കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുനദിയിലെ പാകിസ്താനു വേണ്ടിയുള്ള അണക്കെട്ട്:ചൈന കൈമലര്‍ത്തുന്നു..ഒന്നും അറിഞ്ഞിട്ടില്ല!!

ചൈന മൗനം വെടിഞ്ഞു

  • By Anoopa
Google Oneindia Malayalam News

ബീജിങ്: ഒടുവില്‍ ചൈന മൗനം വെടിഞ്ഞു.ഇന്ത്യയെ പ്രകോപിപ്പിച്ച് കശ്മീരിലെ പാക് അധീന മേഖലയില്‍ പാകിസ്താന് അണക്കെട്ടു പണിയാന്‍ ചൈന സഹായം നല്‍കുന്നുവെന്ന വാര്‍ത്തയോട് ചൈനയുടെ പ്രതികരണം. സിന്ധുനദിയില്‍ അണക്കെട്ടു പണിയാന്‍ പാകിസ്താന് സഹായം നല്‍കുന്നതിനെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

-china-pakistan

അണക്കെട്ട് നിര്‍മാണത്തിന് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. പാക് അധീനതയിലുള്ള ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആണ് സിന്ധുനദിക്ക് കുറുകെ പാകിസ്താന്‍ അണക്കെട്ട് പണിയാന്‍ ഒരുങ്ങുന്നത്. ദിയമെര്‍-ഭാഷ ഡാം പദ്ധതി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ലോക ബാങ്കും എഡിബിയും അണക്കെട്ടു പണിയുന്നതിന് പാകിസ്ഥാന് വായ്പ നിഷേധിച്ചിരുന്നു.

അണക്കെട്ടു പണിയാന്‍ പാകിസ്താന് ചൈന സഹായം നല്‍കുമെന്ന് പാകിസ്താന്റെ ഔദ്യോഗിക റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അണക്കെട്ട് നിര്‍മാണത്തിനായി പാകിസ്താന്‍ ആദ്യം സമീപിച്ചത് ലോക ബാങ്കിനെയായിരുന്നു. ലോകബാങ്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് എഡിബിയെ സമീപിച്ചത്. എന്നാല്‍ എഡിബിയും വായ്പ നിഷേധിക്കുകയായിരുന്നു.

English summary
China denies the news that they are funding Pakistan's mega dam in Pak-occupied Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X