കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും ഫിലിം ചേംബറും ഇടയുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: നവ്യാ നായര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഫിലിം ചേംബറിന്റെ തീരുമാനത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയും ഫിലിം ചേംബറും ഇടയുന്നു. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായിട്ടില്ല.

50,000 രൂപയുടെ ഡ്രാഫ്റ്റ് അമ്മയുടെ പക്കല്‍ ഏല്പിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് അമ്മയുടെ ട്രഷറര്‍ ജഗദീഷ് അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. അമ്മയുടെ പക്കല്‍ പണം കെട്ടിവയ്ക്കേണ്ട കാര്യമില്ലെന്ന് ഫിലിം ചേംബര്‍ അച്ചടക്ക സമിതി ചെയര്‍മാന്‍ സിയാദ് കോക്കര്‍ പറഞ്ഞു.

കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. വി. ഗംഗാധരനെ മധ്യസ്ഥ്യത്തിന് നിയോഗിക്കാനുള്ള ജഗദീഷിന്റെ നിര്‍ദേശവും സിയാദ് കോക്കര്‍ തള്ളി.

ചലച്ചിത്ര താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫിലിം ചേംബറിന് അധികാരമില്ലെന്ന നിലപാടിലാണ് അമ്മ. ദിലീപിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഇരുകൂട്ടരും ഉണ്ടാക്കിയ ധാരണ നവ്യാ നായരെ വിലക്കിയതിലൂടെ ലംഘിച്ചിരിക്കുകയാണെന്ന് അമ്മ ആക്ടിംഗ് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചെന്ന പേരിലാണ് നവ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് പട്ടണത്തില്‍ സുന്ദരന്‍. ഡബിംഗ് നടന്നില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസിംഗ് മുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X