കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കനത്ത മഴയിലും ഇടിമിന്നലിലും 25 മരണം

  • By Siniya
Google Oneindia Malayalam News

മഹാരാഷ്ട്ര: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 25 പേര്‍ മരിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പെയ്ത മഴയിലും കാറ്റിലുമാണ് വ്യാപക നാശം വിതച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്യുന്ന മഴയില്‍ വെള്ളം പൊക്കത്തിനും സാധ്യതയുണ്ട്. മഴ കനത്തതിനെ തുടര്‍ന്ന് എല്ലാ ജില്ലാ അധികൃതര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാറാത്വവാഡ ജില്ലയില്‍ മാത്രം ഇടിമിന്നലില്‍ 13 പേര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ കൂടുതലും കര്‍ഷകരാണ്. അമരാവതി ജില്ലയില്‍ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് വര്‍ദ്ധിച്ചിട്ടുണ്ട്.142 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ മാത്രം ലഭിച്ചത്.

lightining

മണ്‍സൂണില്‍ 40 ശതമാനം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.ഹര്‍ണായി ജില്ലയില്‍ 65 മില്ലിമീറ്റര്‍,മഹബലേശ്വര്‍ 85 മില്ലി മീറ്റര്‍,രക്തനഗിരി 50,കൊളാബ 48, അലിബാഗില്‍ 62 മില്ലി മീറ്റര്‍ എന്നിങ്ങനെയും മഴ രേഖപ്പെടുത്തി. കഴിഞ്ഞ മണ്‍സൂണില്‍ 40ശതമാനം മഴയാണ് സംസഥാനത്ത രേഖപ്പെടുത്തിയത്.

എന്നാല്‍ ഈ അടുത്തായി കടുത്ത വരള്‍ച്ചയാണ് മഹാരാഷ്ട്ര നേരിട്ടു കൊണ്ടിരുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. അടുത്ത വര്‍ഷം കുടിവെള്ള പ്രതി സന്ധി ഇല്ലാതാക്കാന്‍ നിലവിലുള്ള വിഭവങ്ങള്‍ ഉപയോഗിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X