കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായരൊക്കെ എന്ത്! അതുക്കും മേലെ ഷെറിന്‍!! തൊട്ടാല്‍ ഉന്നതര്‍ക്ക് പൊള്ളും!

നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഷെറിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചതാണ് സംശയത്തിന് കാരണമായിരിക്കുന്നത്.ഒന്നര വര്‍ഷം മുമ്പാണ് അട്ടക്കുളങ്ങരയില്‍ നിന്ന് ഷെറിന്‍ വിയ്യൂരിലെത്തിയത്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ഉന്നത ബന്ധങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ജയില്‍ മാറ്റത്തിന് പല തടവുകാരും അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോള്‍ ഷെറിന്‍ അപേക്ഷ നല്‍കിയ ഉടന്‍ തീരുമാനം ഉണ്ടായത് ഉന്നത ഇടപെടലുകളെ തുടര്‍ന്നാണെന്നാണ് ആരോപണം.

നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഷെറിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് അട്ടക്കുളങ്ങരയില്‍ നിന്ന് ഷെറിന്‍ വിയ്യൂരിലെത്തിയത്. ഇവിടെ ജയില്‍ ജീവനക്കാരോടും സഹ തടവുകാരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയിരിക്കുന്നത്.

2009 നവംബറിലാണ് ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവിനെ കൊ ല്ലപ്പെട്ട നിലയില്‍ കാണുന്നത്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

 ആരോപണത്തിനിടെ

ആരോപണത്തിനിടെ

കൊലക്കേസ് പ്രതിയായ ഷെറിന് ജയിലില്‍ സുഖസൗകര്യങ്ങള്‍ക്ക് ഉന്നത സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണത്തിനിടെയാണ് വീണ്ടും ജയില്‍ മാറ്റം ലഭിച്ചിരിക്കുന്നത്. ഇതിനു പിന്നിലും ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് ആരോപണം.

 മോശം പെരുമാറ്റം

മോശം പെരുമാറ്റം

ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്നും പരോളിലിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്നുമായിരുന്നു ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിന്‍ ജീവനക്കാരുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.

 ചട്ടം പാലിക്കുന്നില്ല

ചട്ടം പാലിക്കുന്നില്ല

സന്ദര്‍ശകരുമായി സംസാരിക്കാന്‍ ഷെറിന്‍ അധിക സമയം എടുക്കാറുണ്ടെന്നാണ് ആരോപണം. കൂടാതെ ജയില്‍ ചട്ടങ്ങള്‍ പാലിക്കാറില്ലെന്നും ആരോപണണുണ്ട്. മാത്രമല്ല ഷെറിന് അടുക്കള ജോലി നല്‍കിയപ്പോള്‍ ഉന്നതര്‍ ഇടപെട്ട് ഒഴിവാക്കിയെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

 ഷെറിന്റെ ആവശ്യം

ഷെറിന്റെ ആവശ്യം

ജയിലില്‍ നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്നനവരെ കണ്ണൂര്‍ ജയിലിലേക്കാണ് സാധാരണ അയക്കാറുള്ളതെന്നും എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചിരിക്കുന്നതെന്നും പറയുന്നു. ഷെറിന്റെ ആവശ്യം പരിഗണിച്ചാണ് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയിരിക്കുന്നതെന്നും ആരോപണം ഉണ്ട്.

അനുകൂല റിപ്പോര്‍ട്ട്

അനുകൂല റിപ്പോര്‍ട്ട്

ഷെറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്ത് എത്തിയതോടെ ശരവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങിയതെന്നാണ് പറയുന്നത്. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നാണ് ആരോപണം. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ തന്നെ ഷെറിന്‍ തലസ്ഥാനത്ത് എത്തിയെന്നുമാണ് വിവരങ്ങള്‍.

 നിരവധി തടവുകാര്‍

നിരവധി തടവുകാര്‍

ഷെറിന് അടിക്കടി അടിയന്തര പരോള്‍ കിട്ടുന്നതിനു പിന്നിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന് ഇന്റലിജന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. പല തടവുകാരും അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ തീരുമാനം വേഗത്തിലായത്.

 ഉന്നത ബന്ധം

ഉന്നത ബന്ധം

ഷെറിനെതിരെ നടപടി എടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ജയില്‍ ജീവനക്കാര്‍ പറയുന്നു. ഉന്നത ബന്ധങ്ങളുടെ ബലത്തിലാണ് ഷെറിന്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതെന്നാണ് പറയുന്നത്.

English summary
karanavar murder case accused sherin jail change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X