വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനെതിരെയുളളത് തറവേല

By Super

ലണ്ടന്‍ സച്ചിനെതിരെയുളള ഇംഗ്ലണ്ടിന്റെ പക വീട്ടല്‍ നാലാംതരമെന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍. നെഗറ്റീവ് ബൗളിങ്ങിലൂടെ രണ്ടു ദിവസമായി സച്ചിന്റെ ക്ഷമ പരീക്ഷിക്കുയായിരുന്നു ഇംഗ്ലണ്ടുകാര്‍, പ്രത്യേകിച്ച് സ്പിന്നര്‍ ക്രിസ് ഗെയില്‍. എഴുപതുകളില്‍ ബ്രാഡ്മാനെ പേടിച്ച് അന്നത്തെ ഇംഗ്ലണ്ട് ടീം ബോഡി ലൈന്‍ ആവിഷ്കരിച്ചതിനു സമാനമാണ് ഇപ്പോഴത്തെ കോപ്രായമെന്ന് ഗാര്‍ഡിയന്‍ പത്രം എഴുതി.

പന്തു കൈകൊണ്ടു തടുത്തതിന് മൈക്കേല്‍ വോഗനെ പുറത്താക്കാന്‍ അപ്പീലു ചെയ്തതിന്റെ പ്രതികാരമായാണത്രേ ഈ തറവേല. ഈ വാദത്തെയും പത്രം കണക്കിനു കളിയാക്കുന്നു. സ്കൂള്‍ മത്സരങ്ങളില്‍പോലും പൊറുക്കപ്പെടാത്ത തെറ്റ് അന്താരാഷ്ട്ര മത്സരത്തില്‍ എങ്ങനെ അനുവദിക്കപ്പെടുമെന്നാണ് ചോദ്യം. തരംതാണ പ്രതികാര പ്രകടനങ്ങള്‍ ഇംഗ്ലണ്ടിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

സവിശേഷമായ സിദ്ധികളുളള കളിക്കാരനാണ് സച്ചിന്‍. കളിക്കാരുടെയും ക്യാപ്റ്റന്‍മാരുടെയും ബഹുമാനം പിടിച്ചു വാങ്ങിയ സച്ചിനെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നേരിടാന്‍ പത്രം നാസര്‍ ഹുസൈനെയും കൂട്ടരെയും ഓര്‍മ്മിപ്പിക്കുന്നു.

Story first published: Tuesday, February 5, 2013, 17:19 [IST]
Other articles published on Feb 5, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X