കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ പുനരന്വേഷിക്കണം: യുവമോര്‍ച്ച

  • By Super
Google Oneindia Malayalam News

പാലക്കാട്‌: മുസ്ലീംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി കൂടി ഉള്‍പ്പെട്ടിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ പുനരന്വേഷിയ്‌ക്കണമെന്ന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ വെച്ച്‌ മുഖ്യമന്ത്രി ഐസ്‌ക്രീം പാര്‍ലര്‍ കേസിനെക്കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ അല്‌പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസ്‌ പുനരന്വേഷിയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സാമൂഹ്യ പ്രവര്‍ത്തകയായ റൊമീള സുഹദേവിനെക്കൊണ്ട്‌ മുന്‍മന്ത്രിയുടെ ഭാര്യാസഹോദരനും അടുത്ത അനുയായിയും ചേര്‍ന്ന്‌ മൊഴി മാറ്റിച്ച സംഭവത്തിലൂം ദുരൂഹതകളുണ്ട്‌.

സുനൈനാ നജ്‌മാല്‍, നുസ്ര സണ്ണി, എന്നീ വിദ്യാര്‍ഥിനികളുടെ ആത്മഹത്യയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേസിലെ സാക്ഷികളെ കൂറുമാറ്റിയാണ്‌ കുഞ്ഞാലിക്കുട്ടി കേസില്‍ നിന്നും രക്ഷപ്പെട്ടതെന്ന്‌‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X