കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന്‍റെ ആത്മഹത്യ!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠി! പോലീസ് സംരക്ഷിക്കുന്നത് ആരെ?

ജിഷ്ണുവിന്റെ മരണത്തിന് രണ്ട് ദിവസത്തിനു ശേഷം ഇവിടെ എത്തിയവരോട് സഹപാഠി സംസാരിക്കുന്ന ഓഡിയോ പുറത്തു വന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ചുവരിലും ജിഷ്ണുവിന്റെ വായിലും രക്തം ഉണ്ടായിരുന്നതായി ജിഷ്ണുവിന്റെ സഹപാഠിയുടെ വെളിപ്പെടുത്തല്‍.

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, കുടുക്കിയത് മാനേജ്‌മെന്റും അധ്യാപകനും ! പ്രതികാരം എന്തിനെന്നറിയണോ?ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, കുടുക്കിയത് മാനേജ്‌മെന്റും അധ്യാപകനും ! പ്രതികാരം എന്തിനെന്നറിയണോ?

ജിഷ്ണുവിന്റെ മരണത്തിന് രണ്ട് ദിവസത്തിനു ശേഷം ഇവിടെ എത്തിയവരോട് സഹപാഠി സംസാരിക്കുന്ന ഓഡിയോ പുറത്തു വന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടില്ല.

 ചുവരിലും രക്തം

ചുവരിലും രക്തം

ജിഷ്ണുവിന്റെ സഹപാടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജിഷ്ണുവിന്റെ വായിലും മരിച്ചു കിടന്നിരുന്ന ശുചി മുറിയിലെ ചുവരിലും രക്തക്കറ കണ്ടെന്ന് സഹപാഠി പറയുന്ന ശബ്ദ രേഖയാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പുറത്തു വിട്ടത്.

 വെളിപ്പെടുത്തല്‍ തള്ളി പോലീസ്

വെളിപ്പെടുത്തല്‍ തള്ളി പോലീസ്

അതേസമയം ഇക്കാര്യങ്ങളൊന്നു തന്നെ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇല്ല. കൂടാതെ സഹപാഠിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പോലീസ് രംഗത്തെത്തി. പഴയന്നൂര്‍ പോലീസാണ് ഇക്കാര്യം നിഷേധിച്ചത്. എന്നാല്‍ നിലപാടിലുറച്ച് നില്‍ക്കുകയാണ് ജിഷ്ണുവിന്റെ സഹപാഠി.

 പരിശോധനയ്ക്ക് അയച്ചു

പരിശോധനയ്ക്ക് അയച്ചു

നേരത്തെ കോളേജില്‍ നടത്തിയ ഫോരന്‍സിക് പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി. തരയിലും ചുവരിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇത് ജിഷ്ണുവിന്റെ രക്തമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 പരിശോധന നടത്തി

പരിശോധന നടത്തി

ഇതിനിടെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു. കോളേജിലെ കമ്പ്യൂട്ടറില്‍ നിന്ന് പിടിച്ചെടുത്ത ഹര്‍ഡ് ഡിസ്‌ക് പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 ആരോപണവുമായി കുടുംബം

ആരോപണവുമായി കുടുംബം

ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാട് നേരത്തെ കണ്ടെത്തിയിരുന്നു. ഈ പാടുകള്‍ ജിഷ്ണുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണത്തിന് ബലം നല്‍കുന്നതായിരുന്നു.

 പിന്നില്‍ അധ്യാപകനും മാനേജ്‌മെന്റും

പിന്നില്‍ അധ്യാപകനും മാനേജ്‌മെന്റും

ജിഷ്ണുവിനെ അധ്യാപകനും മാനേജ്‌മെന്റും ചേര്‍ന്ന് കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഷ്ണു കോപ്പിയടിച്ചില്ലെന്നും റിപ്പോര്‍ട്ട്. മാനേജ്‌മെന്റിനെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

സംഭവത്തില്‍ ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്ിരിക്കുന്നത്.

English summary
blood in jishnu's mouth and wall of toilet, says friend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X