കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ സ്‌ഫോടനം: 2 മലയാളികള്‍ നീരീക്ഷണത്തില്‍

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരകളുമായി ബന്ധപ്പെട്ട്‌ രണ്ട്‌ മലയാളികള്‍ പൊലീസ്‌ നിരീക്ഷണത്തില്‍.

നിരോധിക്കപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന ആലുവ സ്വദേശി ഹാഷിം, സുധീര്‍ ഖാന്‍ എന്നിവരെയാണ്‌ പൊലീസ്‌ നിരീക്ഷിക്കുന്നത്‌.

2006 ലെ സ്വാതന്ത്രദിനത്തില്‍ ആലുവയ്‌ക്കടുത്തുള്ള പാനായിക്കുളത്ത്‌ നിയമവിരുദ്ധമായി യോഗം ചേര്‍ന്നതിന്‌ അറസ്‌റ്റിലായവരുമായി ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും ബന്ധമുണ്ടെന്നും അവര്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പൊലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

ഈ സംഘത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട്‌ പൊലീസ്‌ നിരീക്ഷിച്ചില്ലെന്നും ഇതുസംബന്ധിച്ച്‌ കാര്യമായ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നും പരാതിയുണ്ടായിരുന്നു. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു മുന്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍ പിടിയിലായതായും സൂചനയുണ്ട്‌.

ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ കോണ്‍സ്‌റ്റബിളിന്റെ വീട്ടില്‍ തിങ്കളാഴ്‌ച രാത്രി പൊലീസ്‌ റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെയ്യുന്ന എആര്‍ ക്യാമ്പിലെ കോണ്‍സ്‌റ്റബിള്‍ സിദ്ധിഖിന്റെ സദ്ദാംനഗര്‍ മേഖലയിലെ വീട്ടിലാണ്‌ റെയ്‌ഡ്‌ നടന്നത്‌.

കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്‌തുവoരുകയാണ്‌. സിദ്ധിഖിന്റെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍, സിഡി, അറബിയിലെഴുതിയ കത്തുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ്‌ തയ്യാറായില്ല.

ഇതേസമയം സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട്‌ രണ്ട്‌ മലയാളികളെ അറസ്റ്റുചെയ്‌തതായി പുറത്തുവന്ന വാര്‍ത്തകള്‍ കര്‍ണ്ണാടക പൊലീസ്‌ നിഷേധിച്ചിട്ടുണ്ട്‌. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ പലരെയും ചോദ്യം ചെയ്‌തുവരുകയാണെന്ന്‌ കര്‍ണാടക ഡിജിപി ആര്‍ ശ്രീകുമാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X