ധന്യാനുഭവത്തിന്റെ അറഫ സംഗമം

 
Share this on your social network:
   Facebook Twitter Google+ Comments Mail

അറഫ: ഹജ് തീര്‍ഥാടനത്തിലെ സവിശേഷ ദിവസത്തില്‍ അറഫയിലെത്തിയ ഇരുപത് ലക്ഷത്തില്‍ പരംവരുന്ന ഹാജിമാര്‍ അറഫയെ മനുഷ്യക്കടലാക്കി. ഇസ്ലാമിന്റെ മഹദ്തത്വങ്ങള്‍ ഉദ്ഘോഷിക്കാന്‍ അറഫയിലെത്തിയ ഹാജിമാര്‍ ഒരു ദിവസം മുഴുവന്‍ ധന്യാനുഭവത്തിന്റെ നിര്‍വൃതിയിലായിരുന്നു.

അറഫാ സംഗമ നാള്‍ അവസാനിച്ചതോടെ വെള്ളിയാഴ്ച സൗദിയിലെങ്ങും പെരുന്നാളാണ്. മൃഗബലിയും പുണ്യഹറം പള്ളിയില്‍ വിടവാങ്ങല്‍ ചടങ്ങും നടത്തിയതിനു ശേഷമാണ് തീര്‍ഥാടകള്‍ സ്വന്തദേശത്തേക്ക് മടങ്ങുക.

വ്യാഴാഴ്ച രാവിലെ തൊട്ട് അറഫായിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ വന്‍കരകളുടെ സമാഗമത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

അറഫയിലെ നമിറ പള്ളിയില്‍ നടന്ന മുഖ്യപ്രാര്‍ഥനയ്ക്ക് സൗദി അറേബ്യയുടെ മുഖ്യ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനം വഴി 8000 ത്തോളം പേര്‍ ഹജ്ജിന് പോയിട്ടുണ്ട്. ഇതിനൊപ്പം ഇത്രയും തന്നെ സ്വകാര്യ തീര്‍ത്ഥാടകരും കേരളത്തില്‍ നിന്ന് പോയിട്ടുണ്ട്.

അബ്ദുസമദാനി എംപി, സാക്ഷരതാ പ്രവര്‍ത്തക കെ. വി. റാബിയ, കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവര്‍ ഇത്തവണ ഹജ്ജിനെത്തിയ മലയാളികളില്‍ പെടുന്നു.

Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement