വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ ദ്രാവിഡ് കളിക്കില്ല

By Staff

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിനമത്സരങ്ങളില്‍ പരിക്കുമൂലം രാഹുല്‍ ദ്രാവിഡ് കളിക്കില്ല. ചലഞ്ചര്‍ പരമ്പരയിലും ദ്രാവിഡ് ഉണ്ടാകില്ല. ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചുഏകദിനങ്ങളാണ് കളിക്കുക.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടയിലാണ് ദ്രാവിഡിന് തോളെല്ലിന് പരിക്കേറ്റത്. ദ്രാവിഡ് ചികിത്സയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ പോകുകയാണ്. 2002 മാര്‍ച്ചില്‍ സിംബാബ്വേയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ദ്രാവിഡ് ടീമില്‍ മടങ്ങിയെത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്സിക്യൂട്ടിവ് സെക്രട്ടറി ഷദ് ദിവാകര്‍ ഡിസംബര്‍ 27 വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ജനവരി 22 മുതല്‍ ഫിബ്രവരി മൂന്നുവരെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകള്‍. കൊല്‍ക്കൊത്ത,ചെന്നൈ, കാണ്‍പൂര്‍, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ വച്ചാണ് ഏകദിനമത്സരങ്ങള്‍ നടക്കുക. ജനവരി 10 മുതല്‍ 13 വരെയുള്ള ചലഞ്ചര്‍ പരമ്പര ബാംഗ്ലൂരില്‍ നടക്കും. ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ജനവരി 13ന് പ്രഖ്യാപിക്കും.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X