കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിമര്‍ശനം: ഗോപാലകൃഷ്ണന്‍ മാഷ് പറയുന്നത്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ തൃത്താല സ്വദേശിയായ ടിജി ഗോപാലകൃഷ്ണന്‍ എന്ന റിട്ടയേഡ് അധ്യാപകനെതിരെ പട്ടാമ്പി പോലീസ് കേസെടുത്തിരിക്കുകയാണ്. ബാലു പട്ടാമ്പി എന്ന ബാലസുബ്രഹ്മണ്യനാണ് പരാതി നല്‍കിയിരിക്കുന്നത്.

റീന ഫിലിപ് എന്നയാളുടെ ഒരു പോസ്റ്റിന് താഴെ ഗോപാലകൃഷ്ണന്‍ മാഷ് എഴുതിയ കമന്റ് ആണ് വിവാദമായത്. മോദിയും ഉദ്ധവും നായക്കാട്ടത്തിന്റെ കടയും തലയും ആണ് എന്നായിരുന്നു അത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്നാണ് ബാലു പട്ടാമ്പിയുടെ പരാതി.

gopalakrishana

ഇതില്‍ ഗോപാലകൃഷ്ണന്‍ മാഷ്‌ക്ക് പറയാനുള്ളത് എന്താണ്

നായക്കാട്ടത്തിന്റെ കടയും തലയും എന്നത് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നതിന് സമാനമായ ഒരു നാടന്‍ പ്രയോഗമാണ്. അല്ലാതെ നരേന്ദ്ര മോദിയെ നായക്കാട്ടത്തോട് ഉപമിച്ചതല്ലെന്ന് അദ്ദഹം വ്യക്തമാക്കുന്നു. ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും അദ്ദേഹം പറഞ്ഞിരുന്നു.

modi-2

മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്. അതില്‍ ഇപ്പോള്‍ വിവാദമുണ്ടാക്കിയവര്‍ രാജ്യസ്‌നേഹത്തിന്റെ പേരില്ല ഇതെല്ലാം ചെയ്യുന്നത്. വ്യക്തി വിദ്വേഷത്തിന്റെ പേരിലാണ്.

കേസ് കൊടുക്കുക എന്നത് ഒരു വിഭാഗത്തിന് മാത്രം ചെയ്യാവുന്ന കാര്യമല്ല. തനിക്കെതിരെ പരാതി കൊടുത്ത വ്യക്തി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഒരു പാര്‍ട്ടി വിചാരണയുടെ രീതിയിലുള്ളതായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍മാസ്റ്റര്‍ പറയുന്നു.

'ഇയാളെ എന്ത് ചെയ്യണം' എന്ന ചോദിച്ചുകൊണ്ടായിരുന്നു പരാതിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിന് താഴെ ജീവന് ഭീഷണി ഉയര്‍ത്തുന്ന നിരവധി കമന്റുകളാണ് പലരും എഴുതിപ്പിടിപ്പിച്ചിരുന്നത്. അത് വെറുതേ തള്ളിക്കളയാവുന്നതല്ല. തന്നെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിനെ കുറിച്ചായിരുന്നു ആ പോസ്റ്റിന് താഴെ നടന്ന ചര്‍ച്ചയെന്നും ഗോപാലകൃഷ്ണ്‍ മാസ്റ്റര്‍ പറയുന്നു.

താന്‍ എഴുതിയ ഒരു അഭിപ്രായത്തിന്റെ പേരില്‍ തന്റെ കുടുംബാംഗങ്ങളെ പോലും അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്ന് മാഷ് പറയുന്നു. ബാലു പട്ടാമ്പിയുടെ പോസ്റ്റില്‍ ഗോപാലകൃഷ്ണന്‍ മാഷും ഭാര്യയും പേരക്കുട്ടികളും കൂടി നില്‍ക്കുന്ന ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ അനുവാദം കൂടാതെയാണ് സ്വകാര്യ ചിത്രം ഉപയോഗിച്ചത്. അത് നിയമ നിയമ വിരുദ്ധമാണ്.

ഗോപാലകൃഷ്ണന്‍ മാഷും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. തൃത്താല സ്റ്റേഷനിലും പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ആണ് പരാതി നല്‍കിയിട്ടുളളത്. വധഭീഷണിക്കും വ്യക്തിപരമായി അധിക്ഷേപിച്ചതിനും സ്വകാര്യ ചിത്രം അനുവാദം കൂടാതെ ഉപോഗിച്ചതിനും ആണ് പരാതി നല്‍കിയിട്ടുള്ളത്.

gopalakrishanan

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സെയ്താലിയുപടെ സഹപാഠിയാണ് ടിജി ഗോപാലകൃഷ്ണന്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിറകില്‍ അന്നത്തെ ചിലരുടെ വ്യക്തിവിരോധങ്ങളാകാമെന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

തൃത്താലപ്പെരുമ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ഗോപാലകൃഷ്ണന്‍ മാഷുടെ നേതൃത്തില്‍ ഉണ്ട്. തൃത്താലയുടെ കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ. ഗ്രൂപ്പ് വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

English summary
TG Gopalakrishnan reacts to the controversy about his Facebook Comment. Police registered case against him after a BJP activist's complain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X