ഗണേശനും യാമിനിയും ഒന്നിച്ചു

  • Published:

തിരുവനന്തപുരം : എല്ലാം പറഞ്ഞുതീര്‍ത്ത് ഗണേശനും യാമിനിയും ഒന്നിച്ചു. ഇനി പിണക്കങ്ങളില്ല; പരാതികളും. താര മന്ത്രിയുടെ കുടുംബകഥയ്ക്ക് കോടതി ഒടുവില്‍ ശുഭാന്ത്യമൊരുക്കി. സാക്ഷ്യം വഹിക്കാന്‍ കോരിച്ചൊരിയുന്ന മഴയത്തും സുഹൃത്തുക്കളുള്‍പ്പെടെ ഒട്ടേറെ പേര്‍.

മൂന്നു വര്‍ഷത്തെ വേര്‍പിരിയലിനു ശേഷമാണ് ഇവര്‍ നവംബര്‍ 16 വെള്ളിയാഴ്ച കോടതിമുറിയിലൊന്നിച്ചത്. പരസ്പരം നല്‍കിയ എല്ലാ പരാതികളും ഇരുവരും പിന്‍വലിച്ചു. ഇനി നല്ലൊരു മുഹൂര്‍ത്തം നോക്കി ഒരുമിച്ചു താമസം തുടങ്ങും.

എല്ലാം മംഗളമായി ഭവിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം.ഗണേശന്‍ പ്രതികരിച്ചു. തനിക്ക് മനപ്രയാസമുണ്ടാക്കിയ കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നുറപ്പു കിട്ടിയുട്ടുണ്ട്. മകന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചത്, യാമിനി പറഞ്ഞു.

ഇനി പ്രശ്നങ്ങളുണ്ടാകാതെ മുന്നോട്ടു പോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇരുവരെയും സ്വന്തം ചേമ്പറില്‍ വിളിച്ച് ഒരു മണിക്കൂറോളം ജഡ്ജി രാജേന്ദ്രന്‍ നായര്‍ സംസാരിച്ചു. ഒരുമിച്ചാണ് ചേമ്പറില്‍ നിന്നും ഇരുവരും പുറത്തേയ്ക്കു വന്നത്. കോടതിയില്‍ നിന്ന് ഗണേശന്റെ ജീപ്പില്‍ ഇരുവരും യാമിനിയുടെ വീട്ടിലേയ്ക്ക് പോയി.

Please Wait while comments are loading...