പാർട്ടിയിൽ നിന്ന് പുറത്തു പോകുമെന്നാണ് സൂചന. ശശികലയെ പുറത്താക്കിയ പ്രമേയത്തില്‍ ഒപ്പുവയ്ക്കണമെന്ന് ഒപിഎസിന്‍റെ ആവശ്യവും ഇതോടെ അംഗീകരിച്ചെന്നാണ് സൂചന.

ഗവർണർ തമിഴ്നാട്ടിൽ

ഗവർണർ തമിഴ്നാട്ടിൽ

പനീർശെൽവത്തിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർ വിദ്യാസാഗർ റാവു അടിയന്തിരമായി മുംബൈയിൽ നിന്നു ചെന്നൈയിലെത്തിയിട്ടുണ്ട്. ഒപിഎസിനെ കൂടാതെ കെ.പാണ്ഡ്യരാജൻ, എ.സെമ്മലൈ എന്നിവർ ഇന്നുതന്നെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചനയുണ്ട്.

ദിനകരന് എംഎൽഎമാരുടെ പിന്തുണ

ദിനകരന് എംഎൽഎമാരുടെ പിന്തുണ

ടിടിവി ദിനകരൻ വിളിച്ചു ചേർത്ത യോഗത്തിൽ 19 എംഎൽഎമാർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ശശികലയ്ക്കും ബന്ധുക്കൾക്കുമെതിരെ കടുത്ത നടപടിയെടുക്കുന്നതു ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് പളനിസാമി വിഭാഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു

ഒപിഎസ് യോഗം

ഒപിഎസ് യോഗം

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നപ്പോൾ ഒപിഎസ് വിഭാഗം ഗ്രീന്‍വെയ്‌സ് റോഡിലെ തന്റെ വീട്ടില്‍ നേതാക്കളുടെ യോഗം വിളിച്ചുചേത്തത്. ഈ യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്.

അണ്ണാ ഡിഎംകെയിൽ പിളർപ്പ്

അണ്ണാ ഡിഎംകെയിൽ പിളർപ്പ്

ജയലളിതയുടെ മരണശേഷമുണ്ടായ അധികാര തർക്കളാണ് അണ്ണാഡിഎംകെ യുടെ പിളർപ്പിന് കരണമായത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചതിനു ശേഷം ഫെബ്രുവരിയിലാണ് പനീർശെൽവം അവസാനമായി അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്ത് എത്തിയത്.

English summary
Edappadi K Palaniswami has reached the party head-quarters where the two rival factions of AIADMK led by EPS and O Panneerselvam are scheduled to have a meeting with senior ministers and office-bearers today. A decision is likely to be taken on the “formal expulsion” of V K Sasikala and her family members, a key demand by the OPS camp that still remains unmet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X